‘ക്യാപ്റ്റന്‍’തിയേറ്ററുകളിലേക്ക് ; അതിഥി വേഷത്തില്‍ മമ്മൂട്ടിയും

കൊച്ചി: ഫുട്ബോള്‍ താരമായ വിപി സത്യന്‍റെ ജീവിതകഥയുമായി ‘ക്യാപ്റ്റന്‍’ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. സത്യനായി ജയസൂര്യ നിറഞ്ഞാടുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ മികച്ച പ്രതികരണം നേടിയിരുന്നു. പ്രജേഷ് സെന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ക്യാപ്റ്റന്‍ റിലീസ് ചെയ്യുമ്പോള്‍ ഫുട്ബോള്‍ ആരാധകരോടൊപ്പം മമ്മൂട്ടി ആരാധകരും സന്തോഷത്തിലാണ്. ക്യാപ്റ്റനില്‍ ജയസൂര്യയ്ക്കൊപ്പം മമ്മൂട്ടിയും അതിഥി വേഷത്തില്‍ എത്തുന്നു. മമ്മൂട്ടിയും സത്യനും യഥാര്‍ത്ഥ ജീവിതത്തില്‍ കണ്ടുമുട്ടിയ നിമിഷം അതുപോലെ സിനിമയിലും ചിത്രീകരിച്ചിട്ടുണ്ട്.

ജയസൂര്യയ്ക്ക് പുറമെ രഞ്ജി പണിക്കര്‍, അനു സിത്താര, സിദ്ദിഖ്, സൈജു കുറുപ്പ്, ലക്ഷ്മി ശര്‍മ്മ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഗോപീ സുന്ദറിന്റേതാണ് സംഗീതം.

Related posts

Leave a Reply

*