ഇടതുപക്ഷ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം ‘പരോളി’ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. അദ്ദേഹത്തിന്‍റെ അഭിനയത്തിലെ നാഴികക്കാലാകും പരോള്‍ എന്ന് ട്രെയിലറിലൂടെ വ്യക്തമാകുന്നു ചിത്രത്തില്‍ സഖാവ് അലക്സ് എന്നൊരു ധാരണക്കാരനായ കുടുംബനാഥനായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. നവാഗതനായ ശരത്ത് സന്ദിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് അജിത്ത് പൂജപ്പുരയാണ്. ജയില്‍ പശ്ചാത്തലമായി മമ്മൂട്ടിയുടെ നിരവധി ചിത്രങ്ങള്‍ ഇതിന് മുന്‍പ് പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും അതില്‍നിന്നെല്ലാം തികച്ചും വ്യത്യസ്തമായ കഥയും കഥാപശ്ചാത്തലങ്ങളുമായിരിക്കും ഇത്.
Category: Trailer
‘മൈ സ്റ്റോറി’യുടെ ട്രെയിലര്‍ പുറത്തുവിട്ട് മമ്മൂട്ടി
നവാഗതയായ റോഷ്ണി ദിനകര്‍ സംവിധാനം ചെയ്യുന്ന പാര്‍വ്വതി- പൃഥ്വിരാജ് ചിത്രം ‘മൈ സ്റ്റോറി’യുടെ ട്രെയിലറെത്തി. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ട്രെയിലര്‍ പുറത്തുവിട്ടത്. മലയാള ചലചിത്രലോകത്തെ ആകെമൊത്തം പിടിച്ച്‌കുലുക്കിയ കസബ വിവാദങ്ങള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ പുറത്തിറങ്ങിയ മൈ സ്റ്റോറിയിലെ ഗാനത്തിനെതിരെ മമ്മൂട്ടി ആരാധകരുടെ ഡിസ്ലൈക്ക് ക്യാമ്പയിന്‍ നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ട്രെയിലര്‍ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയിരിക്കുന്നത്. ‘എന്ന് നിന്‍റെ മൊയ്തീന്’ ശേഷം പൃഥ്വിരാജും പാര്‍വ്വതിയും ഒന്നിക്കുന്ന ചിത്രമാണ് ‘മൈ സ്റ്റോറി’. ശങ്കര്‍ രാമകൃഷ്ണന്‍ […]
ലാലേട്ടന്‍ ഫാനായി മഞ്ജു വാര്യര്‍; ‘മോഹന്‍ലാലി’ന്‍റെ കിടു ടീസര്‍ എത്തി
മഞ്ജു വാര്യര്‍ മോഹന്‍ലാല്‍ ആരാധികയായി വേഷമിടുന്ന ചിത്രം മോഹന്‍ലാലിന്‍റെ ടീസര്‍ എത്തി. മോഹന്‍ലാല്‍ ആരാധകരെ ആവശേം കൊള്ളിക്കുന്ന മാസ് രംഗങ്ങളാണ് ടീസറിന്‍റെ ആകര്‍ഷണം. സജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാല്‍ ആരാധികയായ മീനൂട്ടിയായി മഞ്ജു വാര്യരും മീനൂട്ടിയുടെ ഭര്‍ത്താവായി ഇന്ദ്രജിത്തും എത്തുന്നു. സലിം കുമാര്‍, അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, സിദ്ധിഖ് എന്നിങ്ങനെ വമ്പന്‍ താരനിരയും ചിത്രത്തിലുണ്ട്. മാര്‍ച്ചിന് ചിത്രം പ്രദര്‍ശനത്തിനെത്തും. മൈൻഡ് സെറ്റ് മൂവീസിന്‍റെ ബാനറിൽ അനിൽകുമാർ നിര്‍മിക്കുന്ന ചിത്രത്തിന്‍റെ രചന സുനീഷ് വാരനാടാണ് […]
‘ക്യാപ്റ്റന്‍’തിയേറ്ററുകളിലേക്ക് ; അതിഥി വേഷത്തില്‍ മമ്മൂട്ടിയും
കൊച്ചി: ഫുട്ബോള്‍ താരമായ വിപി സത്യന്‍റെ ജീവിതകഥയുമായി ‘ക്യാപ്റ്റന്‍’ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. സത്യനായി ജയസൂര്യ നിറഞ്ഞാടുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ മികച്ച പ്രതികരണം നേടിയിരുന്നു. പ്രജേഷ് സെന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്യാപ്റ്റന്‍ റിലീസ് ചെയ്യുമ്പോള്‍ ഫുട്ബോള്‍ ആരാധകരോടൊപ്പം മമ്മൂട്ടി ആരാധകരും സന്തോഷത്തിലാണ്. ക്യാപ്റ്റനില്‍ ജയസൂര്യയ്ക്കൊപ്പം മമ്മൂട്ടിയും അതിഥി വേഷത്തില്‍ എത്തുന്നു. മമ്മൂട്ടിയും സത്യനും യഥാര്‍ത്ഥ ജീവിതത്തില്‍ കണ്ടുമുട്ടിയ നിമിഷം അതുപോലെ സിനിമയിലും ചിത്രീകരിച്ചിട്ടുണ്ട്. ജയസൂര്യയ്ക്ക് പുറമെ രഞ്ജി പണിക്കര്‍, അനു സിത്താര, സിദ്ദിഖ്, സൈജു കുറുപ്പ്, ലക്ഷ്മി […]
സെന്‍സര്‍ ബോര്‍ഡ് കത്തിവെച്ച ‘പാതിരാ കാല’ത്തിന്‍റെ ട്രെയിലര്‍ പുറത്ത്
വിവാദത്തിലായ പ്രിയനന്ദനന്‍റെ ‘പാതിരാ കാലം’ എന്ന പുതിയ ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തെത്തി. ചിത്രം ഈ മാസം പതിനാറിനാണ് തിയേറ്ററുകളിലെത്തുന്നത്. മൈഥിലിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വെടിയുണ്ടകള്‍ക്ക് നടുവില്‍ നഗ്നനായിരിക്കുന്ന യുവാവിന്‍റെ ചിത്രത്തോടു കൂടിയുള്ള പോസ്റ്റര്‍ വിവാദമായതോടെ സെന്‍സര്‍ബോര്‍ഡ് പാതിരാക്കാലത്തിന്‍റെ പോസ്റ്ററുകള്‍ നിരോധിച്ചിരുന്നു. ഒരു പെണ്‍കുട്ടിയും, കൂട്ടുകാരനും കാണാതായ അച്ഛനെ തേടി കാട്ടിലൂടെ നടത്തുന്ന യാത്രയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. മാവോയിസ്റ്റെന്ന് മുദ്രകുത്തപ്പെട്ട് ഭീകരാന്തരീക്ഷത്തില്‍ അകപ്പെടുന്ന ഇവരുടെ കഥയാണ് ചിത്രം പറയുന്നത്. കഥയും തിരക്കഥയും പ്രിയനന്ദനന്‍ തന്നെ കൈകാര്യം ചെയ്തിരിക്കുന്ന […]
നാനി ഒരുക്കുന്ന ഹൊറര്‍ ചിത്രം ‘ഏവി’ന്‍റെ ട്രെയിലര്‍ പുറത്ത്
തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാനി നിര്‍മ്മിക്കുന്ന ചിത്രമായ ‘ഏവി’ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. മലയാളി താരം നിത്യാ മേനോനും കാജല്‍ അഗര്‍വാളും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം ഒരു ഹൊറര്‍ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. പ്രശാന്ത് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു മീനിന് ശബ്ദം നല്‍കി നാനിയും ഒരു മരത്തിന് ശബ്ദം നല്‍കി രവി തേജയും ചിത്രത്തിലുണ്ട്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വഹിക്കുന്നത് മാര്‍ക്ക് കെ റോബിനാണ്.
ഹൊറര്‍ ചിത്രം ‘ഹെറിഡിറ്ററി ‘യുടെ ട്രെയിലര്‍ പുറത്ത്
അറി ആസ്റ്റര്‍ സംവിധാനം ചെയ്യുന്ന പുതിയ ഹോളിവുഡ് ഹൊറര്‍ ചിത്രം ഹെറിഡിറ്ററിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ടോണി കൊളലേറ്റ്, ഗബ്രിയേല്‍ ബൈറണ്‍, അലക്സ് വോള്‍ഫ്, മില്‍ളി ഷാപിറോ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ചിത്രം അമേരിക്കയില്‍ ജൂണ്‍ 8ന് റിലീസ് ചെയ്യും.
മുംബൈ ചേരിയിലെ ദുരിത ജീവിതം വരച്ചുകാട്ടിക്കൊണ്ട് ‘ബിയോണ്ട് ദി ക്ലൗഡ്സ്- ട്രെയിലര്‍
മുംബൈ: വിഖ്യാത ഇറാനിയന്‍ ചലച്ചിത്രകാരന്‍ മജിദ് മജീദിയുടെ ഇന്ത്യന്‍ ചിത്രം ‘ബിയോണ്ട് ദി ക്ലൗഡ്സി’ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. മലയാളി താരം മാളവിക മോഹനും, ബോളിവുഡ് താരം ഷാഹിദ് കപൂറിന്‍റെ സഹോദരന്‍ ഇഷാനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം മുംബൈ ചേരിയിലെ ദുരിത ജീവിതം വരച്ചുകാട്ടുന്നു. മയക്കുമരുന്നു ശൃംഖലയുടെ കണ്ണിയായ ആമിറിന്‍റെയും സഹോദരി താരയുടെയും ചെറുത്തുനില്‍പ്പിന്‍റെയും പോരാട്ടത്തിന്‍റെയും കഥ പറയുന്ന ‘ബിയോണ്ട് ദി ക്ലൗഡ്സി’നായി സംഗീതം ഒരുക്കുന്നത് എആര്‍ റഹ്മാനാണ്. സീ സ്റ്റുഡിയോസാണ് ചിത്രം തിയേറ്ററിലെത്തിക്കുന്നത്.
വിജയ് യേശുദാസ് നായകനാകുന്ന ‘പടൈവീര’ന്‍റെ ട്രെയിലര്‍ പുറത്ത്
മലയാളികളുടെ പ്രിയ ഗായകന്‍ വിജയ് യേശുദാസ് നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രം ‘പടൈവീര’ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ധന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ഗ്രാമീണ യുവാവായാണ് വിജയ് എത്തുന്നത്. കാര്‍ത്തിക് രാജയുടേതാണ് സംഗീതം. നേരത്തെ വിജയ് ധനുഷ് ചിത്രം മാരിയില്‍ വില്ലനായി എത്തിയിരുന്നു. എന്നാല്‍ നായകനായി അഭിനയിക്കുന്നത് ആദ്യമായാണ്.
സോനാക്ഷിയും ദില്‍ജിത് ദോസജനും ഒന്നിക്കുന്ന ‘വെല്‍ക്കം ടു ന്യൂയോര്‍ക്ക്’ ട്രെയിലര്‍
സോനാക്ഷി സിന്‍ഹയും, ദില്‍ജിത് ദോസജനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ‘വെല്‍ക്കം ടു ന്യൂയോര്‍ക്ക്’ ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. മികച്ച ജീവിതം നയിക്കാന്‍ ഇന്ത്യയില്‍ താമസിക്കുന്ന രണ്ടുപേര്‍ ന്യൂ യോര്‍ക്ക് നഗരത്തിലേയ്ക്ക് അപ്രതീക്ഷിതമായ ഒരു യാത്ര നടത്തുകയും. ആ യാത്ര അവരുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. കരണ്‍ ജോഹര്‍, റിതേഷ് ദേശ്മുഖ്, ലാറാ ദത്ത, ബൊമന്‍ ഇറാനി, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. പൂജാ എന്‍റര്‍ടൈന്‍മെന്‍റിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം വഷു ഭഗാനാനിയാണ് നിര്‍മ്മിക്കുന്നത്.










