മഷിത്തുമ്പില്‍ സ്വപ്‌നങ്ങള്‍ നെയ്ത് ‘ആമി’; ട്രെയിലര്‍ പുറത്തിങ്ങി

മലയാള സാഹിത്യത്തില്‍ വായനക്കാരുടെ മനസ്സില്‍ ഇടംനേടിയ എഴുത്തുകാരിയാണ്  മാധവിക്കുട്ടി. മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമിയുടെ ട്രെയിലര്‍ പുറത്തിങ്ങി. മഞ്ജു വാര്യരാണ് മാധവിക്കുട്ടിയായി വേഷമിടുന്നത്. മാധവിക്കുട്ടിയുടെ സ്വപ്‌നങ്ങളും, എഴുത്തും, എന്‍റെ കഥയെന്ന ആത്മകഥയുടെ വിവാദങ്ങളും ഉള്‍പ്പെടുത്തി മികച്ച രീതിയിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. മാധവിക്കുട്ടിയുടെ ഭര്‍ത്താവ് മാധവദാസിന്‍റെ  വേഷം കൈകാര്യം ചെയ്യുന്നത്  മുരളിഗോപിയാണ് .  ടൊവിനോ തോമസും, അനൂപ് മേനോനുമാണ് ഈ ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങള്‍. കൊച്ചി, മുംബൈ, കൊല്‍ക്കത്ത, ഒറ്റപ്പാലം എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ബോളിവുഡ് സംഗീത സംവിധായകന്‍ […]

‘ആദി’ 26-ന് തീയേറ്ററുകളിലേക്ക്; ട്രെയിലര്‍ വന്‍ ഹിറ്റ്

താരരാജാവ് മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ‘ആദി’ തീയറ്ററുകളിലേക്ക്. മോഹന്‍ലാലിന്‍റെ വലിയ ഹിറ്റുകളിലൊന്നായ നരസിംഹം തീയറ്ററുകളിലെത്തിയ ജനുവരി 26 നാണ് മകന്‍ പ്രണവിന്‍റെ ചിത്രവും റിലീസുണ്ടാവുക. ഒരു പുതുമുഖ നായകന് കിട്ടാവുന്നതില്‍ വച്ച്‌ ഏറ്റവും ഗംഭീരമായ അരങ്ങേറ്റമാകും പ്രണവിന്‍റെത്. ആദിയിലെ ട്രെയിലറും ഗാനവും ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ മനോഹരമാക്കാന്‍ പ്രണവ് നേരത്തേ പാര്‍ക്കൗര്‍ പരിശീലനം നടത്തിയിരുന്നത് വാര്‍ത്തയായിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണവും […]

മഹേഷിന്‍റെ പ്രതികാരം തമിഴിലേക്ക്; ‘നിമിറി’ന്‍റെ ട്രെയിലര്‍ പുറത്ത്

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു മഹേഷിന്‍റെ പ്രതികാരം. ചിത്രത്തിന്‍റെ  തമിഴ് റീമേക്ക് നിമിറിന്‍റെ ട്രെയിലര്‍ പുറത്തെത്തി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന നിമിറില്‍ ഉദയനിധി സ്റ്റാലിന്‍ ആണ് നായകന്‍. അപര്‍ണാ ബാലമുരളിയുടെ റോളില്‍ നമിതാ പ്രമോദും മലയാളത്തില്‍ അനുശ്രീ അവതരിപ്പിച്ച റോളില്‍ പാര്‍വതി നായരുമാണ്. അലന്‍സിയര്‍ അവതരിപ്പിച്ച കഥാപാത്രമായി തമിഴില്‍ വേഷമിടുന്നത് എം എസ് ഭാസ്കര്‍ ആണ്. സുജിത് ശങ്കറിന്‍റെ വേഷത്തില്‍ സമുദ്രക്കനിയാണ് തമിഴിലെത്തുന്നത്.

കുടുംബചിത്രം ‘ദൈവമേ കൈ തൊഴാം കെ. കുമാറാകണം’ ട്രെയിലറെത്തി

ജയറാമിനെ നായകനാക്കി സലിം കുമാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ദൈവമേ കൈ തൊഴാം കെ. കുമാറാകണം’ എന്ന സിനിമയുടെ  ട്രെയിലര്‍ പുറത്തിറങ്ങി. യുണൈറ്റഡ് ഗ്ലോബല്‍ മീഡിയയുടെ ബാനറില്‍ ആല്‍വിന്‍ ആന്‍റണിയും ഡോ. സഖറിയാ തോമസും ശ്രീജിത്തും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സലിം കുമാര്‍ സംവിധാനം ചെയ്യുന്ന ആദ്യ എന്‍റര്‍ടെയ്നര്‍ ചിത്രമാണിത്. അനുശ്രീയാണ് സിനിമയിലെ നായിക. ശ്രീനിവാസന്‍, നെടുമുടിവേണു, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, ഹരിശ്രീ അശോകന്‍, കോട്ടയം പ്രദീപ് , ശിവജി ഗുരുവായൂര്‍, അഞ്ജലി ഉപാസന, സുരഭി ലക്ഷ്മി […]

ചാക്കോച്ചന്‍റെ ‘ശിക്കാരി ശംഭു’; ട്രെയിലര്‍ പുറത്തിറങ്ങി

ഓർഡിനറി, ത്രീഡോട്ട്സ്, മധുരനാരങ്ങ എന്നീ ചിത്രങ്ങൾക്കു ശേഷം കുഞ്ചാക്കോ ബോബനും സുഗീതും ഒന്നിക്കുന്ന പുതിയ ചിത്രമാണ്  ‘ശിക്കാരി ശംഭു’. ഓര്‍ഡിനറി, മധുര നാരങ്ങ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ശിക്കാരി ശംഭു. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ശിവദയും അല്‍ഫോന്‍സയുമാണ് ശിക്കാരി ശംഭുവിലെ നായികമാരായി എത്തുന്നത്.വിഷ്ണു ഉണ്ണികൃഷ്ണനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തും. അബ്ബാസും രാജു ചന്ദ്രയും ചേര്‍ന്ന് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും നിഷാദ് കോയയുടേതാണ് ഏയ്ഞ്ചൽ മരിയ സിനിമാസിന്‍റെ […]

വ്യത്യസ്ത ലുക്കില്‍ നിവിനും തൃഷയും; ‘ഹേയ് ജൂഡ്’ ട്രെയിലര്‍ പുറത്ത്

ശ്യാമപ്രസാദ് നിവിന്‍ പോളി കൂട്ടുകെട്ടില്‍ ഒരുക്കിയ  ഒരു മ്യൂസിക്കല്‍ റോമന്‍സ് ചിത്രമാണ് ‘ഹേയ് ജൂഡ്’. തമിഴ് നടി തൃഷ നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളി വ്യത്യസ്ത ലുക്കിലാണ് എത്തുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തെത്തി. നിവിന്‍ അവതരിപ്പിക്കുന്ന ജൂഡ് എന്ന കഥാപാത്രത്തെ ഉള്‍പ്പെടുത്തിയാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. 1 മിനുറ്റും 38 സെക്കന്‍ഡുമുള്ള ട്രെയിലറില്‍ ജൂഡിന്‍റെ കഥാപാത്രം എത്രമാത്രം വ്യത്യസ്തമായിരിക്കുമെന്ന് വ്യക്തമാണ്. സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ് തൃഷയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. ശ്യാമപ്രസാദ് നിവിന്‍ പോളി കൂട്ടുകെട്ടിലെത്തുന്ന മൂന്നാമത്തെ സിനിമയാണ് ഹേയ് ജൂഡ്. […]

ഒരു ട്രാന്‍സ്ജെന്‍ഡറുടെ കഥ പറയുന്ന ചിത്രം; ‘രംഗം 6 ദൈവം ഉണ്ട്’ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്ത്

പ്രമേയം കൊണ്ട് വ്യത്യസ്തമായ ‘രംഗം 6 ദൈവം ഉണ്ട്’ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. മലയാള ചരിത്രത്തില്‍ ഇതാദ്യമായിട്ടാകും ഒരു ട്രാന്‍സ്ജെന്‍ഡറുടെ കഥ പറയുന്ന ചിത്രം ഉണ്ടാകുന്നത്. 70 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഫെസ്റ്റിവല്‍ മൂവി ആയാണ് ചിത്രമൊരുക്കുന്നത്. നവാഗതനായ സമീര്‍ ബാബു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരാണ്‍കുട്ടിയുടെ ബാല്യം മുതല്‍ യൗവ്വനം വരെയുള്ള കാലഘട്ടവും ഒടുവില്‍ അവനെ സമൂഹം ട്രാന്‍സ്ജെന്‍ഡറായി മുദ്രകുത്തുന്നതുമാണ് ചിത്രത്തിന്‍റെ പ്രമേയം. ഈ കാലഘട്ടം അവനിലുണ്ടാക്കുന്ന മാറ്റവും മാനസിക […]

അക്ഷയ് കുമാറിന്‍റെ ‘പാഡ് മാന്‍’ ട്രെയിലര്‍ പുറത്ത്

അക്ഷയ് കുമാറിന്‍റെ പുതിയ ചിത്രം `പാഡ് മാ’ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. സ്ത്രീകളുടെ ആരോഗ്യവും ആര്‍ത്തവവും വിഷയമാകുന്ന ചിത്രം ആര്‍. ബല്‍കിയാണ് സംവിധാനം ചെയ്യുന്നത്. സോനം കപൂര്‍, രാധിക ആപ്തെ എന്നിവരാണ് നായികമാര്‍. ലോകനിലവാരത്തിലും തീരെ കുറഞ്ഞ വിലയിലും ആര്‍ക്കും സ്വന്തമായി സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന കോയമ്പത്തൂരിലെ അരുണാചലം മുരുഗാനന്ദന്‍റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ട്വിങ്കിള്‍ ഖന്നയും ഗൗരി ഷിണ്ടെയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ജനുവരി 26 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.  

ഷാജിപ്പാപ്പന്‍ തകര്‍ക്കും.. ‘ആട് 2’ ട്രെയിലര്‍ പുറത്ത്

ജയസൂര്യ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ആട് 2’. 2015 ല്‍ പുറത്തിറങ്ങിയ ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ആട് 2.ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തെത്തി. ഷാജി പാപ്പനായി ജയസൂര്യ വീണ്ടും വെള്ളിത്തിരയില്‍ എത്തുമ്പോള്‍ പാപ്പന്‍റെ എല്ലാ കൂട്ടുകാരും രണ്ടാം വരവിലും കൂടെ ഉണ്ട്. ആദ്യഭാഗം പ്രേക്ഷകര്‍ക്കു മുന്നിലെത്തിച്ച ഫ്രൈഡേ ഫിലിംസ് തന്നെയാണ് ഇത്തവണയും നിര്‍മ്മാണം. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ആദ്യ ഗാനം പുറത്തിറങ്ങിയപ്പോള്‍ വന്‍ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലാദ്യമായി തിയേറ്ററില്‍ പരാജയപ്പെട്ട ഒരു […]

വീണ്ടുമൊരു പ്രണയം; ഷെയിന്‍റെ ‘ഈട’ ട്രെയിലര്‍ പുറത്തെത്തി

വ്യത്യസ്തമായ വേഷപ്പകര്‍ച്ചയുമായി ഷെയിന്‍ നിഗം നായകനായി എത്തുന്ന ചിത്രമാണ് ‘ഈട’. നവാഗത സംവിധായകന്‍ ബി അജിത് കുമാര്‍ ഒരുക്കുന്ന  ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തെത്തി. ആനന്ദ് എന്ന കഥാപാത്രത്തെയാണ് ഷെയിന്‍ നിഗം അവതരിപ്പിക്കുന്നത്.   ലുക്ക് കൊണ്ട് തന്നെ വ്യത്യസ്തമാണ് ഷെയിന്‍റെ കഥാപാത്രം. കണ്ണൂര്‍ ഭാഷയും വളരെ അനായാസം ഷെയിന്‍ കൈകാര്യം ചെയ്യുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ചുവടുവെച്ച നിമിഷ സജയനാണ് ചിത്രത്തിലെ നായികയായെത്തുന്നത്. മണികണ്ഠന്‍ ആചാരി, അലന്‍സിയര്‍, സുരഭി ലക്ഷ്മി, തുടങ്ങിയവരും ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. അജിത് കുമാര്‍ […]