ദോഹ: ആഭ്യന്തര മന്ത്രാലയത്തിെന്‍റ ഒാണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കുന്ന സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനായ മെട്രാഷ് 2ല്‍ ഈ വര്‍ഷം മാര്‍ച്ച് മാസം മുതല്‍ നാല് ദശലക്ഷത്തിലധികം ഇടപാടുകള്‍.2020 മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെ മാത്രം 4.3 മില്യന്‍ ഇടപാടുകളാണ് മെട്രാഷ്് 2 വഴി ഉപഭോക്താക്കള്‍ നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഇലക്േട്രാണിക് സര്‍വിസ് ആന്‍ഡ് ഇന്‍റര്‍നെറ്റ് വിഭാഗം മേധാവി മേജര്‍ അലി അഹ്മദ് അല്‍ ബിന്‍ അലി പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിെന്‍റ സേവനങ്ങളും കോവിഡ്-19 മുന്‍കരുതലുകളും സംബന്ധിച്ച് ഖത്തര്‍ റേഡിയോയുമായി സംസാരിക്കുകയായിരുന്നു […]
Category: Entertainment
ബംഗളൂരു മയക്കുമരുന്ന് കേസ്: നൃത്തസംവിധായകന്‍ കിഷോര്‍ ഷെട്ടി അറസ്റ്റില്‍
മംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ യുവനര്‍ത്തകനും നൃത്തസംവിധായകനുമായ കിഷോര്‍ ഷെട്ടി അറസ്റ്റില്‍. മംഗളൂരുവില്‍ നിന്നാണ് സി.സി.ബി അന്വേഷണ സംഘം കിഷോറിനെ അറസ്റ്റു ചെയ്തത്. മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് കിഷോറിനെ പിടികൂടിയതെന്ന് മംഗളൂരു പൊലീസ് കമീഷണര്‍ അറിയിച്ചു. കിഷോര്‍ മുംൈബയില്‍ നിന്നും മംഗളൂരുവിലേക്ക് വന്‍തോതില്‍ ലഹരിമരുന്ന് കടത്തിയതായി സി.സി.ബി കണ്ടെത്തിയിരുന്നു. ഇയാള്‍ക്കെതിരെ നാര്‍ക്കോട്ടിക് ഡ്രഗ് ആക്റ്റ് പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. നൃത്തിന് പ്രാധാന്യമുള്ള ബോളിവുഡ് ചിത്രമായ എ.ബി.സി.ഡിയില്‍ കിഷോര്‍ അഭിനയിക്കുകയും സിനിമകള്‍ക്ക് നൃത്തസംവിധാനം ചെയ്യുകയും ചെയ്തിരുന്നു. ‘ഡാന്‍സ് ഇന്ത്യ ഡാന്‍സ്’ […]
താജ്മഹലും ആഗ്ര കോട്ടയും സഞ്ചാരികള്‍ക്കായി വീണ്ടും തുറക്കുന്നു
ന്യൂഡല്‍ഹി: അടച്ചിട്ട താജ്മഹലും ആഗ്ര കോട്ടയും വീണ്ടും സഞ്ചാരികള്‍ക്കായി തുറക്കുന്നു. കോവിഡിനെ തുടര്‍ന്നാണ് താജ്മഹലും ആഗ്ര കോട്ടയും അടച്ചിരുന്നത്. സെപ്തംബര്‍ 21 നാണ് തുറക്കുന്നത്. താജ്‌മഹലില്‍ ദിവസം 5000 പേരെയും ആഗ്ര കോട്ടയില്‍ 2500 പേരെയും മാത്രമേ പ്രതിദിനം സന്ദര്‍ശിക്കാന്‍ അനുവദിക്കുകയുള്ളു. ടിക്കറ്റ് കൗണ്ടറിനു പകരം ഇലക്‌ട്രിക് ടിക്കറ്റുകളായിരിക്കും സന്ദര്‍ശകര്‍ക്ക് നല്‍കുക. സാമൂഹിക അകലം പാലിക്കല്‍ , മാസ്ക് ധരിക്കുക , സാനിറ്റൈസര്‍ തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. അണ്‍ലോക്ക് 4ന്‍റെ ഭാഗമായാണ് താജ്‌മഹലും ആഗ്ര കോട്ടയും തുറന്ന് […]
ന്യൂനമര്‍ദവും ചുഴലിക്കാറ്റും: ഇന്ന് മുതല്‍ കാലവര്‍ഷം ശക്തമാകും; ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
ഇടുക്കി: സംസ്ഥാനത്ത് ശക്തമായ മഴക്ക് കളമൊരുക്കി ന്യൂനമര്‍ദവും ചുഴലിക്കാറ്റും. നാളെ വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുക്കുന്ന ന്യൂനമര്‍ദവും ദക്ഷിണ ചൈനാക്കടലില്‍ രൂപകൊണ്ട നൗള്‍ ചുഴലിക്കാറ്റുമാണ് മഴക്ക് കാരണമാകുന്നത്. ഇന്ന് മുതല്‍ 21 വരെ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ ലഭിക്കും. അതി തീവ്രമഴക്കും ചിലയിടങ്ങളില്‍ സാധ്യതയുള്ളതായാണ് ഐഎംഡി വ്യക്തമാക്കുന്നത്. ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മറ്റിടങ്ങളില്‍ യെല്ലോ അലേര്‍ട്ടുമാണ്. നാളെ ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, […]
ജോജുന്റെ യും മോളുടെയും പാട്ട് ഫേസ്ബുക്കിൽ viral വീഡിയോ
ജോജുവും തന്റെ മകളും ആയി പാടുന്ന പാട്ടാണ് വൈറൽ ആയിരിക്കുന്നത് .കേൾക്കാൻ വളരെ മനോഹരമായയതിനാൽ എല്ലാരും തന്നെ പാട്ട് ഷെയർ ചെയ്‌തുകയും മാദ്യമങ്ങളിൽ ശ്രെദ്ധ നേടുകയും ചെയ്തു video link —————————————————————————————————-
അതിര്‍ത്തി സംഘര്‍ഷം; സൈന്യത്തിന് പൂര്‍ണ പിന്തുണ അര്‍പ്പിച്ചും, ചൈനീസ് പ്രകോപനത്തെ അപലപിച്ചും സംയുക്ത പ്രമേയം പാസ്സാക്കുന്നത് പരിഗണനയില്‍
ഡല്‍ഹി : അതിര്‍ത്തി സംഘര്‍ഷത്തില്‍ സൈന്യത്തിന് പൂര്‍ണ പിന്തുണ അര്‍പ്പിച്ചും, ചൈനീസ് പ്രകോപനത്തെ അപലപിച്ചും സംയുക്ത പ്രമേയം പാസ്സാക്കുന്നത് പരിഗണനയില്‍. ഇതിനുള്ള സാധ്യതകള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. ലോക്‌സഭയിലും രാജ്യസഭയിലും സംയുക്തപ്രമേയം കൊണ്ടു വരിക എന്ന നിര്‍ദേശം കേന്ദ്രം പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് മുന്നില്‍ വച്ചിട്ടുണ്ട്. അതിര്‍ത്തി സംഘര്‍ഷം സംബന്ധിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇന്നലെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രസ്താവന നടത്തിയിരുന്നു. അതിര്‍ത്തി തര്‍ക്കത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്നായിരുന്നു ചില കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ ചര്‍ച്ച നടത്തുന്നത് […]
രാജ്യാന്തര ചലച്ചിത്ര മേള അടുത്ത വര്‍ഷം ഫെബ്രുവരിയില്‍
25-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള 2021 ഫെബ്രുവരിയില്‍ നടക്കും. ഡിസംബര്‍ മാസത്തില്‍ നടക്കാറുള്ള ചലച്ചിത്രമേള കോവിഡിനെ തുടര്‍ന്നാണ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയത്. ഫെബ്രുവരി 12 മുതല്‍ 19 വരെയാണ് മേള.കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് മേളയുടെ നടത്തിപ്പെന്ന് സംഘാടകരായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അറിയിച്ചു. മേളയുടെ മാര്‍ഗനിര്‍ദേശങ്ങളും അക്കാദമി ഫേസ്‍ബുക്കില്‍ കുറിച്ചു. 2019 സെപ്റ്റംബര്‍ ഒന്നിനും 2020 ഓഗസ്റ്റ് 31നും ഇടയില്‍ പൂര്‍ത്തീകരിച്ച ചിത്രങ്ങളാണ് പരിഗണിക്കുക. എന്‍ട്രികള്‍ ഒക്ടോബര്‍ 31ന് ഉള്ളില്‍ അയയ്ക്കണം. പ്രിവ്യൂ മെറ്റീരിയല്‍ […]
നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി വെള്ളിയാഴ്ചത്തേക്ക് മാറ്റി
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് സമര്‍പ്പിച്ച ഹര്‍ജി വിചാരണക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ദിലീപിനോട് വിശദീകരണം നല്‍കാനും കോടതി ആവശ്യപ്പെട്ടു. കേസില്‍ നടനും എംഎല്‍എയുമായ മുകേഷും ഹാജരായി. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ അടുപ്പമുണ്ടെന്ന് സ്ഥാപിക്കാന്‍ പ്രോസിക്യൂഷന് ആശ്രയിക്കുന്ന നിര്‍ണായക സാക്ഷിയെ മറ്റൊരു അഭിഭാഷകന് മുഖേന ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കിയത്.
ജയം രവിയുടെ ഇരുപത്തിയഞ്ചാമത്തെ ചിത്രമായ ‘ഭൂമി’യിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
ജയം രവിയുടെ ഇരുപത്തിയഞ്ചാമത്തെ ചിത്രമായ ‘ഭൂമി’യിലെ പുതിയ പോസ്റ്റര്‍ പുറത്ത്. ലക്ഷ്മണ്‍ സംവിധാനം ചെയ്യുന്ന കോമാളി എന്ന ചിത്രത്തിന് ശേഷം ജയം രവി നായകനാകുന്ന ചിത്രമാണിത്. ചിത്രത്തില്‍ നായികയായി എത്തുന്നത് നിധി അഗര്‍വാള്‍ ആണ്. നിധി അഗര്‍വാളിന്റെ ആദ്യ തമിഴ് ചിത്രമാണിത്. https://www.instagram.com/blackmoonstudios0007/ സംവിധാനം ലക്ഷ്മണ്‍ ആണ്. ലക്ഷ്മണും ജയം രവിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. പുതിയ ചിത്രത്തില്‍ ജയം രവി ഒരു കര്‍ഷകന്‍ ആയിട്ടാണ് അഭിനയിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രം നിര്‍മിക്കുന്നത് ഹോം […]
‘സാജന്‍ ബേക്കറി സിന്‍സ് 1962’ ; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
അജു വര്‍ഗീസ് കേന്ദ്ര കഥാപാത്രമായി എത്തുകയും ആദ്യമായി തിരക്കഥ എഴുതുകയും ചെയ്യുന്ന പുതിയ ചിത്രമാണ് സാജന്‍ ബേക്കറി സിന്‍സ് 1962 . ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഫണ്‍ന്‍റാസ്റ്റിക് ഫിലിംസിന്‍റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം സായാഹ്നവാര്‍ത്തകളുടെ സംവിധായകന്‍ അരുണ്‍ ചന്തുവാണ്. എം സ്റ്റാര്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സിന്‍റെ ബാനറില്‍ അനീഷ് മോഹന്‍ സഹനിര്‍മാണം ചെയുന്ന ചിത്രത്തില്‍ അജു വര്‍ഗീസിന് പുറമെ ലെന, ഗ്രേസ് ആന്‍റണി, രഞ്ജിത മേനോന്‍, ഗണേഷ് കുമാര്‍, […]










