ഷാജിപ്പാപ്പന്‍ തകര്‍ക്കും.. ‘ആട് 2’ ട്രെയിലര്‍ പുറത്ത്

ജയസൂര്യ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ആട് 2’. 2015 ല്‍ പുറത്തിറങ്ങിയ ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ആട് 2.ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തെത്തി.

ഷാജി പാപ്പനായി ജയസൂര്യ വീണ്ടും വെള്ളിത്തിരയില്‍ എത്തുമ്പോള്‍ പാപ്പന്‍റെ എല്ലാ കൂട്ടുകാരും രണ്ടാം വരവിലും കൂടെ ഉണ്ട്. ആദ്യഭാഗം പ്രേക്ഷകര്‍ക്കു മുന്നിലെത്തിച്ച ഫ്രൈഡേ ഫിലിംസ് തന്നെയാണ് ഇത്തവണയും നിര്‍മ്മാണം.

കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ആദ്യ ഗാനം പുറത്തിറങ്ങിയപ്പോള്‍ വന്‍ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലാദ്യമായി തിയേറ്ററില്‍ പരാജയപ്പെട്ട ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന പേരിലാണ് ‘ആട് 2’ എത്തുന്നത്.

ക്രിസ്മസ് റിലീസായി ഡിസംബര്‍ 22ന് തിയേറ്ററില്‍ എത്തും .

 

Related posts

Leave a Reply

*