മാസ് പെര്‍ഫോമന്‍സുമായി മമ്മൂട്ടി; ‘മാസ്റ്റര്‍പീസ്’ ട്രെയിലര്‍ പുറത്ത്

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് മാസ്റ്റര്‍പീസ്. എഡ്‌വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കോളെജ് അധ്യാപകനെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി.  മമ്മൂട്ടി തന്നെയാണ് ട്രെയിലറില്‍ തിളങ്ങുന്നത്. ഉണ്ണി മുകുന്ദന്‍റെ മികച്ച പ്രകടനവും ചിത്രത്തില്‍ പ്രതീക്ഷിക്കാം എന്ന സൂചനയും ട്രെയിലറില്‍നിന്ന് ലഭിക്കുന്നു.  സന്തോഷ് പണ്ഡിറ്റ് ആദ്യമായി അഭിനയിക്കുന്ന മുഖ്യധാരാ ചലച്ചിത്രം എന്നതും മാസ്റ്റര്‍പീസിനെ ശ്രദ്ധേയമാക്കുന്നു. തന്‍റെ സ്ഥിരം ‘മുദ്രകളുമായി’ അദ്ദേഹവും ട്രെയിലറിലെ സാന്നിദ്ധ്യമാണ്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍  മുകേഷ്, കലാഭവന്‍ ഷാജോണ്‍, […]

ശക്തമായ സ്ത്രീകഥാപാത്രങ്ങളെ തുറന്നുകാട്ടി ഒരു ചിത്രം; ‘അരുവി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

നവാഗതനായ അരുണ്‍ പ്രഭു പുരുഷോത്തമന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന തമിഴ് ചിത്രം ‘അരുവി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ മുന്നോട്ട് പോകുന്ന ചിത്രം ഫിലിം ഫെസ്റ്റിവലുകളില്‍ മികച്ച പ്രതികരണമാണ് നേടിയത്. നിരവധി പുതുമുഖങ്ങളാണ് അരുവിയില്‍ അണിനിരക്കുന്നത്. അതിഥി ബാലന്‍, ലക്ഷ്മി ഗോപാലസ്വാമി, ശ്വേത ശേഖര്‍, എന്നിവരാണ് ചിത്രത്തില്‍ പ്രധാന സ്ത്രീ വേഷം കൈകാര്യം ചെയ്യുന്നത്. 2015ല്‍ ഓഡിഷന്‍ നടത്തിയാണ് അഭിനേതാക്കളെ തെരഞ്ഞെടുത്ത്. 144 സെക്കന്‍റ് ദൈര്‍ഘ്യമുള്ള അരുവിയുടെ ട്രെയിലര്‍, ടീസറിന്‍റെ തുടര്‍ച്ച തന്നെയാണ്. സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന […]

ഈശോയുടെയും മേരി മഗ്ദലനയുടെയും കഥ പറയുന്ന ‘മേരി മഗ്ദലിന്‍’ ട്രെയിലര്‍ പുറത്ത്

ഈശോയുടെയും അനുയായിരുന്ന മേരി മഗ്ദലനയുടെയും കഥ പറയുന്ന ചിത്രമാണ് ‘മേരി മഗ്ദലിന്‍’. ഗര്‍ത്ത് ഡേവിസ് ഒരുക്കുന്ന ചിത്രത്തിന്‍റെ പുതിയ ട്രെയിലര്‍ പുറത്തെത്തി. റൂണിമാരയാണ് മഗ്ദലന മറിയമാകുന്നത്. ജോക്കിന്‍ ഫീനിക്സ് ക്രിസ്തുവിനെയും അവതരിപ്പിക്കുന്നു. അതേസമയം സിനിമയില്‍ യേശുക്രിസ്തു എന്ന് കൃത്യമായി പരാമര്‍ശിച്ചിട്ടില്ല. സിനിമയിലെ പ്രമുഖ പേരുകളില്‍ ഒന്ന് ഹോളിവുഡിലെ വിഖ്യാത താരം ചിവേറ്റല്‍ എജിയോഫറിന്‍റെതാണ്. ക്രിസ്തുവിന്‍റെ ശിഷ്യന്‍ പത്രോസായിട്ടാണ് എജിയോഫര്‍ എത്തുന്നത്. ടഹര്‍ റഹീം ഹോവേഴ്സാണ് യൂദാസാകുന്നത്. 2016 മുതല്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു.  2018 മാര്‍ച്ച് 30 ന് ചിത്രം […]

സമകാലിക സ്ത്രീയവസ്ഥയേയും രാഷ്ട്രീയ അവസ്ഥയേയും കൂട്ടിയിണക്കിയ മൈഥിലി ചിത്രം; ‘പാതിരകാല’ത്തിന്‍റെ ട്രെയിലര്‍ പുറത്ത്

പാലേരി മാണിക്യത്തിന് ശേഷം കരുത്തുറ്റ സ്ത്രീകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാളികളുടെ ജനപ്രിയ നടി  മൈഥിലി എത്തുന്ന ചിത്രമാണ്  ‘പാതിരകാലം’. ദേശീയ പുരസ്കാരജേതാവായ പ്രിയനന്ദന്‍   സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ  ട്രെയിലര്‍ എത്തി. മണ്ണ്, മനുഷ്യൻ, സ്വാതന്ത്ര്യം എന്നീ അടിസ്ഥാന യാഥാർത്ഥ്യങ്ങളെ പ്രശ്നവത്ക്കരിക്കുന്ന ചിത്രത്തിൽ മുഖ്യകഥാപാത്രമായ ജഹനാരയെയാണ് മൈഥിലി അവതരിപ്പിക്കുന്നത്. സമകാലിക സ്ത്രീയവസ്ഥയേയും രാഷ്ട്രീയ അവസ്ഥയേയും കൂട്ടിയിണക്കിയിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ പി.എൻ.ഗോപീകൃഷ്ണനാണ് നിര്‍വഹിച്ചിരിക്കുന്നത്. പ്രിയനന്ദനന്‍റെ മകനായ അശ്വഘോഷാണ് ചിത്രത്തിന്‍റെ ക്യാമറ. കലേഷ് കണ്ണാട്ട്, ഇന്ദ്രൻസ്, ശ്രീജിത് രവി, ബാബു അന്നൂർ, ജെ.ഷൈലജ, രജിത മധു, ജോളി […]

സായ് പല്ലവിയുടെ ഹൊറര്‍ ത്രില്ലര്‍ സിനിമ ‘കരു’ വിന്‍റെ ട്രെയിലര്‍ പുറത്ത്

‘പ്രേമം’ എന്ന നിവിന്‍ പോളി ചിത്രത്തില്‍ മലര്‍ എന്ന കഥാപാത്രമായി മലയാള സിനിമയില്‍ ചുവടുവെച്ച നടിയാണ് സായ് പല്ലവി. സായ് പല്ലവി തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം ‘കരു’ വിന്‍റെ ട്രെയിലര്‍ പുറത്തെത്തി. എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം ഹൊറര്‍ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. തമിഴ് കൂടാതെ മലയാളത്തിലും ചിത്രം പുറത്തിറങ്ങും. നാഗ ഷൗര്യ, ആര്‍ ജെ ബാലാജി, വെറോണിക അരൊര, സന്ദാന ഭാരതി, രേഖ, നിശല്‍ഗള്‍ രവി, സ്റ്റണ്ട് ശിവ തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സാം […]

പശു സ്നേഹത്തെക്കുറിച്ച് ഒരു സിനിമ എത്തുന്നു; ട്രെയിലര്‍ പുറത്തിറങ്ങി

പ്രകൃതിയും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള  സ്നേഹബന്ധത്തിന്‍റെ കഥ പറയുന്ന പശു’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.      എല്‍.ജെ ഫിലിംസിന്‍റെ ബാനറില്‍  ഛായാഗ്രാഹകനായ എം ഡി സുകുമാരന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എബ്രഹാം മാത്യുവിന്‍റെ കഥയ്ക്ക്  സുകുമാരന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കോട്ടയം ജില്ലയുടെ മലയോര മേഖലയായ മുണ്ടക്കയം, പുലിക്കുന്ന്, കൂട്ടിക്കല്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ചിത്രത്തില്‍ നന്ദു, കലാശാല ബാബു, റോയ് മലമാക്കല്‍, ഉണ്ണി ചിറ്റൂര്‍, അനിയപ്പന്‍, രവീന്ദ്രന്‍, പ്രീതി, നിഷ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. സാലു ജോര്‍ജ് […]

സല്‍മാന്‍ ഖാന്‍റെ ആക്ഷന്‍ ചിത്രം ടൈഗര്‍ ‘സിന്ദാ ഹേ’ ട്രെയിലര്‍ പുറത്ത്

സല്‍മാന്‍ ഖാനും കത്രീന കൈഫും അഞ്ച് വര്‍ഷത്തിനു ശേഷം  ഒന്നിക്കുന്ന’ ടൈഗര്‍ സിന്ദാ ഹെ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി.  2012 ല്‍ പുറത്തിറങ്ങിയ ‘എക് ദ ടൈഗറി’ന്‍റെ രണ്ടാം ഭാഗമാണ് ടൈഗര്‍ സിന്ദാ ഹേ. ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അലി അബ്ബാസ് സഫര്‍ ആണ്. വിശാല്‍-ശേഖര്‍ സംഗീതവും ജുലിയസ് പക്കിയാം പശ്ചാത്തല സംഗീതവും നല്‍കിയിരിക്കുന്നു. ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളിലായിരുന്നു സിനിമ ചിത്രീകരിച്ചത്. ആക്ഷന്‍ ചിത്രമായ ടൈഗര്‍ സിന്ദാ ഹേയില്‍ ചെന്നായക്കളോടൊപ്പമുള്ള സല്‍മാന്‍റെ  ഫൈറ്റിങ് രംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ചിത്രം ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തും.

തെയ്യക്കഥകളിലൂടെ, തകർന്നടിയുന്ന മനുഷ്യ സ്വപ്നങ്ങളെക്കുറിച്ച് പറഞ്ഞു തരാന്‍ ‘പാതി’ വരുന്നു

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ചന്ദ്രന്‍ നരിക്കോട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാതി’. സാക്ഷര കേരളത്തിൽ അധികമാരും ചർച്ചചെയ്യപ്പെടാതെ പോകുന്ന ഭ്രൂണഹത്യ എന്ന വിഷയത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ  ട്രെയിലര്‍ പുറത്തെത്തി. ഭ്രൂണഹത്യക്ക് ശ്രമിച്ചിട്ടും കുഞ്ഞ് മരിച്ചില്ലെങ്കിൽ പിന്നീട് അവർ എങ്ങനെ  ജീവിക്കുന്നു എന്ന പച്ചയായ  യാഥാർഥ്യത്തിലേക്കുള്ള അന്വേഷണമാണ് പാതിയിലൂടെ സംവിധായകൻ പറയുന്നത്. മലബാറിലെ തെയ്യങ്ങളുടെയും തെയ്യക്കഥകളുടെയും പശ്ചാത്തലത്തിൽ,  തകർന്നടിയുന്ന മനുഷ്യന്‍റെ സ്വപ്നങ്ങളെക്കുറിച്ച് ചിത്രം നമുക്ക് പറഞ്ഞു തരുന്നു. ജോയ് മാത്യു, ശശി കലിംഗ, സന്തോഷ് കീഴാറ്റൂര്‍, ടി പാര്‍വതി, […]

കളക്ടര്‍ മദിവദനിയായി നയന്‍താര എത്തുന്നു. ‘ആര’ത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി.

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര  ഐഎഎസ് ഓഫീസറുടെ വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘ആരം’. ഈ മാസം 10ന് ചിത്രം തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു ഗ്രാമം നേരിടുന്ന ജലക്ഷാമവും അതിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന പ്രക്ഷോഭവുമാണ് ചിത്രത്തിന്‍റെ  പ്രമേയം. ഗ്രാമത്തിലേക്ക് ജലം എത്തിക്കുന്നതിന് തടസം നില്‍ക്കുന്നവര്‍ക്കെതിരെ പോരാടുന്ന ജില്ലാ കളക്ടര്‍ മദിവദനിയെ ആണ് നയന്‍താര അവതരിപ്പിക്കുന്നത്. കാക്കമുട്ടൈയിലൂടെ എത്തിയ വിഗ്നേഷും രമേശും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സുനു ലക്ഷ്മി, വിനോദിനി വൈദ്യനാഥന്‍, പി വി ആനന്ദകൃഷ്ണന്‍ തുടങ്ങിയവരാണ് […]

സൗഹൃദങ്ങളുടെ കഥ പറയുന്ന ‘ഗൂഢാലോചന’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതി തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ‘ഗൂഢാലോചന’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ധ്യാന്‍ ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രം കോഴിക്കോട് പശ്ചാത്തലമായാണ്  ഒരുക്കിയിരിക്കുന്നത്. മംമ്താ മോഹന്‍ദാസ് ആണ് നായിക. ചിത്രത്തില്‍  ശ്രീനാഥ് ഭാസി, അജു വര്‍ഗ്ഗീസ്, ഹാരിഷ് കണാരന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇസാന്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ അജാസ് ഇബ്രാഹിമാണ്  ചിത്രം നിര്‍മിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍  ഈണം പകരുന്നു.