രാജ്യത്തെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്ക് സൗജന്യ പാചകവാതക കണക്ഷനുകള്‍ നല്‍കാനൊരുങ്ങി മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പാവപ്പെട്ടവരുടെ വീട്ടിലും സൗജന്യ പാചകവാതക കണക്ഷനുകള്‍ നല്‍കാന്‍ കേന്ദ്രം ഒരുങ്ങുന്നു. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വീട്ടിലെ വനിതകള്‍ക്ക് സൗജന്യ പാചകവാതക കണക്ഷന്‍ നല്‍കാനായി തുടങ്ങിയ പ്രധാന്‍മന്ത്രി ഉജ്ജ്വല യോജന പദ്ധതി വിപുലപ്പെടുത്തിയാണ് രാജ്യത്തെ എല്ലാ പാവപ്പെട്ട കുടുംബങ്ങളിലും സൗജന്യ പാചകവാതകം എത്തിക്കാന്‍ കേന്ദ്രം ആലോചിക്കുന്നത്. ഈ സ്കീമിനു കീഴില്‍ ഓരോ സൗജന്യ പാചകവാതക കണക്ഷനും പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് 1,600 രൂപവച്ച്‌ കേന്ദ്രം സബ്സിഡി നല്‍കും. സിലിണ്ടറിന്‍റെ സെക്യൂരിറ്റി ചാര്‍ജും ഇവ ഘടിപ്പിക്കുന്നതിന്‍റെ ഫിറ്റിങ് ചാര്‍ജുമാണ് […]

പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശയാത്രകള്‍ക്കായി ചെലവിട്ടത് 2000 കോടി രൂപ

ന്യൂഡല്‍ഹി: കഴിഞ്ഞ നാലര വര്‍ഷത്തിനിടെ വിദേശരാജ്യങ്ങളിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ യാത്രയുടെ ചെലവ് 2000 കോടി രൂപ. രാജ്യസഭയില്‍ സിപിഐയിലെ ബിനോയ് വിശ്വത്തിന് നല്‍കിയ മറുപടിയിലാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 84 രാജ്യങ്ങളാണ് വിദേശ മന്ത്രാലയത്തിന്‍റെ കണക്കുപ്രകാരം പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ വിദേശ യാത്ര നടത്തുമ്പോള്‍ ഉപയോഗിക്കുന്ന എയര്‍ക്രാഫ്റ്റായ എയര്‍ ഇന്ത്യ വണിന്‍റെ ചെലവ്, ഹോട്ട് ലൈന്‍ സംവിധാനമൊരുക്കല്‍ എന്നിവയെല്ലാം ഈ ചെലവില്‍ ഉള്‍പ്പെടുമെന്ന് മന്ത്രി വി.കെ സിങ് പാര്‍ലമെന്‍റില്‍ ചോദ്യത്തിന് മറുപടിയായി […]

ഇനി ഓട്ടോ ഡ്രൈവര്‍മാര്‍ക്കും സീറ്റ് ബെല്‍റ്റ്

ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം രാജ്യത്താകെ നടന്ന 29,351 ഓട്ടോറിക്ഷാ അപകടങ്ങളില്‍ 6,726 ജീവനുകളാണ് പൊലിഞ്ഞത്. 2019 ഒക്ടോബര്‍ മുതല്‍ ഓട്ടോറിക്ഷകളുടെ രൂപകല്‍പ്പനയില്‍ മാറ്റംവരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു . ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ആശ്രയിക്കുന്ന ഓട്ടോറിക്ഷകള്‍ക്ക് നിലവില്‍ മതിയായ സുരക്ഷാ സംവിധാനങ്ങളില്ല. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഓട്ടോറിക്ഷകളില്‍ കേന്ദ്ര സര്‍ക്കാര്‍ സുരക്ഷാ ചട്ടങ്ങള്‍ കര്‍ശനമാക്കും. ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് സീറ്റ് ബെല്‍റ്റ് ആവിഷ്‌കരിക്കാനും വാഹന നിര്‍മ്മാതാക്കളോട് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കും. ഡ്രൈവറുടെയും യാത്രക്കാരുടെയും സീറ്റിളവ് നിഷ്‌കര്‍ഷിക്കാന്‍ കേന്ദ്രം […]

‘എന്തൊക്കെ ചെയ്യരുതെന്ന് എന്നെ പഠിപ്പിച്ചത് മോദിയാണ്,രാജ്യത്തിന്‍റെ ഹൃദയമിടിപ്പിനു ചെവി കൊടുത്തില്ല’: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. വലിയൊരു അവസരമാണ് 2014ല്‍ ജനങ്ങള്‍ മോദിക്ക് കൊടുത്തത്. എന്നാല്‍ അതെല്ലാം അദ്ദേഹം ദുരുപയോഗം ചെയ്‌തെന്ന് മാത്രമല്ല പല അഴിമതികള്‍ക്കും കൂട്ടു നില്‍ക്കുകയും ചെയ്‌തു. അധികാരത്തില്‍ വരുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ‘ഞാന്‍ എന്‍റെ അമ്മയോട് പറയുകയായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കാര്യം 2014ലെ തെരഞ്ഞെടുപ്പായിരുന്നുവെന്ന്. ഒരുപാട് കാര്യങ്ങള്‍ […]

എല്ലാ തൊഴില്‍ പരീക്ഷകളുടെയും ചോദ്യപേപ്പറില്‍ മലയാളം ഉള്‍പ്പെടുത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎസ്‌സി നടത്തുന്ന എല്ലാ തൊഴില്‍ പരീക്ഷകളുടെയും ചോദ്യപേപ്പറുകള്‍ പൂര്‍ണ്ണമായും മലയാളത്തിലോ അല്ലാത്തപക്ഷം മലയാളം കൂടി ഉള്‍പ്പെടുത്തിയോ തയ്യാറാക്കാന്‍ നടപടി സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാള ഭാഷയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മത്സര പരീക്ഷകള്‍ നടത്തിവരുന്നത്. സാങ്കേതിക വിഷയങ്ങളിലധിഷ്ഠിതമായ തസ്തികകളിലെ നിയമനത്തിനുള്ള പരീക്ഷകള്‍ക്ക് മലയാളത്തില്‍ ചോദ്യങ്ങള്‍ തയ്യാറാക്കുന്നത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രായോഗികമായ ബുദ്ധിമുട്ടുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇത്തരം പരീക്ഷകളിലടക്കം മലയാളം കൂടി ഉള്‍പ്പെടുത്തുന്നത്‌ പരിഗണിക്കുമെന്നും സി കെ ഹരീന്ദ്രന്‍ എംഎല്‍എയുടെ സബ്മിഷന് […]

കെ. സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കിയെന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തത്: മുഖ്യമന്ത്രി

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ പൊലീസ് പ്രതികാര മനോഭാവത്തോടെ പെരുമാറുന്നുവെന്ന ആരോപണത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. സുരേന്ദ്രനെതിരെ നിലവില്‍ 15 കേസുകളുണ്ട്. മൂന്ന് കേസുകള്‍ അന്വേഷണ ഘട്ടത്തിലും മറ്റുള്ളവ വിചാരണയിലുമാണ്. വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ കോടതിയില്‍ ഹാജരാക്കുന്നത്. സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നുവെന്ന ആരോപണം വസ്‌തുതകള്‍ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭയില്‍ ഒ.രാജഗോപാല്‍ എം.എല്‍.എ നല്‍കിയ സബ്‌മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. അതേസമയം, ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിനിടെ ഭക്തയെ ആക്രമിച്ചെന്ന […]

പൂജ ബംബറിന്‍റെ നാലു കോടി ഭാഗ്യം തമിഴ്‌നാട് സ്വദേശിക്ക്

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ പൂജ ബംബറിന്‍റെ നാലു കോടി ഭാഗ്യം തമിഴ്‌നാട് സ്വദേശിക്ക്. കോട്ടയം നഗരത്തില്‍ ജോലിചെയ്യുന്ന തിരുനല്‍വേലി സ്വദേശിയായ ഷണ്‍മുഖന്‍(51) മാരിയപ്പനെ തേടിയാണ് നാലുകോടിയുടെ  ഭാഗ്യം എത്തിയിരിക്കുന്നത്. വിഎ 489017 എന്ന നമ്പറിനാണ് മാരിയപ്പന് ലോട്ടറി അടിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് വഴിയരികില്‍ നിന്ന് ലോട്ടറിയെടുത്തത്. ഏറ്റുമാനൂരപ്പനാണ് തനിക്ക് ഭാഗ്യം കൊണ്ടുവന്നതെന്ന് അദ്ദേഹം തന്നെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തനിക്ക് ലോട്ടറി അടിച്ചെന്ന് വെള്ളിയാഴ്ച വൈകീട്ട് മാരിയപ്പന്‍ അറിഞ്ഞപ്പോള്‍ […]

പ്രളയക്കെടുതി; കേരളത്തിന് 2500 കോടി രൂപ കൂടി കേന്ദ്ര സഹായം ലഭിക്കും

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്നതിന് കേരളത്തിന് 2500 കോടി രൂപ കൂടി കേന്ദ്ര സഹായം ലഭിക്കും. നേരത്തെ നല്‍കിയ 600 കോടി രൂപയ്ക്ക് പുറമെ ആണിത്. ഇതോടെ കേന്ദ്രത്തില്‍ നിന്ന് പ്രളയക്കെടുതി നേരിടുന്നതിന് ആകെ ലഭിച്ച തുക 3100 കോടി രൂപയായി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയാണ് ഇത്. ഔദ്യോഗിക പ്രഖ്യാപനം മന്ത്രിതല സമിതിയുടെ അംഗീകാരത്തിന് ശേഷമായിരിക്കും. 4800 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. കേരളത്തിന് ഇടക്കാല ആശ്വാസമായി കേന്ദ്രം അനുവദിച്ച തുക അപര്യാപ്തമെന്ന്  രൂക്ഷ […]

രാജി ദിനത്തിൽ ചോദ്യംചെയ്യൽ; യാത്രയപ്പിൽ പൊട്ടിത്തെറിച്ച് മാത്യു ടി.തോമസ്

തിരുവനന്തപുരം: മാത്യു ടി.തോമസ് മന്ത്രിപദം രാജി വെച്ച് മണിക്കൂറുകൾക്കുള്ളിൽ മന്ത്രിയുടെ ഭാര്യയെ പോലീസ് ചോദ്യം ചെയ്തു. മാത്യു ടി.തോമസിന്‍റെ ഔദ്യോഗിക വസതിയിൽ വച്ചാണ് രണ്ടുമണിക്കൂറോളം ഭാര്യ അച്ചാമ്മയെ എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ ചോദ്യം ചെയ്തത്. വീട്ടുജോലിക്കാരിയെ ജാതിപ്പേര് വിളിച്ചു എന്ന പരാതിയിൻമേലായിരുന്നു ചോദ്യം ചെയ്യൽ. ഈ സമയം മാത്യു ടി തോമസ് തൈക്കാട് ഗസ്റ്റ്ഹൗസിൽ നിയുക്ത മന്ത്രി കെ.കൃഷ്ണൻകുട്ടിയുമായി ചർച്ചയിലായിരുന്നു. കൃഷ്ണൻകുട്ടി പക്ഷക്കാരിൽ ചിലരാണ് വീട്ടുജോലിക്കാരിയെ കൊണ്ട് മാത്യു ടി.തോമസിന്‍റെ ഭാര്യയ്ക്കെതിരെ പരാതി കൊടുപ്പിച്ചതെന്ന ആരോപണം പാർട്ടിയിൽ […]

ശബരിമല സ്ത്രീ പ്രവേശനം: സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും. നിലവില്‍ ശബരിമലയില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ സുപ്രീംകോടതിയെ അറിയിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ചില രാഷ്ട്രീയ സംഘടനകള്‍ ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് തടസം സൃഷ്ടിക്കുകയാണെന്നും ശബരിമലയില്‍ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്. ശബരിമല വിഷയത്തില്‍ ഹൈക്കോടതിയുടെ നിലപാടും സുപ്രീംകോടതിയെ അറിയിക്കും. സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ചീഫ് സെക്രട്ടറിയാണ് കോടതിയില്‍ ഹാജരാകുക. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നുവരികയാണ്.