ന്യൂഡല്‍ഹി: തൊഴില്‍ മേഖലകളില്‍ മിനിമം വേതനം നടപ്പിലാക്കാന്‍ പാര്‍ലമെന്‍റ് സ്ഥിരം തൊഴില്‍ സമിതിയുടെ ശുപാര്‍ശ. സംഘടിത അസംഘടിത വ്യത്യാസമില്ലാതെ എല്ലാ തൊഴില്‍ മേഖലകളിലും മിനിമം വേതനം ഏര്‍പ്പെടുത്താനാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. നിര്‍ദ്ദേശം നടപ്പിലാക്കാത്തവര്‍ക്ക് പത്തു ലക്ഷം രൂപ പിഴ ചുമത്താനും നിര്‍ദ്ദേശമുണ്ട്. തൊഴില്‍ മേഖലയില്‍ അനുഭവ പരിചയം ഉള്ളവര്‍ക്കും പുതുമുഖങ്ങള്‍ക്കും ഒരേ വേതനം നല്‍കരുത്. അനുഭവ പരിചയമുള്ളവരെ പ്രത്യേകമായ് പരിഗണിക്കണം. ഏതു ജോലിയായാലും എട്ടു മണിക്കൂറില്‍ കൂടുതല്‍ പണിയെടുപ്പിക്കാന്‍ പാടില്ലെന്നും, മിനിമം വേതനം എല്ലാ അഞ്ചു […]
Category: Government
“ബുള്ളറ്റ് ട്രയിനൊന്നും വേണ്ട; നിലവിലുള്ള തീവണ്ടികള്‍ യാത്രായോഗ്യമാക്കൂ”; മോദിയോട് ബിജെപി നേതാവ്
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കും റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവും മുന്‍ പഞ്ചാബ് ആരോഗ്യമന്ത്രിയുമായ ലക്ഷ്മി കാന്ത ചൗള. സരയു – യമുന എക്‌സ്പ്രസ് ട്രയിനില്‍ യാത്ര ചെയ്തപ്പോഴുണ്ടായ അസൗകര്യം ചൂണ്ടി കാണിച്ചാണ് ലക്ഷ്മി കാന്ത പ്രതികരിച്ചത്. 10 മണിക്കൂറോളമാണ് യാത്ര തടസപ്പെട്ട് വഴിയില്‍ കിടക്കേണ്ടി വന്നത്. ആരും ഇതിനെ കുറിച്ച് മുന്നറിയിപ്പ് ഒന്നും നല്‍കിയില്ല. ഇത്രയേറെ സമയം ട്രയിനില്‍ അധികം ചെലവഴിക്കേണ്ടി വരുമ്പോള്‍ ഭക്ഷണം പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടായിരുന്നില്ലയെന്നുമാണ് […]
‘പാവപ്പെട്ടവന്‍റെ പിച്ചച്ചട്ടിയില്‍ നിന്നും കയ്യിട്ടുവാരി മതില്‍ കെട്ടരുത്’: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: രണ്ടാഴ്ചയിലേറെയായി സര്‍ക്കാര്‍ മിഷനറികളുടെ പൂര്‍ണ്ണ ശ്രദ്ധ വനിതാ മതില്‍ വിജയിപ്പിക്കാനാണെന്നും ഇതിന്‍റെ പത്ത് ശതമാനം താല്‍പര്യം കാണിച്ചിരുന്നുവെങ്കില്‍ പ്രളയം ബാധിച്ച ജനങ്ങളുടെ എല്ലാ പ്രയാസങ്ങളും ഇതിനോടകം പരിഹരിക്കാന്‍ കഴിയുമായിരുന്നുവെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാര്‍ പണം മതിലിനായി ചെലവഴിക്കുമെന്നും, ഇല്ലെന്നും തിരിച്ചും മറിച്ചും പറയുന്ന സര്‍ക്കാര്‍ ഇപ്പോള്‍ മതില്‍ വിജയിപ്പിക്കാനായി നഗ്നമായ അധികാര ദുര്‍വിനിയോഗമാണ് നടത്തുന്നതെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ‘ആശ വര്‍ക്കേഴ്സ്, കുടുംബശ്രീ, അംഗനവാടി പ്രവര്‍ത്തകര്‍, അയല്‍ക്കൂട്ടം, തൊഴിലുറപ്പ് […]
രാജ്യത്തെ വ്യക്തികളുടെ കമ്പ്യൂട്ടറുകളും മൊബൈലുകളും ഇനി കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷണത്തില്‍
ന്യൂഡല്‍ഹി: രാജ്യത്തെ വ്യക്തികളുടെ കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗമായ പത്ത് ഏജന്‍സികള്‍ക്ക് അനുമതി. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കി. രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും സിബിഐ, എന്‍ഐഎ തുടങ്ങിയ 10 ഏജന്‍സികള്‍ക്കുമാണ് കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കാന്‍ അനുമതി നല്‍കിയത്. ഈ ഏജന്‍സികള്‍ക്ക് കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കാനും ഡാറ്റകള്‍ പിടിച്ചെടുക്കാനും കഴിയും. ഏതെങ്കിലും കേസില്‍ പ്രതിയായാലോ, രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമോ ആയാല്‍ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം മാത്രമേ കമ്പ്യൂട്ടറുകള്‍, മൊബൈല്‍ എന്നിവ പരിശോധിക്കാന്‍ കഴിയുമായിരുന്നുള്ളു. എന്നാല്‍ ഇനിമുതല്‍ […]
മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചവയില്‍ 284 വണ്ടിച്ചെക്കുകള്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് വണ്ടിച്ചെക്കുകളുടെ പ്രവാഹം . നിരവധി ചെക്കുകള്‍ മടങ്ങി. ബാങ്കിനു കൈമാറിയ ചെക്കുകള്‍ മടങ്ങിയതോടെയാണ് വണ്ടിച്ചെക്കുകള്‍ ലഭിച്ചകാര്യം അധികൃതര്‍ക്ക് ബോധ്യമായത്. 5000 മുതല്‍ രണ്ട് ലക്ഷം രൂപയുടെ 284 ചെക്കുകളാണ് പണമില്ലാതെ മടങ്ങിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച ചെക്കുകളായതിനാല്‍ കേസിനു പോകേണ്ടെന്നാണ് സര്‍ക്കാരിന്‍റെ തീരുമാനം. എന്നാല്‍ ചെക്ക് കൈമാറിയവര്‍ക്ക് ഇതുസൂചിപ്പിച്ച് കത്തയക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. വിവരാവകാശ പ്രവര്‍ത്തകന്‍ ഡി.ബി.ബിനു സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയിലാണു ധനവകുപ്പ് മറുപടി നല്‍കിയത്. ആകെ […]
വനിതാ മതിലില്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍
കൊച്ചി: വനിതാ മതിലില്‍ ജീവനക്കാരെ നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പങ്കെടുക്കാതിരിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടി ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. വനിതാ മതിലില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്നതില്‍ നിര്‍ബന്ധമുണ്ടോയെന്ന് അറിയിക്കാന്‍ ഹൈക്കോടതിയെ നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ തെറ്റെന്താണെന്നും കോടതി ചോദിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ വനിതാ മതിലിനെതിരായ പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനായി […]
കണ്ണുരുട്ടലും ഭീഷണിയും വേണ്ട, കണ്ട് ഭയപ്പെടില്ല: എന്‍എസ്‌എസ്സിന് മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ രാഷ്ട്രീയനിലപാട് പ്രഖ്യാപിച്ച എന്‍എസ്‌എസ്സിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ”നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ കണ്ണുരുട്ടലും ഭീഷണിയുമുണ്ടാകും. അതൊന്നും സര്‍ക്കാരിനോട് വേണ്ട. ഇതൊന്നും കണ്ട് ഭയപ്പെടുന്ന സര്‍ക്കാരല്ല കേരളത്തിലുള്ളത്.” മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം വിജെടി ഹാളില്‍ നടന്ന ന്യൂനപക്ഷദിനാചരണത്തിന്‍റെ സമാപനച്ചടങ്ങിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ”ഇത്തരത്തില്‍ പല തരത്തിലുള്ള ഭീഷണികളുമുണ്ടാകും, അതൊക്കെ സര്‍ക്കാര്‍ മറികടക്കും”, മുഖ്യമന്ത്രി വ്യക്തമാക്കുന്നു. ആര്‍എസ്‌എസ്സിനും കോണ്‍ഗ്രസിനുമെതിരെ ശക്തമായ വിമര്‍ശനമാണ് മുഖ്യമന്ത്രി ഉയര്‍ത്തിയത്. ‘കേരളത്തിന്‍റെ മതനിരപേക്ഷത തകര്‍ക്കാനാണ് ആര്‍എസ്‌എസ് ശ്രമിക്കുന്നത്. ഈ […]
രാജ്യത്തെ 99 ശതമാനം സാധങ്ങളുടെയും നികുതി നിരക്ക് 18 ശതമാനത്തിന് താഴെയാക്കുമെന്ന്‍ നരേന്ദ്ര മോദി
ന്യൂഡല്‍ഹി: രാജ്യത്തെ 99 ശതമാനം സാധങ്ങളുടെയും നികുതി നിരക്ക് 18 ശതമാനത്തിന് താഴെയാക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരക്ക് സേവന നികുതി (ജി.എസ്.ടി.) ഘടനയില്‍ ഇളവു വരുത്തിയാണ് ഇത് സാധ്യമാക്കുകയെന്ന് മുംബൈയില്‍ ഒരു ടെലിവിഷന്‍ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ‘ജി.എസ്.ടി. പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്‌ത സംരംഭങ്ങളുടെ എണ്ണം 65 ലക്ഷമായിരുന്നു. എന്നാല്‍ ഇന്നതില്‍ 55 ലക്ഷത്തിന്‍റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും ഉയര്‍ന്ന ജി.എസ്.ടി. നിരക്കായ 28 ശതമാനം നികുതി […]
നിശബ്ദനായ പ്രധാനമന്ത്രിയാണെന്ന് വിമര്‍ശനമുയര്‍ന്നപ്പോഴും താന്‍ മാധ്യമങ്ങളോട് സംസാരിക്കാതിരുന്നിട്ടില്ല: മന്‍മോഹന്‍ സിങ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നൈസായിട്ട് ട്രോളി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നിശബ്ദനായ പ്രധാനമന്ത്രിയാണെന്നു വിമര്‍ശനമുയര്‍ന്നപ്പോഴും താന്‍ മാധ്യമങ്ങളോടു സംസാരിക്കാതിരുന്നിട്ടില്ലെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു. ഡല്‍ഹിയില്‍ ചെയ്ഞ്ചിങ് ഇന്ത്യ എന്ന തന്‍റെ പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാനൊരു നിശബ്ദനായ പ്രധാനമന്ത്രിയാണെന്നായിരുന്നു ജനങ്ങള്‍ പറഞ്ഞിരുന്നത്. പക്ഷേ അവര്‍ക്കു വേണ്ടിയുള്ളതാണു എന്‍റെ പുതിയ പുസ്തകം. മാധ്യങ്ങളോടു സംസാരിക്കാന്‍ പേടിയുള്ള പ്രധാനമന്ത്രിയായിരുന്നില്ല ഞാന്‍. വിദേശ സന്ദര്‍ശന സമയത്ത് വിമാനത്തിലിരുന്നും ലാന്‍ഡിങ്ങിന് ശേഷവും ഞാന്‍ മാധ്യമങ്ങളോടു സംസാരിച്ചിരുന്നു. -മന്‍മോഹന്‍സിങ് […]
മഞ്ജുവിന്‍റെ സാമൂഹിക കണ്ണാടി പഴയത്: ജി സുധാകരന്‍
തിരുവനന്തപുരം: വനിതാ മതിലിനോടുള്ള പിന്തുണ പിന്‍വലിച്ച മഞ്ജു വാര്യരുടെ നിലപാടിനെതിരെ മന്ത്രി ജി സുധാകരന്‍. മഞ്ജു വാര്യരുടെ സാമൂഹിക വീക്ഷണത്തിന്‍റെ പ്രശ്നമാണ് അവരുടെ പുതിയ പ്രതികരണമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. മഞ്ജു ഉപയോഗിക്കുന്ന സാമൂഹിക കണ്ണാടി പഴയത്. അത് മാറ്റേണ്ട സമയമായി. കലാകാരി എന്ന നിലയില്‍ അവരെ അംഗീകരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം മന്ത്രി മണിയും, മേഴ്സിക്കുട്ടിയമ്മയും മഞ്ജുവിനെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു നവോത്ഥാന ആശയങ്ങള്‍ക്ക് ശക്തിപകരുക എന്ന മുദ്രാവാക്യവുമായി സര്‍ക്കാര്‍ ജനുവരി ഒന്നിന് നടത്തുന്ന പരിപാടിയാണ് […]










