മഹേഷിന്‍റെ പ്രതികാരം തമിഴിലേക്ക്; ‘നിമിറി’ന്‍റെ ട്രെയിലര്‍ പുറത്ത്

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു മഹേഷിന്‍റെ പ്രതികാരം. ചിത്രത്തിന്‍റെ  തമിഴ് റീമേക്ക് നിമിറിന്‍റെ ട്രെയിലര്‍ പുറത്തെത്തി.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന നിമിറില്‍ ഉദയനിധി സ്റ്റാലിന്‍ ആണ് നായകന്‍. അപര്‍ണാ ബാലമുരളിയുടെ റോളില്‍ നമിതാ പ്രമോദും മലയാളത്തില്‍ അനുശ്രീ അവതരിപ്പിച്ച റോളില്‍ പാര്‍വതി നായരുമാണ്.

അലന്‍സിയര്‍ അവതരിപ്പിച്ച കഥാപാത്രമായി തമിഴില്‍ വേഷമിടുന്നത് എം എസ് ഭാസ്കര്‍ ആണ്. സുജിത് ശങ്കറിന്‍റെ വേഷത്തില്‍ സമുദ്രക്കനിയാണ് തമിഴിലെത്തുന്നത്.

Related posts

Leave a Reply

*