ന്യൂഡല്‍ഹി: പൗരത്വനിയമഭേദഗതിയുടെ മറവില്‍ ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടത്ത ആക്രമണ പരമ്ബര ട്രംപിന്റെ സന്ദര്‍ശനവേളയില്‍ നടത്തിയത് ലോകശ്രദ്ധയാകര്‍ഷിയ്ക്കാനാണെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇന്ത്യയില്‍ കലാപങ്ങള്‍ തുടര്‍ക്കഥയാണെന്ന് ലോകരാഷ്ട്രങ്ങളെ ബോധ്യപ്പെടുത്തലാകണം ഇതിനു പിന്നിലെന്നാണ് അനുമാനം. തുടര്‍ന്ന് പൗരത്വനിയമഭേദഗതിയില്‍ യു.എനിന്റെ ഇടപെടലിനു വേണ്ടിയാണ് ഈ ആസൂത്രിത നീക്കങ്ങളെന്നും പറയപ്പെടുന്നു.. ഇതിനു പുറമെ രാജ്യത്ത് വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാന്‍ പാകിസ്ഥാന്റെ ഐഎസ്‌ഐ പദ്ധതിട്ടുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്നു. രാജ്യത്തെ വിവിധയിടങ്ങളില്‍ വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കുന്നതിനായി പാക് ചാര സംഘടനയായ ഇന്റര്‍ സര്‍വ്വീസ് […]
Category: International
അമാനുഷിക ശക്തിയുള്ളവനാണെന്ന് കാണിക്കാന്‍ പാസ്റ്റര്‍ ചെയ്ത കടുംകൈ, അഞ്ച് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, കേസെടുക്കാതെ പൊലീസ്
ജക്കാര്‍ത്ത:വിശ്വാസികള്‍ക്കുമുന്നില്‍ താന്‍ അമാനുഷിക ശക്തിയുള്ളവനാണെന്ന് തെളയിക്കാന്‍ പാസ്റ്റര്‍ നല്‍കിയത് എലിവിഷം. ഇതുകഴിച്ച് അഞ്ചുപേര്‍ മരിച്ചു. ചിലര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ദക്ഷിണാഫ്രിക്കയിലെ സൊഷഗാവുവിലാണ് സംഭവം. ഇവിടെ നടന്ന പ്രാര്‍ത്ഥനാ സഭയില്‍ വച്ചായിരുന്നു പുരോഹിതനായ ലൈറ്റ് മോണിയേകി അതിമാനുഷികത തെളിയിക്കാന്‍ ശ്രമിച്ചത്. നേരത്തേയും അമാനുഷിക ശക്തിയുള്ള ആളാണ് ഇയാള്‍ അവകാശവാദം ഉന്നയിച്ചിരുന്നു. പ്രസംഗത്തിനിടെ അക്കാര്യം വീണ്ടും പറഞ്ഞു. തുടര്‍ന്ന് അത് തെളിയിക്കാന്‍ പോവുകയാണെന്നും പറഞ്ഞു. ഒരു കുപ്പി വെള്ളത്തില്‍ എലിവിഷം കലക്കിയശേഷം തന്റെ വിശ്വാസികളില്‍ ചിലരെ വിളിച്ചുവരുത്തി വേദിയില്‍ എല്ലാരും […]
ക്ലീന്‍ യു/എ സര്‍ട്ടിഫിക്കറ്റുമായി ‘ഇഷ’ ഫെബ്രുവരി 28 മുതല്‍ തിയേറ്ററുകളിലേക്ക്
ജോസ് തോമസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇഷ. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. ക്ലീന്‍ യു/എ സര്‍ട്ടിഫിക്കറ്റുമായി ചിത്രം ഫെബ്രുവരി 28 മുതല്‍ തിയേറ്ററുകളിലെത്തും. ഇഷ ഒരു ഹൊറര്‍ ചിത്രമാണെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്ററും ഇത് സൂചിപ്പിക്കുന്നു. മായാമോഹിനി, സ്വര്‍ണ്ണ കടുവ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത് സുകുമാര്‍ എംടിയാണ്. വി സാജന്‍ ആണ് എഡിറ്റര്‍. വിഷ്യല്‍ ഡ്രീംസിന്റെ […]
പാക്ക് നിര്‍മിത വെടിയുണ്ട; അന്വേഷണം തീവ്രവാദ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചും
കൊല്ലം: കുളത്തൂപ്പുഴയില്‍ പാക്ക് നിര്‍മിത വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ തീവ്രവാദ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു.ഐഎസില്‍ നിന്ന് മടങ്ങിയെത്തിയ ആളുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിനൊപ്പം മുന്‍ സൈനികര്‍ ആരെങ്കിലും ഉപേക്ഷിച്ച വെടിയുണ്ടകളാണോ എന്നതും അന്വേഷിക്കുന്നുണ്ട്. വെടിയുണ്ടകളുടെ വിശദ പരിശോധനയ്ക്ക് ഹൈദരാബാദിലെ കേന്ദ്ര ഫൊറന്‍സിക് ലാബിന്റെ സഹായവും കേരളാ പൊലീസ് തേടി.സംസ്ഥാന തീവ്രവിരുദ്ധ സേനക്കൊപ്പം ദേശീയ അന്വേഷണ ഏജന്‍സിയും മിലിട്ടറി ഇന്റലിജന്‍സും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ശനിയാഴ്ചയാണ് കുളത്തൂപ്പുഴ മുപ്പതടിപ്പാലത്തിനു സമീപം വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 14വെടിയുണ്ടകള്‍ കണ്ടെത്തിയത്. തിരകള്‍ […]
ഇറാനില്‍ ഭൂകന്പം; തുര്‍ക്കിയില്‍ ഒന്പതു മരണം, ആയിരം കെട്ടിടം തകര്‍ന്നു
അങ്കാറ: ഇറാനിലെ ഖോയി നഗരത്തിനു സമീപമുണ്ടായ ഭൂകന്പത്തില്‍ തുര്‍ക്കിയിലെ 1006 കെട്ടിടങ്ങള്‍ നിലംപൊത്തി.റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പത്തില്‍ ഒന്പതുപേര് മരിച്ചെന്നു തുര്‍ക്കി ആരോഗ്യമന്ത്രി ഫാറെറ്റിന് കോക്കാ അറിയിച്ചു. പടിഞ്ഞാറന്‍ ഇറാനു സമീപമുള്ള തുര്‍ക്കിയിലെ വാന്‍ പ്രവിശ്യയിലെ ഗ്രാമങ്ങളിലാണ് ഏറെ നാശമുണ്ടായത്. മരിച്ചവരില്‍ മൂന്നു പേര്‍ കുട്ടികളാണെന്നും പരിക്കേറ്റ 37 പേരില്‍ ഒന്പതു പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇതേസമയം, ഇറാനിലും നാശമുണ്ടായെന്ന് ഇര്‍നാ വാര്‍ത്താ ഏജന്‍സി അറിയിച്ചു.
ഇറാനെതിരായ അമേരിക്കയുടെ സമ്മര്‍ദ നീക്കങ്ങള്‍ക്ക് പിന്തുണയുണ്ടാകുമെന്ന് സൗദി; ഖാസിം സുലൈമാനിയെ വധിച്ചതിനു ശേഷം ആദ്യമായി സൗദി സന്ദര്‍ശിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി
റിയാദ്: ഇറാന് സൈനിക കമാന്‍ഡറായിരുന്ന ഖാസിം സുലൈമാനിയെ വധിച്ചതിനു ശേഷം ആദ്യമായി സൗദി സന്ദര്‍ശിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ. ഇറാനെതിരായ അമേരിക്കയുടെ സമ്മര്‍ദ നീക്കങ്ങള്‍ക്ക് പിന്തുണയുണ്ടാകുമെന്ന് സൗദി അറിയിച്ചു. രാജാവുമായും കിരീടാവകാശിയുമായും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ നടത്തിയ ചര്‍ച്ചക്കു ശേഷമാണ് സൗദി നിലപാട് ആവര്‍ത്തിച്ചത്. ഇറാനെതിരായ പ്രതിരോധവും സമ്മര്‍ദവും ശക്തമാക്കുന്നത് സംബന്ധിച്ചായിരുന്നു പ്രധാന ചര്‍ച്ച. സൗദിയിലെത്തിയ യു.എസ് ട്രൂപ്പുകളേയും യു.എസ് സ്റ്റേറ്റ് സെക്രട്ടറി സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസമാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ […]
ജര്‍മനിയില്‍ വെടിവയ്പ്, 8 മരണം
ബെര്‍ലിന്‍ ∙ വടക്കന്‍ ജര്‍മനിയിലെ ഹനാവിലാണ് ആക്രമണം നടന്നത്. രണ്ടിടങ്ങളിലായി നടന്ന വെടിവയ്പ്പുകളില്‍ എട്ടുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. പ്രാദേശിക സമയം രാത്രി ഒന്‍പതുമണിക്ക് നഗരത്തിലെ ബാറിലാണ് ആദ്യംവെടിവയ്പ്പുണ്ടായത്. ആദ്യം ഉണ്ടായ വെടിവയ്പ്പില്‍ മൂന്നുപേരും രണ്ടാമത്തെ വെടിവയ്പ്പില്‍ അഞ്ചുപേരുമാണ് മരിച്ചത്. രണ്ടിടത്തും ഒരേസംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. പൊലീസ് അക്രമികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
രാജ്യത്ത് വികസനത്തിന്റെ ഏറ്റവും വലിയ വക്താവ് മോദിയാണ് , അദ്ദേഹത്തിന് മുന്‍പ് അങ്ങനെ ഒരാളും ഉണ്ടായിരുന്നില്ല: ശിവസേന
മുംബയ്: മതിലുകള്‍ നിര്‍മിച്ച് ദാരിദ്ര്യത്തെ മറയ്ക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന പരാമര്‍ശവുമായി ശിവസേനയുടെ മുഖപത്രമായ ‘സാമ്‌ന’. അടുത്ത ആഴ്ച അഹമ്മദാബാദിലെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യാത്ര ചെയ്യുന്ന പാതയിലെ ചേരികള്‍ മതിലുകള്‍ കെട്ടി മറയ്ക്കാനുള്ള തീരുമാനത്തെയാണ് ശിവസേന പരിഹസിച്ചത്. മുന്‍പ് ‘ദാരിദ്ര്യത്തെ അകറ്റൂ'(ഗരീബി ഹഠാവോ) എന്ന മുദ്രാവാക്യമാണ് രാജ്യത്ത്നിലനിന്നിരുന്നതെങ്കില്‍ ഇന്നത് ‘ദാരിദ്ര്യത്തെ മറയ്ക്കൂ'(ഗരീബി ചുപ്പാവോ) എന്നതായി മാറിക്കഴിഞ്ഞുവെന്നും ‘സാമ്‌ന’ പറയുന്നു. ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്തുണ്ടായിരുന്ന അതിപ്രശസ്തമായ വാചകമാണ് ‘ഗരീബി ഹഠാവോ’. ട്രംപിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് […]
യുഎഇയില്‍ കൊറോണ രോഗബാധ സ്‌ഥിരീകരിച്ചു ദുബായ്> യുഎഇയില്‍ ആദ്യ കൊറോണവൈറസ് രോഗബാധ സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കൊറോണ വൈറസിനെ തുടര്‍ന്ന് കൂടുതല്‍ പേര്‍ മരിച്ച ചൈനീസ് നഗരമായ വുഹാനില്‍ നിന്നെത്തിയ കുടുംബത്തിനാണ് രോഗബാധ സ്ഥിരീകരിച്ചത്. കൊറോണ വൈറസ് ബാധയേറ്റവരുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും ഇവര്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്നും മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ശാസ്ത്രീയ മാനദണ്ഡങ്ങളും ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരവുമുള്ള എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. വുഹാനില്‍ ഇതിനകം […]
സൊമാലിയയില്‍ യുഎസ് വ്യോമാക്രമണം ഒരു ഭീകരന്‍ കൊല്ലപ്പെട്ടു
മൊഗാദിഷു: സൊമാലിയയിലെ ജിലിബ് മേഖലയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. അല്‍ഷബാബ് ഭീകരനാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മറ്റാര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ദ യുഎസ് ആഫ്രിക്ക കമാന്‍ഡ് ആണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.








