കേരളത്തിലേത് മറ്റെവിടെയും കാണാത്ത മാധ്യമപ്രവര്‍ത്തനം; പിണറായി വിജയന്‍

തിരുവനന്തപുരം: കേരളത്തിലേത് മറ്റെവിടെയും കാണാത്ത മാധ്യമപ്രവര്‍ത്തനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ പുറത്തൊന്നും കാണാത്ത രീതിയാണ് ഇവിടെ മാധ്യമപ്രവര്‍ത്തകര്‍ കാണിക്കുന്നത്. നിര്‍ബന്ധിച്ച്‌ പ്രതികരണം വാങ്ങുന്ന രീതിയാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സെക്രട്ടേറിയേറ്റില്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പ്രതികരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എന്തെങ്കിലും പറയാനുള്ളവര്‍ പറയും, പറയാനില്ലാത്തവരെ തടഞ്ഞുവെക്കുന്ന രീതി നല്ലതാണോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മൈക്ക് തന്‍റെ  ശരീരത്തില്‍ തട്ടുന്ന സ്ഥിതിവരെ ഉണ്ടായെന്നും  ഇത് തുടരണോ വേണ്ടയോ […]

മംഗളം ചാനലിന്‍റെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ; ശശീന്ദ്രന്‍ മന്ത്രിസഭയിലേക്ക് വരുന്നതില്‍ പ്രശ്നമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ കെണി വിവാദത്തില്‍ ജസ്റ്റിസ് പി.എസ്.ആന്‍റണി കമീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശശീന്ദ്രനെതിരെ വാര്‍ത്ത നല്‍കിയ മംഗളം ചാനലിന്‍റെ ലൈസന്‍സ് റദ്ദാക്കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണമെന്ന് കമീഷന്‍ നിര്‍ദ്ദേശിച്ചു. ചാനല്‍ മേധാവിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നതായി മുഖ്യമന്ത്രി അറിയിച്ചു. എ.കെ ശശീന്ദ്രന്‍ മന്ത്രിസഭയിലേക്ക് തിരികെയെത്തുന്നതില്‍ പ്രശ്നമില്ലെന്നും തീരുമാനിക്കേണ്ടത് താന്‍ മാത്രമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്നലെ കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ […]

ശബരിമലയില്‍ ജയറാം ആചാര ലംഘനം നടത്തിയതായി റിപ്പോര്‍ട്ട്; ഇടക്ക വായിച്ചത് അനുമതിയില്ലാതെ

തിരുവനന്തപുരം: ശബരിമലയില്‍ നടന്‍  ജയറാം ആചാര ലംഘനം നടത്തിയതായി റിപ്പോര്‍ട്ട്.  ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് ജയറാം ഇടയ്ക്ക വായിച്ചത് കടുത്ത ആചാര ലംഘനമാണെന്ന് കണ്ടെത്തിയത്. ശ്രദ്ധയില്‍പെട്ടിട്ടും ആചാരലംഘനം തടയാതിരുന്ന ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും ദേവസ്വം വിജിലന്‍സ് ഓഫീസര്‍ ആര്‍.പ്രശാന്ത് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഏപ്രില്‍ പത്തിനു ഉഷഃപൂജ സമയത്ത് സോപാനത്തില്‍ ദര്‍ശനത്തിനെത്തിയ ജയറാം ചട്ടവിരുദ്ധമായി സോപാന സംഗീതത്തോടൊപ്പം ഇടയ്ക്ക കൊട്ടിയെന്നും കൊല്ലം സ്വദേശിയായ സുനില്‍കുമാര്‍ എന്നയാള്‍ ക്രമംതെറ്റിച്ച് പൂജ നടത്തിയെന്നും ആരോപണമുണ്ടായിരുന്നു. […]

മുപ്പതാം തവണയും ഇരുമുടിക്കെട്ടുമേന്തി ദേവനെത്തി

പത്തനംതിട്ട: കന്നി അയ്യപ്പനെ കാണാന്‍ പതിവുതെറ്റിക്കാതെ നടന്‍ ദേവന്‍ വീണ്ടും ശബരിമലയിലെത്തി. പമ്പയില്‍ നിന്നും കാല്‍നടയായി വൈകീട്ട് 6.15ഓടെയാണ് അദ്ദേഹം  സന്നിധാനത്തെത്തിയത്. എല്ലാ വര്‍ഷവും എത്തുന്ന ദേവന്‍ ഇത് മുപ്പതാം തവണയാണ് ശബരിമല ചവിട്ടുന്നത്. സന്നിധാനത്തെത്തിയ ദേവന് പൊലീസുദ്യോഗസ്ഥര്‍ വിഐപി ദര്‍ശനമാണ് ഒരുക്കിയത്. തൃശ്ശൂരിലെ അമ്മ വീട്ടില്‍ നിന്നും കെട്ട്നിറച്ചാണ് ദേവന്‍ ശവരിമലിയില്‍ എത്തിയത്. ദേവനോടൊപ്പം സഹോദരി ഭര്‍ത്താവും രണ്ട് മരുമക്കളും ഉണ്ടായിരുന്നു. അച്ഛന്‍റെ  കൈപിടിച്ച്‌ 12ാമത്തെ വയസ്സിലാണ് ദേവന്‍ ആദ്യമായി സന്നിധാനത്തെത്തിയത്. പിന്നീട് ആ പതിവ് തെറ്റിച്ചിട്ടില്ല.  നാട്ടില്‍ […]

നടി ആക്രമിക്കപ്പെട്ട സംഭവം; മഞ്ജു വാര്യര്‍ പ്രധാന സാക്ഷി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അനുബന്ധ കുറ്റപത്രം പോലീസ് ഇന്നു സമര്‍പ്പിക്കും.  അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് ഉച്ചയ്ക്കു 12 മണിയോടെ കുറ്റപത്രം നല്‍കുന്നത്. കേസില്‍ മഞ്ജു വാര്യരാണ് പ്രധാന സാക്ഷി. നേരത്തേ തന്നെ ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് ആദ്യം ആരോപിച്ചത് മഞ്ജുവായിരുന്നു. മാത്രമല്ല സംഭവത്തിനു പിറകിലുള്ളവരെ എത്രയും പെട്ടെന്ന് പിടികൂടണമെന്നാവശ്യപ്പെട്ട് മഞ്ജുവിന്‍റെ  നേതൃത്വത്തില്‍ വുമണ്‍ ഇന്‍ കലക്ടീവ് സിനിമയിലെ അംഗങ്ങള്‍ മുഖ്യമന്ത്രിയെ കാണുകയും ചെയയ്തിരുന്നു. വിപിന്‍ലാല്‍, പൊലീസുകാരന്‍ അനീഷ് എന്നിവര്‍ മാപ്പുസാക്ഷികളാണ്. അയ്യായിരത്തിലധികം പേജുകളുള്ള കുറ്റപത്രത്തില്‍ […]

ഗുളിക തൊണ്ടയില്‍ കുടുങ്ങി 4 വയസുകാരി മരിച്ചു

കോട്ടയം: കോട്ടയം ചിങ്ങവനത്ത് ഗുളിക തൊണ്ടയില്‍ കുടുങ്ങി നാലു വയസുകാരി മരിച്ചു. പരുത്തുംപാറ നടുവിലേപ്പറമ്പില്‍ റിനു സ്കറിയ-റിന്‍റു ദമ്പതികളുടെ മകള്‍ ഐലിന്‍ ആണു മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ ചിങ്ങവനത്തുള്ള ബന്ധുവീട്ടിലായിരുന്നു സംഭവം. ചുമയ്ക്കുള്ള ഗുളിക കഴിക്കുന്നതിനിടയില്‍ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ച എലിനെ ഉടന്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പാച്ചിറ മാത ഇ.എം.എല്‍.പി. സ്കൂളിലെ എല്‍.കെ.ജി. വിദ്യാര്‍ത്ഥിനിയാണ്. സംസ്കാരം പിന്നീട്.

ഒന്നര വയസുകാരനെ തെരുവ് നായ കടിച്ചു കീറി

മരട്: എറണാകുളം മരടില്‍ ഒന്നര വയസുകാരനെ തെരുവ് നായ കടിച്ചു കീറി. കുട്ടിയെ ഗുരുതര പരിക്കുകളോടെ  എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനുള്ളില്‍ കടന്നാണ് നായ കുഞ്ഞിനെ ആക്രമിച്ചത്. വഴിയാത്രക്കാരായ രണ്ടുപേര്‍ക്കും തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്. നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു.

മംഗളം ടിവിയുടെ ലൈസന്‍സ് റദ്ദാക്കണം ?

തിരുവനന്തപുരം: മുന്‍ മന്ത്രി എ. കെ ശശീന്ദ്രനെ ചാനല്‍ കുടുക്കിയതാണെന്ന് ജസ്റ്റിസ് ആന്‍റണി കമ്മീഷന്‍ റിപ്പോര്‍ട്ട്. സംപ്രേഷണ നിയമങ്ങള്‍ ലംഘിച്ച മംഗളം ടിവിയുടെ ലൈസന്‍സ് റദ്ദാക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. ചാനല്‍ സിഇഒ ആയ അജിത്ത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണം എന്നും ചാനലില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മാത്രമല്ല, ഫോണ്‍ കെണി പൊതു ഖജനാവിന് വന്‍ നഷ്ടമുണ്ടാക്കിയെന്നും ഇത്  ചാനലില്‍ നിന്ന് ഈടാക്കണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. രണ്ട് ഭാഗങ്ങളിലായി 405 പേജുള്ള […]

ദിലീപിന് വിദേശത്ത് പോകാന്‍ ഹൈക്കോടതിയുടെ അനുമതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ നടന്‍ ദിലീപിന്​ വിദേശയാത്രക്ക്​ കോടതിയുടെ അനുമതി. ഏഴു ദിവസത്തിനുള്ളില്‍ തിരികെ വരണമെന്ന് കോടതി നിര്‍ദേശിച്ചു. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കിയാണ് അങ്കമാലി മജിസ്​ട്രേറ്റ്​ കോടതി അനുമതി നല്‍കിയത്. ദുബായില്‍ ദിലീപ് തങ്ങുന്ന സ്ഥലത്തിന്‍റെ മേല്‍വിലാസം നല്‍കണമെന്നും കോടതി പറഞ്ഞു. യാത്രാ വിവരങ്ങള്‍ വിശദമാക്കി മജിസ്ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം. പാസ്പോര്‍ട്ട് നല്‍കുന്നതിനെ പൊലീസ് എതിര്‍ത്തെങ്കിലും കോടതി അത് തള്ളി. ‘ദേ പുട്ട്’ കടയുടെ ദുബായ് ശാഖ ഉദ്ഘാടനത്തോടനുബന്ധിച്ച്‌ വിദേശയാത്ര […]

ആണ്‍വേഷം ധരിച്ച്‌ ശബരിമലയിലെത്തിയ 15 വയസുകാരി പിടിയില്‍

ശബരിമല: ആണ്‍വേഷം ധരിച്ച്‌ ശബരിമല ദര്‍ശനത്തിനെത്തിയ പതിനഞ്ചുകാരിയെ പോലീസ് പിടികൂടി. ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ നിന്നെത്തിയ സംഘത്തില്‍പെട്ട മധു നന്ദിനിയെന്ന പെണ്‍കുട്ടിയെയാണ് അറസ്റ്റ് ചെയ്തത്. പമ്പ ഗാര്‍ഡ് റൂമിന് മുന്നില്‍ വച്ച്‌ പരിശോധനയ്ക്കിടെ സംശയം തോന്നിയ ദേവസ്വം വനിതാ ജീവനക്കാര്‍ തടഞ്ഞുവെച്ച്‌ പരിശോധന നടത്തിയപ്പോഴാണ് പുരുഷവേഷത്തിലുള്ളത് പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന്‍  പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. സംശയം തോന്നാതിരിക്കാന്‍ ഒപ്പമുള്ളവരുടെ ഇടയിലൂടെയാണ് പെണ്‍കുട്ടി നടന്നിരുന്നത്. കഴിഞ്ഞ ദിവസം 31 വയസുകാരി സന്നിധാനത്ത് എത്തിയത് വിവാദമായതിനെ തുടര്‍ന്ന് ബോര്‍ഡ് പരിശോധന കര്‍ശനമാക്കാന്‍ ദേവസ്വം വനിതാ ജീവനക്കാര്‍ക്ക് […]