തിരുവനന്തപുരം: ജലസേചന മന്ത്രി മാത്യു ടി തോമസ് മന്ത്രി സ്ഥാനം രാജി വെച്ചു. ക്ലിഫ് ഹൗസില്‍ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിക്ക് രാജികത്ത് നല്‍കിയത്. വെള്ളിയാഴ്ച ബംഗളൂരുവില്‍ ദേവഗൗഡയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല ചര്‍ച്ചയിലാണ് മന്ത്രിയെ മാറ്റാന്‍ തീരുമാനിച്ചത്. ജെഡിഎസിലെ ഭിന്നത രൂക്ഷമാക്കിക്കൊണ്ടാണ് മന്ത്രിസ്ഥാനം വച്ചുമാറുന്നത്. കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞാ നാളെ വൈകിട്ടോടെ ഉണ്ടാകും എന്നാണ് സൂചന. പാർട്ടി പിളരില്ലെന്നു രാജിവച്ച ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരമായി അദ്ദേഹം പറഞ്ഞു. ഉപാധികൾ ഇല്ലാതെയാണ് രാജി. എംഎൽഎയായി തന്നെ ഒരുപാട് കാര്യങ്ങൾ […]
Category: Government
ശബരിമലയില്‍ യുവതികള്‍ക്കായി രണ്ടുദിവസം മാറ്റിവയ്ക്കാം; സര്‍ക്കാര്‍ ഹൈക്കോടതിയില്‍
ശബരിമല: യുവതികള്‍ക്കായി ശബരിമലയില്‍ രണ്ടുദിവസം മാറ്റിവയ്ക്കാവുന്നതാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ശബരിമലയില്‍ പോകാന്‍ സംരക്ഷണം തേടിയെത്തിയ യുവതികളുടെ ഹര്‍ജിയിലാണ് സ്റ്റേറ്റ് അറ്റോര്‍ണി ഈ നിലപാട് അറിയിച്ചത്. യുവതികള്‍ക്ക് ദര്‍ശനത്തിനായി മൂന്ന് ദിവസം മാറ്റിവയ്ക്കണമെന്ന് വാദത്തിനിടെ ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടതിന് മറുപടിയായാണ് സര്‍ക്കാര്‍ പുതിയ നിലപാട് അറിയിച്ചത്. എന്നാല്‍ അത് എത്ര പ്രയോഗികമാകുമെന്ന് കോടതി ആരാഞ്ഞു. യുവതികള്‍ക്ക് പോകാനുള്ള ഭരണഘടനാ അവകാശം പോലെ തന്നെ സുരക്ഷയും പരിഗണന അര്‍ഹിക്കുന്ന വിഷയം ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. യുവതികള്‍ക്ക് പ്രവേശനത്തിന് എന്ത് സൗകര്യം ഒരുക്കാന്‍ […]
മാത്യു ടി തോമസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കും
തിരുവനന്തപുരം: മാത്യു ടി തോമസിന് എതിരെ നിലപാട് കടുപ്പിച്ച് ദേശീയ നേതൃത്വം. മാത്യു ടി തോമസിനെ മാറ്റണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് ഇന്ന് തന്നെ കത്ത് കൈമാറും. രണ്ടര വര്‍ഷം കഴിയുമ്പോള്‍ മാറാമെന്നായിരുന്നു ധാരണയെന്നും ദേവഗൗഡ വ്യക്തമാക്കി. മാത്യു ടി തോമസിന്‍റെ മന്ത്രിസ്ഥാനത്തെ ചൊല്ലി ജെ. ഡി. എസില്‍ തര്‍ക്കം രൂക്ഷമാകുകയാണ്. സംസ്ഥാന നേതൃത്വത്തിനുള്ളിലെ ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് ഇപ്പോള്‍ സംസ്ഥാന നേതാക്കളെ എച്ച്.ഡി ദേവഗൗഡ ചര്‍ച്ചയ്ക്കായി വിളിച്ചത്. ബംഗളൂരുവിലാണ് കൂടിക്കാഴ്ച. ജനതാദള്‍ എസ്. (ജെഡിഎസ്) അധ്യക്ഷന്‍ കെ. […]
ശബരിമല സംഘര്‍ഷം: മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തി. ശബരിമലയിലെ സംഭവവികാസങ്ങളാണ് ചര്‍ച്ച ചെയ്തതെന്നാണ് വിവരം. നിയന്ത്രണങ്ങള്‍ക്കെതിരെ ഗവര്‍ണര്‍ക്ക് നിരവധി പരാതികള്‍ കിട്ടിയിരുന്നു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മുഖ്യമന്ത്രി അറിയിക്കും. സാധാരണ കൂടിക്കാഴ്ചയാണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30- ഓടെയാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തിയത്. ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിപ്പിച്ചതല്ലെന്നും മുഖ്യമന്ത്രി സ്വന്തം നിലയ്ക്ക് ഗവര്‍ണറെ കണ്ടതാണെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ശബരിമലയില്‍ തീര്‍ത്ഥാടകര്‍ കടുത്ത വിവേചനവും അവഗണനയും നേരിടുന്നതായി കാണിച്ച് സംഘപരിവാര്‍ […]
നോട്ട് നിരോധനം പ്രയോഗിച്ചത് അഴിമതിയെ ചികിത്സിക്കാന്‍: നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ബാങ്കിംഗ് സിസ്റ്റത്തിലേക്ക് പണം തിരികെ എത്തിക്കാനാണ് നോട്ട് നിരോധനമെന്ന കടുപ്പമേറിയ മരുന്ന് പ്രയോഗിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്‍റെ അടിവേരുകളെ ചൂഴ്ന്ന അഴിമതിയെ ചികിത്സിക്കാനാണ് ഇത് നല്‍കിയത്. നവംബര്‍ 28ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ജാബുവയില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്‍റെ സര്‍ക്കാര്‍ 14 കോടി ജനങ്ങള്‍ക്ക് ലോണ്‍ നല്‍കിയതായും ഗ്യാരണ്ടി ഇല്ലാതെ പ്രധാനമന്ത്രി മുദ്ര യോജന പ്രകാരമാണ് ഇത് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. പത്ത് വര്‍ഷം കോണ്‍ഗ്രസ് ചെയ്യാത്ത പ്രവര്‍ത്തനങ്ങള്‍ നാല് […]
ശബരിമലയിലെ നിരോധനാജ്ഞ: സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി
കൊച്ചി:ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ദേവസ്വം ബെഞ്ചിന്‍റെ ചോദ്യം. ഇക്കാര്യത്തില്‍ ഉച്ചയ്ക്ക് 1.30ന് വിശദീകരണം നല്‍കാനാണ് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമലയില്‍ എത്തുന്ന ഭക്തരെയും പ്രതിഷേധക്കാരെയും പോലീസ് എങ്ങനെ തിരിച്ചറിയും. ആര്‍ക്കൊക്കെയാണ് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ ബാധകമാവുക തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചിട്ടുണ്ട്. അതിനിടെ ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സമയ നിയന്ത്രണം ചോദ്യം ചെയ്ത് പ്രത്യേക അപേക്ഷയും […]
സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് തന്ത്രിയും പന്തളം കുടുംബാംഗങ്ങളും
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തന്ത്രിയും പന്തളം കുടുംബങ്ങളുമായുള്ള ചര്‍ച്ച നാളെ നടക്കും നാളെ നടക്കുന്ന സര്‍വ കക്ഷി യോഗത്തിന് ശേഷം 3 മണിക്കാണ് ചര്‍ച്ച. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പന്തളം കുടുംബവും തന്ത്രി കുടുംബവും തയ്യാറാണെന്ന് അറിയിച്ചുട്ടുണ്ട്. പുന:പരിശോധനാ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ച സാഹചര്യത്തില്‍ പ്രതിഷേധം കനക്കാനിടയുണ്ടെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായിരിക്കുന്നത്. അതേസമയം സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് സമവായ ശ്രമമുണ്ടെങ്കിലും വിധി നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകാനിടയില്ല. മണ്ഡല മകരവിളക്ക് […]
സുപ്രീംകോടതി വിധി നടപ്പാക്കാന്‍ വ്യഗ്രത കാണിക്കുന്ന സര്‍ക്കാര്‍ ഹൈക്കോടതി വിധി മാനിക്കാത്തതെന്ത്?: ഹൈക്കോടതി
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പരസ്യ ബോര്‍ഡ് നിരോധനം നടപ്പാക്കാത്തതിനെ രൂക്ഷമായി വിമര്‍ശിച്ചു ഹൈക്കോടതി. പലതവണ ഉത്തരവിട്ടിട്ടും എന്തു കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ വിധി നടപ്പാക്കാത്തത് എന്ന് ഹൈക്കോടതി ചോദിച്ചു. സ്വന്തം ചിത്രങ്ങള്‍ ഉള്ള ഫ്‌ലക്‌സുകള്‍ വഴിയരികില്‍ അനധികൃതമായി സ്ഥാപിക്കുന്നില്ലെന്ന് ഉറപ്പാക്കണം. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ ആര്‍ജവം കാണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ വ്യഗ്രത കാണിക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് ഹൈക്കോടതി വിധി മാനിക്കുന്നില്ലെന്നും കോടതി ആരാഞ്ഞു. റോഡുകളിലും മറ്റും പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് തടയണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം […]
കേന്ദ്രമന്ത്രി അനന്ത് കുമാര്‍ അന്തരിച്ചു
ബംഗളൂരു: കേന്ദ്രമന്ത്രി അനന്ത് കുമാര്‍ (59) അന്തരിച്ചു. ദീര്‍ഘനാളായി അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 1.40ന് ബംഗലൂരുവിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കേന്ദ്ര പാര്‍ലമെന്‍ററി കാര്യ മന്ത്രിയായിരുന്നു. രാസവള വകുപ്പിന്‍റെയും ചുമതല അനന്ത് കുമാറിനായിരുന്നു. ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ ചികിത്സയ്ക്ക് ശേഷം അദ്ദേഹം ബംഗളൂരുവില്‍ തിരിച്ചെത്തിയിരുന്നു. ബംഗളൂരു സൗത്തില്‍ നിന്ന് ആറ് തവണ പാര്‍ലമെന്‍റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട അനന്ത് കുമാര്‍ ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്. 1996ലാണ് അദ്ദേഹം ബംഗലൂരു സൗത്ത് […]
കേരളത്തിന്‍റെ ചരിത്രത്തെ പിറകോട്ടടിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ സ്ഥാനം ചവറ്റുകുട്ടയില്‍: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്‍റെ നവോത്ഥാന ചരിത്രത്തെ പിറകോട്ടടിപ്പിക്കുന്നവരുടെ സ്ഥാനം ചവറ്റുകുട്ടയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേത്രപ്രവേശന വിളംബരാഘോഷത്തിന്‍റെ 82ാം വാര്‍ഷികത്തോടനുബന്ധിച്ച് ‘ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് തമസോ മാ ജ്യോതിര്‍ഗമയ’ എന്ന പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പുരോഗമനപരമായ ഇടപെടലുകളിലൂടെ നാം നേടിയ മുന്നേറ്റത്തെ വലിയ തോതില്‍ പിന്നോട്ടടിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. ഇതിനെ വിട്ടുവീഴ്ചകളില്ലാതെ ചെറുത്തേ പറ്റൂ. എല്ലാ കാലത്തും നവോത്ഥാന മുന്നേറ്റങ്ങള്‍ക്കെതിരെ യാഥാസ്ഥിതിക വിഭാഗം രംഗത്തെത്തിയിരുന്നതായി ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ മുന്നേറ്റങ്ങളെ എതിര്‍ക്കുന്നവരെ പിന്തിരിപ്പന്‍മാരുടെ […]








