സുപ്രീംകോടതിയില്‍ ഹാജരാകാന്‍ ഹാദിയ ഇന്ന് ഡല്‍ഹിയിലേക്ക്

കോട്ടയം: സുപ്രീംകോടതിയില്‍ ഹാജരാകാന്‍ കനത്ത സുരക്ഷയോടെ ഹാദിയ ഇന്ന് ഡല്‍ഹിയിലേക്ക്. വൈകിട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് യാത്ര. അച്ഛനും, അമ്മയും ഹാദിയക്കൊപ്പമുണ്ടാകും.  ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം മാതാപിതാക്കള്‍ക്കൊപ്പം പോയതിന് ശേഷം ആദ്യമായാണ് ഹാദിയ പുറത്ത് വരുന്നത്. നേ​ര​ത്തേ ട്രെ​യി​നി​ല്‍ ഡ​ല്‍​ഹി​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​മെ​ന്നാ​യി​രു​ന്നു പൊ​ലീ​സ്​ ന​ല്‍​കി​യ വി​വ​ര​മെ​ങ്കി​ലും ഹാ​ദി​യ​യു​ടെ ജീ​വ​നു​ത​ന്നെ ഇ​ത്​ ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​മെ​ന്ന ആ​ശ​ങ്ക വി​വി​ധ​ത​ല​ങ്ങ​ളി​ല്‍​നി​ന്ന്​ ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണ്​ യാ​ത്ര വി​മാ​ന​മാ​ര്‍​ഗ​മാ​ക്കി​യ​ത്​. 27ന് സുപ്രീംകോടതിയില്‍ ഹാജരാകണമെന്ന നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹാദിയയുടെ യാത്ര. മറ്റന്നാള്‍ ഡല്‍ഹിയില്‍ അഭിഭാഷകരുമായി ഇവര്‍ കൂടിക്കാഴ്ച നടത്തും. ഇതിനിടെ […]

കു​റി​ഞ്ഞി സ​ങ്കേ​തം സം​ബ​ന്ധി​ച്ച്‌ സ​ര്‍​ക്കാ​രി​ന് മു​ന്‍​വി​ധി​യി​ല്ലെ​ന്ന് ഇ. ച​ന്ദ്ര​ശേ​ഖ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ഇ​ടു​ക്കി​യി​ലെ കു​റി​ഞ്ഞി സ​ങ്കേ​തം സം​ബ​ന്ധി​ച്ച്‌ സ​ര്‍​ക്കാ​രി​ന് മു​ന്‍​വി​ധി​യി​ല്ലെ​ന്ന് റ​വ​ന്യു മന്ത്രി ഇ. ച​ന്ദ്ര​ശേ​ഖ​ര​ന്‍. ശ​രി​യാ​യ രേ​ഖ​യു​ള്ള​വ​രെ സം​ര​ക്ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന​ത് 11 വ​ര്‍​ഷ​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന പ​ദ്ധ​തി​യാ​ണ്. ഒ​ഴി​ഞ്ഞു​പോ​കാ​ന്‍ ത​യാ​റു​ള്ള​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കുറിഞ്ഞി ഉദ്യാനത്തിന്‍റെ വിസ്തൃതി കുറയുമെന്ന റവന്യൂ അഡീഷണല്‍ സെക്രട്ടറി പി.എച്.കുര്യന്‍റെ അഭിപ്രായത്തോട് കടുത്ത അതൃപ്തി രേഖപ്പെടുത്തിയ മന്ത്രി, അത് അദ്ദേഹത്തിന്‍റെ  മാത്രം അഭിപ്രായമാണെന്നും മുഖവിലയ്ക്കെടുക്കേണ്ടതെന്നും പറഞ്ഞു. കുറിഞ്ഞി ഉദ്യാനത്തിന് വേണ്ടിയുള്ള 3200 ഹെക്ടര്‍ ഭൂമി അളന്ന് തിരിച്ചല്ല […]

അഡ്വഞ്ചർ ടൂറിസം ആഗ്രഹിക്കുന്നവര്‍ക്കായി കേരളത്തിലെ ആദ്യ ലക്ഷ്വറി ബൈക്ക് റെന്‍റൽ സർവീസ്

തകർപ്പൻ മോട്ടോർസൈക്കിളിൽ നാടുകൾ ചുറ്റിക്കാണാൻ ആഗ്രഹിക്കുന്നവരാണ് യുവാക്കളിൽ ഭൂരിപക്ഷം പേരും. പക്ഷേ ബൈക്ക് വാടകയ്ക്ക് നൽകുന്ന നിയമാനുസൃതമായ സംവിധാനങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ കേരളത്തില്‍ ഇതിനുള്ള അവസരം വന്നിരിക്കുന്നു. കൊച്ചി പാടിവട്ടത്തെ ‘കഫേറൈഡ്‌സ്’ എന്ന ലക്ഷ്വറി ബൈക്ക് റെന്‍റൽ സർവീസും സിറ്റി റൈഡ്‌സ് എന്ന സ്‌കൂട്ടർ റെന്‍റൽ സർവീസും നിയമാനുസൃതമായി പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ലക്ഷ്വറി ബൈക്ക് റെന്‍റൽ സർവീസാണ്. കേരളാ ടൂറിസത്തിന്‍റെ ബാഡ്ജ് ഉപയോഗിക്കാൻ അനുവാദം ലഭിച്ചിട്ടുള്ള കേരളത്തിലെ ആദ്യ ലക്ഷ്വറി ബൈക്ക് റെന്‍റൽ സർവീസാണ് ഇന്ന് കഫേ റൈഡ്‌സ്. അഡ്വഞ്ചർ […]

നവജാത ശിശുക്കള്‍ക്ക് ആശുപത്രിയില്‍ ആധാര്‍ രജിസ്ട്രേഷന് സൗകര്യമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും നവജാത ശിശുക്കള്‍ക്ക് ആധാര്‍ രജിസ്ട്രേഷന് സൗകര്യമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ എല്ലാ താലൂക്ക് ആശുപത്രികളിലേയ്ക്കും ഈ സംവിധാനം വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അക്ഷയ കേന്ദ്രങ്ങള്‍ ജനസൗഹൃദമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അക്ഷയയുടെ വാര്‍ഷികാഘോഷവും നവജാത ശിശുക്കളുടെ ആധാര്‍ രജിസ്ട്രേഷന്‍റെ സംസ്ഥാനതല ഉദ്ഘാടനവും പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സംരംഭകര്‍ക്ക് ആധാര്‍ മെഷീന്‍ വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായത്തിന്‍റെ വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു .

പാറശ്ശാലയില്‍ ക്വാറി അപകടം; മരണം രണ്ടായി

തിരുവനന്തപുരം: തിരുവനന്തപുരം പാറശാല കുന്നത്തുകാലിലെ ക്വാറിയിലുണ്ടായ അപകടത്തില്‍ മരണ സംഖ്യ രണ്ടായി ഉയര്‍ന്നു. ക്വാറിയിലെ  ഹിറ്റാച്ചി ഡ്രൈവറായ സേലം സ്വദേശി സതീഷ്, മാലകുളങ്ങര സ്വദേശി ബിനില്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഏഴ് പേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ ക്വാറിയിലെ പണി തുടങ്ങിയ സമയത്ത് പാറ പൊട്ടിക്കുന്നതിനിടെ ഒരു ഭാഗം അടര്‍ന്ന് വീണാണ് അപകടമുണ്ടായത്. കോട്ടപ്പാറയില്‍ അലോഷ്യസ് എന്നയാളുടെ പേരിലുള്ള ക്വാറി ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നതാണെന്നും ഇതിനെതിരെ നാട്ടുകാര്‍ നിരവധി തവണ പരാതി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം […]

സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ ഇന്ന് ഒ.പി ബഹിഷ്ക്കരിക്കും

തിരുവനന്തപുരം: കെ.ജി.എം.ഒയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ ഇന്ന് രാവിലെ 9 മുതല്‍ 10 വരെ ഒ.പി ബഹിഷ്ക്കരിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന അക്രമണങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം. മീസില്‍സ് റുബല്ല പ്രതിരോധയജ്ഞം പുരോഗമിക്കവെ കഴിഞ്ഞ ദിവസങ്ങളില്‍ മലപ്പുറത്തും കാസര്‍കോടും തൃശൂരുമാണ് ആരോഗ്യ പ്രവര്‍ത്തകരെ അക്രമിക്കുന്ന സംഭവങ്ങള്‍ ഉണ്ടായത്. അക്രമം നടത്തിയവരെ ആശുപത്രി സംരക്ഷണ നിയമമടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു.

പാനൂര്‍ അഷ്റഫ് വധം: 6 ആര്‍.എസ്​.എസ്​ പ്രവര്‍ത്തകര്‍ക്ക്​ ജീവപര്യന്തം

കണ്ണൂര്‍: പാനൂര്‍ അഷ്റഫ് വധക്കേസില്‍ ആറു ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം.തലശ്ശേരി തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. ആര്‍.എസ്​എസ്​ പ്രവര്‍ത്തകരായ പാനൂര്‍ കൂറ്റേരി സ്വദേശി സുബിന്‍ എന്ന ജിത്തു, മൊകേരി വള്ളങ്ങാട്​ പുതിയോത്ത്​ അനീഷ്​ എന്ന ഇരുമ്ബന്‍ അനീഷ്​, മൊകേരി വള്ളങ്ങാട്​ ഇ.പി രാജീവന്‍ എന്ന പൂച്ച രാജീവന്‍, തെക്കേ പാനൂരിലെ പി.പി പുരുഷോത്തമന്‍ണ്‍ എന്ന പുരുഷു, തെക്കേ പാനൂരിലെ എന്‍.കെ രാജേഷ്​ എന്ന രജു, പാനൂര്‍ പന്ന്യന്നൂര്‍ ചമ്പാട്​ സ്വദേശി കെ. രതീശന്‍ എന്നിവരെയാണ്​ ​ […]

ചികിത്സ നിഷേധിക്കപ്പെട്ട് മുരുകന്‍ മരിച്ച സംഭവം; 6 ഡോക്ടര്‍മാര്‍ പ്രതികളാവും

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ തമിഴ്നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിക്കാനിടയായ സംഭവത്തില്‍ വിവിധ ആശുപത്രികളിലെ ആറ് ഡോക്ടര്‍മാര്‍ പ്രതികളാകും. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. പാട്രിക്, ഡോ. ശ്രീകാന്ത്, അസീസ്യ മെഡിക്കല്‍ കോളജിലെ ഡോ. റോഹന്‍, ഡോ. ആഷിക്, കൊല്ലം മെഡിട്രീന ആശുപത്രിയിലെ ഡോക്ടര്‍ പ്രീതി, മെഡിസിറ്റിയിലെ ഡോക്ടര്‍ ബിലാല്‍ അഹമ്മദ് എന്നിവരെ പ്രതികളാക്കാനാണ് തീരുമാനം. ആകെ 45 സാക്ഷികളാണ് കേസിലുള്ളത്. എസ് യു ടി, കിംസ് ആശുപത്രികളെ കേസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മുരുകന്‍റെ  മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ആരോഗ്യവകുപ്പ് […]

നടി ആക്രമിക്കപ്പെട്ട സംഭവം; കുറ്റപത്രത്തിലെ ഞെട്ടിക്കുന്ന വിശദാംശങ്ങള്‍ പുറത്ത്

കൊച്ചി:  നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് ദിലീപിനെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. അക്രമിസംഘം പദ്ധതിയിട്ടിരുന്നത് നടിയെ കൂട്ടബലാത്സംഗം ചെയ്യാനായിരുന്നെന്നും ഇതിനുള്ള സൗകര്യം ഒരുക്കിയാണ് വാഹനം കൊണ്ടു വന്നതെന്നും എന്നാല്‍ പദ്ധതി പാളുകയായിരുന്നെന്നും കുറ്റപത്രത്തില്‍  പറയുന്നു. കൂടാതെ ഇതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്താനും കൃത്യം പെട്ടെന്ന്‍ നടപ്പിലാക്കാനും ദിലീപ് പള്‍സര്‍ സുനിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നടി വിവാഹം കഴിഞ്ഞ്  സിനിമാരംഗം വിടുന്നതിനു  മുമ്പായി ഇക്കാര്യം നടപ്പാക്കണം എന്നായിരുന്നു ദിലീപിന്‍റെ  നിര്‍ദേശം. കാവ്യാമാധവനുമായി ദിലീപിന് ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ചത് ഈ […]

നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. ഇന്ന്‍  മൂന്നുമണിയോടെയാണ്​ അന്വേഷണ സംഘം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലെത്തി കുറ്റപത്രം സമര്‍പ്പിച്ചത്​. നിലവില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ പൂര്‍ത്തിയാക്കിയാണ് പൊലീസ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. മാത്രമല്ല, ദിലീപിന്‍റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് അപേക്ഷയും പൊലീസ് നല്‍കി. മുന്നൂറിലേറെ സാക്ഷി മൊഴികളും നാനൂറ്റിയന്‍പതിലേറെ രേഖകളും കുറ്റപത്രത്തിന്‍റെ ഭാഗമായി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്​. പള്‍സര്‍ സുനിയും ദിലീപും മാത്രമാണു ഗൂഢാലോചനയില്‍ പങ്കെടുത്തതെന്ന് കുറ്റപത്രത്തില്‍ പറയുന്നതായാണു […]