‘ക്യാപ്റ്റന്‍’തിയേറ്ററുകളിലേക്ക് ; അതിഥി വേഷത്തില്‍ മമ്മൂട്ടിയും

കൊച്ചി: ഫുട്ബോള്‍ താരമായ വിപി സത്യന്‍റെ ജീവിതകഥയുമായി ‘ക്യാപ്റ്റന്‍’ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. സത്യനായി ജയസൂര്യ നിറഞ്ഞാടുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ മികച്ച പ്രതികരണം നേടിയിരുന്നു. പ്രജേഷ് സെന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്യാപ്റ്റന്‍ റിലീസ് ചെയ്യുമ്പോള്‍ ഫുട്ബോള്‍ ആരാധകരോടൊപ്പം മമ്മൂട്ടി ആരാധകരും സന്തോഷത്തിലാണ്. ക്യാപ്റ്റനില്‍ ജയസൂര്യയ്ക്കൊപ്പം മമ്മൂട്ടിയും അതിഥി വേഷത്തില്‍ എത്തുന്നു. മമ്മൂട്ടിയും സത്യനും യഥാര്‍ത്ഥ ജീവിതത്തില്‍ കണ്ടുമുട്ടിയ നിമിഷം അതുപോലെ സിനിമയിലും ചിത്രീകരിച്ചിട്ടുണ്ട്. ജയസൂര്യയ്ക്ക് പുറമെ രഞ്ജി പണിക്കര്‍, അനു സിത്താര, സിദ്ദിഖ്, സൈജു കുറുപ്പ്, ലക്ഷ്മി […]

വിപി സത്യന്‍റെ കഥപറയുന്ന ‘ക്യാപ്റ്റന്‍റെ’ ടീസര്‍ പുറത്തെത്തി

മലയാളികളുടെ അഭിമാനവും, ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന്‍റെ മുന്‍ നായകനുമായിരുന്ന വിപി സത്യന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘ക്യാപ്റ്റന്‍’. ജയസൂര്യ വി.പി സത്യനായി എത്തുന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. പ്രജേഷ് സെന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനു സിത്താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.അനു സിതാരയുടെ ക്യാരക്റ്റര്‍ ടീസറാണ് പുറത്തുവന്നിട്ടുള്ളത്. കേരള ഫുട്ബോളിനും ഇന്ത്യന്‍ ഫുട്ബോളിനും മികച്ച നേട്ടങ്ങള്‍ സമ്മാനിച്ച ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്‍റെ ക്യാപ്റ്റനായിരുന്നു വി.പി സത്യന്‍.