ഞങ്ങളും പാടും ഈ തെരുവില്‍; മിഠായിത്തെരുവില്‍ ഇന്നുയരുക പ്രതിഷേധത്തിന്‍റെ സംഗീതം

കോഴിക്കോട്: എന്നും കലയേയും കലാകാരന്‍മാരേയും ഇരുകൈയ്യും നീട്ടി സ്വീകരിച്ച കോഴിക്കോടിന്‍റെ മിഠായിത്തെരുവില്‍ ഇന്ന് ഉയരുക പ്രതിഷേധത്തിന്‍റെ സംഗീതമായിരിക്കും. ‘ഞങ്ങളും പാടും ഈ തെരുവില്‍’ എന്ന പേരില്‍ നടത്തുന്ന പ്രതിഷേധം തെരുവുഗായകന്‍ ബാബുവിനെ തെരുവില്‍ പാടാനനുവദിക്കാത്ത പോലീസ് തീരുമാനത്തിനെതിരെയാണ്. മുഹമ്മദ് റാഫിയുടേയും കിഷോര്‍ കുമാറിന്‍റെയും പാട്ടുകളുമായി ബാബുവും ഭാര്യ ലതയും കോഴിക്കോടിന്‍റെ തെരുവുകള്‍ കീഴക്കിത്തുടങ്ങിയിട്ട് വര്‍ഷം 35 കഴിയുന്നു. എന്നാല്‍ കുറച്ചു ദിവസങ്ങളായി തെരുവില്‍ പാടാന്‍ പോലീസ് അനുവദിക്കുന്നില്ല. ഇത് പറയാന്‍ ബാബു കളക്ടറെ കാണാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. […]

ബിഷപ്പിന്‍റെ അറസ്റ്റ് വൈകുന്നതിന് കാരണം മൊഴിയിലെ വൈരുദ്ധ്യം

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് വൈകുന്നത് മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ മൂലമാണെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. കോടതിയില്‍ പ്രത്യേക അന്വേഷണ സംഘം സമപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്റ്റ് 13 നാണ് ജലന്ധറിലെ ബിഷപ്പ് ഹൗസിലെത്തി ഫ്രാങ്കോയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. അതിനുശേഷമുള്ള മുഴുവന്‍ കാര്യങ്ങളും ഉള്‍പ്പെടുത്തിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. 27 പേജുള്ള സത്യവാങ്മൂലമാണിത്. പരാതിക്കാരിയുടേയും ബിഷപ്പിന്‍റെയും സാക്ഷികളുടേയും മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. അത് പരിഹരിക്കണം, അതിനുള്ള […]

എഞ്ചിനിയറിങ്ങ് പഠനം താങ്ങാനായില്ല; വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

ആസാം: ഗുവാഹത്തിയിൽ എഞ്ചിനിയറിങ്ങ് പഠനഭാരം താങ്ങാനാകാതെ ഐഐടി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. എഞ്ചിനിയറിങ്ങ് പഠനത്തിലുണ്ടായ നൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് അറിയിച്ചു. ഐഐടിയിലെ ഒന്നാം വർഷ മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർഥിനിയായ നാഗശ്രീ(18)യെ ആണ് ക്യാമ്പസിലുള്ള ധനശ്രീ ഹോസ്റ്റലിലെ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കർണാടകയിലെ ശിമോഗയ്ക്ക് സമീപമുള്ള ഹോസാൻഗാര സ്വദേശിനിയാണ് നാഗശ്രീ.

ആകെ 84 പേരല്ലേ ഉള്ളൂ, അവരുടെ കാര്യം നോക്കാന്‍ തനിക്ക് നേരമില്ലേ; വില്ലേജ് ഓഫീസറെ ശകാരിച്ച്‌ കളക്ടര്‍ ഹീറോ

പത്തനംതിട്ട: മഹാപ്രളയത്തില്‍ നമ്മള്‍ കണ്ടതാണ് ഐഎഎസുകാരുടെ ഹീറോയിസം. എന്നാല്‍ പ്രളയത്തിന്‍റെ അവസാനവും ഇതാ കേരള ജനത നെഞ്ചോട് ചേര്‍ത്തിരിക്കുകയാണ് ഈ കളക്ടറെ. പ്രളയം നശിപ്പിച്ച വീടുകളിലുള്ളവര്‍ക്ക് സഹായങ്ങളെത്തിക്കാന്‍ വിസമ്മതിച്ച വില്ലേജ് ഓഫീസറെ ശകാരിക്കുന്ന പത്തനംതിട്ട ജില്ലാ കലക്ടറായ പിബി നൂഹിന്‍റെ വീഡിയോ വൈറലാകുന്നു. നാട്ടുതാരാണ് കളക്ടര്‍ക്ക് വില്ലേജ് അധികാരിയുടെ കാടത്തത്തെകുറിച്ച്‌ പറഞ്ഞത്. കേറിയ വീടുകളിലേക്ക് ആവശ്യമായ ഭക്ഷവും മറ്റു സാധനങ്ങളും കിട്ടിയിട്ടില്ലെന്നും അത് ചോദിക്കുമ്പോള്‍ ക്യാമ്പുകളിലുള്ളവര്‍ക്ക് മാത്രമേ ഉള്ളൂ എന്നും വില്ലേജ് ഓഫീസര്‍ പറഞ്ഞതായി ഇവര്‍ പറയുന്നു. […]

സരിത എസ് നായര്‍ എവിടെ…?

തിരുവനന്തപുരം: കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായിരുന്ന സരിത എസ് നായര്‍ എവിടെയെന്ന ചോദ്യത്തിന് ഉത്തരം നല്‍കാനാവാതെ പൊലീസ്. ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതിയായ സരിത കോടതിയില്‍ ഹാജരാകാതെ വന്നതോടെ വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് അന്വേഷിച്ച വലിയതുറ പൊലീസാണ് സരിതയെ കാണാനില്ലെന്ന റിപ്പോര്‍ട്ട് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയത്. കാട്ടാക്കട സ്വദേശി അശോക് കുമാർ നടത്തിവന്ന ലെംസ് പവർ ആൻഡ് കണക്ട് എന്ന സ്ഥാപനത്തിന് കാറ്റാടി യന്ത്രങ്ങളുടെ തിരുവനന്തപുരം ജില്ലയിലെ മൊത്തം […]

സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 84.40 രൂപയും ഡീസല്‍ വില 78.30 രൂപയുമാണ്. കൊച്ചിയില്‍ പെട്രോള്‍ വില 83.00 രൂപയും ഡീസല്‍ വില 77.00 രൂപയുമായപ്പോള്‍ കോഴിക്കോട്ട് പെട്രോളിന് 83.08 രൂപയും ഡീസലിന് 77.08 രൂപയുമായി വില ഉയര്‍ന്നു. ഈ മാസം മാത്രം പെട്രോളിന് 2.34 രൂപയുടെയും ഡീസലിന് 2.77 രൂപയുടെയും വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ഒരു സ്ത്രീക്കുമെതിരെ ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കാണ് പ്രയോഗിച്ചത്; പക്ഷേ മാപ്പ് പറയില്ല: പി.സി ജോര്‍ജ്

കോട്ടയം: കന്യാസ്ത്രീയോടു മാപ്പുപറയേണ്ട കാര്യമില്ലെന്നും കന്യാസ്ത്രീയുടെ സഹോദരനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ കേസ് കൊടുക്കുമെന്നും പി.സി. കൂട്ടിച്ചേര്‍ത്തു. കന്യാസ്ത്രീക്കെതിരെ ഉപയോഗിച്ച പദത്തില്‍ ഖേദപ്രകടനം നല്‍കിയെങ്കിലും മറ്റാരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ദേശീയ വനിതാ കമ്മീഷന്‍റെ നോട്ടീസ് ഇതുവരെ കിട്ടിയിട്ടില്ലെന്നും ജോര്‍ജ് പറഞ്ഞു. പി.സി ജോര്‍ജിന്‍റെ വാക്കുകള്‍:  കേരളത്തിലെ എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നയാളാണ് ഞാന്‍. മറ്റ് നിരവധി വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ആരുടെയും സ്വാധീനത്തിന് വഴങ്ങി അഭിപ്രായം മാറ്റിപ്പറയുമെന്ന് കരുതേണ്ട. […]

പുരോഹിതന്‍മാരെ പി.എസ്.സി വഴി നിയമിക്കണമെന്ന് ജോയ് മാത്യു

കോഴിക്കോട്: പീഡനാരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ സംഭവത്തില്‍ പ്രതികരിച്ച്‌ നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. പുരോഹിതന്‍മാരെ നിയമിക്കുന്നത് പി.എസ്.സി വഴിയായിരിക്കണമെന്ന് ജോയ് മാത്യു പറഞ്ഞു. പണ്ട് പല പുരോഹിതരും ദൈവവിളിയുടെ അടിസ്ഥാനത്തിലാണ് പൗരോഹിത്യം സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ ഇന്ന് അങ്ങനെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടെയാണ് ജോയ് മാത്യു ഇക്കാര്യം പറഞ്ഞത്. ‘പുരോഹിതരേക്കാള്‍ സുരക്ഷിതത്വം കുറഞ്ഞവരാണ് കന്യാസ്ത്രീകള്‍. സഭയില്‍ നിന്ന് പുറത്താക്കിയാല്‍പ്പോലും അവര്‍ക്ക് […]

എസി മുതല്‍ ബൈക്ക് വരെ; വമ്പന്‍ സമ്മാനങ്ങള്‍ പ്രഖ്യാപിച്ച്‌ പെട്രോള്‍ പമ്പുകള്‍

ഭോപ്പാല്‍: രാജ്യത്ത് അനുദിനം പെട്രോള്‍ വില വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പലരും വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന കാഴ്ചയാണ് കാണുന്നത്. റെക്കോര്‍ഡ് വിലയാണ് ഇപ്പോള്‍ ഇന്ധനത്തിന്. പൊതു വാഹനങ്ങളെയാണ് പലരും യാത്രയ്ക്ക് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തില്‍ പമ്ബുകളുടെ നിലനില്‍പ് തന്നെ അവതാളത്തിലാണ്. അതുകൊണ്ടുതന്നെ ഇന്ധനത്തിന് ഉയര്‍ന്ന നികുതി ചുമത്തുന്ന സംസ്ഥാനങ്ങളില്‍ ഒന്നായ മധ്യപ്രദേശില്‍ പമ്പുകളില്‍ നിന്നും ഇന്ധനം നിറയ്ക്കുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തുകൂടി കടന്നു പോകുന്ന വലിയ വാണിജ്യ വാഹനങ്ങളും അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങളും ഇതോടെ ഇന്ധനത്തിനായി അടുത്തുള്ള […]

‘ചായ അടിയുടെ പല ഭാവങ്ങളും കണ്ടിട്ടുണ്ട്.. വ്യത്യസ്തമായ വേര്‍ഷന്‍ ഇതാദ്യം’- VIDEO

മലപ്പുറം: ചായ ഇഷ്ടമല്ലാത്ത ആരാണ് ഉള്ളത്? ക്ഷീണം അകറ്റി ഒന്ന് ഉഷാറാകാന്‍ ചായ നിര്‍ബന്ധമാണ്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ചായ, ക്ഷീണം മാറ്റാന്‍ ചായ, വൈകിട്ട് ചായ അങ്ങനെ ഇടവേളകളില്‍ ചായ നിര്‍ബന്ധമാണ്. പ്രത്യേകിച്ചും നമുക്ക് മലയാളികള്‍ക്ക്. അത്‌കൊണ്ട് തന്നെ പലതരത്തിലുള്ള ചായ നമ്മള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ പല തരത്തിലുള്ള ചായ അടി കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു ചായ അടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് How tea is served at The Chappati Factory in […]