സൂപ്പറാണ്​ മെട്രാഷ് 2 ആപ്

ദോഹ: ആഭ്യന്തര മന്ത്രാലയത്തിെന്‍റ ഒാണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കുന്ന സ്​മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനായ മെട്രാഷ് 2ല്‍ ഈ വര്‍ഷം മാര്‍ച്ച്‌ മാസം മുതല്‍ നാല് ദശലക്ഷത്തിലധികം ഇടപാടുകള്‍.2020 മാര്‍ച്ച്‌ മുതല്‍ സെപ്റ്റംബര്‍ വരെ മാത്രം 4.3 മില്യന്‍ ഇടപാടുകളാണ് മെട്രാഷ്് 2 വഴി ഉപഭോക്താക്കള്‍ നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഇലക്േട്രാണിക് സര്‍വിസ്​ ആന്‍ഡ് ഇന്‍റര്‍നെറ്റ് വിഭാഗം മേധാവി മേജര്‍ അലി അഹ്മദ് അല്‍ ബിന്‍ അലി പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിെന്‍റ സേവനങ്ങളും കോവിഡ്-19 മുന്‍കരുതലുകളും സംബന്ധിച്ച്‌ ഖത്തര്‍ റേഡിയോയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ മെട്രാഷ് ഇടപാടുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ 1.5 ദശലക്ഷം ഇടപാടുകളാണ് വര്‍ധിച്ചിരിക്കുന്നത്.

നിരവധി സേവനങ്ങളാണ് ഈയടുത്ത കാലത്തായി മെട്രാഷ് 2യിലും മന്ത്രാലയം വെബ്സൈറ്റിലുമായി കൂട്ടിച്ചേര്‍ത്തിരിക്കുന്നത്​. ആഭ്യന്തര മന്ത്രാലയത്തില്‍ നേരിട്ടെത്തുന്ന സന്ദര്‍ശകരുടെ എണ്ണം കുറക്കുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നതെന്ന്​ മേജര്‍ അല്‍ ബിന്‍ അലി കൂട്ടിച്ചേര്‍ത്തു. ക്രിമിനല്‍ കം​ൈപ്ലന്‍റ് സേവനം, ട്രക്ക് പെര്‍മിറ്റുകള്‍ തുടങ്ങിയവയാണ് ഏറ്റവും അടുത്തായി ഉള്‍പ്പെടുത്തിയ ഒാണ്‍ലൈന്‍ സേവനങ്ങള്‍.മാര്‍ച്ച്‌ മുതല്‍ സെപ്റ്റംബര്‍ വരെ മാത്രം ആറ് മില്യന്‍ അന്വേഷണങ്ങളാണ് മെട്രാഷ് വഴി സ്വീകരിച്ചത്​. കഴിഞ്ഞ വര്‍ഷം ഇത് 3.2 മില്യന്‍ മാത്രമായിരുന്നു.

മെട്രാഷ് ഉപഭോക്താക്കളുടെ എണ്ണം 20 ലക്ഷം കവിഞ്ഞതായി ആഭ്യന്തര മന്ത്രാലയത്തിെന്‍റ കണക്കുകള്‍ വ്യക്തമാക്കുന്നു. ആപ്ലിക്കേഷന്‍ വഴി സേവനങ്ങള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ ഒമ്ബത് ദശലക്ഷം കവിഞ്ഞിട്ടുണ്ട്. ഈ വര്‍ഷം മാത്രം 5.5 ദശലക്ഷം സേവനങ്ങളാണ് മെട്രാഷ് വഴി നല്‍കിയിരിക്കുന്നത്.മെട്രാഷ് 2 വഴി 200ലധികം സേവനങ്ങളാണ് ഇപ്പോള്‍ നല്‍കുന്നത്​. വാഹനങ്ങളുടെ നമ്ബര്‍ പ്ലേറ്റ് മാറ്റിവെക്കല്‍, ക്രിമിനല്‍ പരാതി രജിസ്​േട്രഷന്‍ തുടങ്ങിയവയാണ് പുതിയ സേവനങ്ങള്‍.

മെട്രാഷില്‍ പ്രവാസികാര്യ വകുപ്പ് സേവനങ്ങളും

പ്രവാസികള്‍ക്ക്​ ഗുണകരമാകുന്ന നിരവധി സേവനങ്ങളും ഇപ്പോള്‍ മെട്രാഷ് 2ല്‍ ലഭ്യമാണ്​. ഖത്തര്‍ പ്രവാസികാര്യ വകുപ്പി​െന്‍റ അധിക സേവനങ്ങളും ഇതിലൂടെ തന്നെ ലഭ്യമാണ്​. ഏത് സമയത്തും എവിടെനിന്നും ഇത് ഉപയോഗപ്പെടുത്താന്‍ സാധിക്കും.റെസിഡന്‍റ് പെര്‍മിറ്റ് പുതുക്കല്‍, കാന്‍സല്‍ ചെയ്യല്‍, വിസ പുതുക്കല്‍, റിക്രൂട്ട്മെന്‍റ് അപ്രൂവല്‍, പാസ്​പോര്‍ട്ട് വിവരങ്ങള്‍ മാറ്റംവരുത്തല്‍, നഷ്​ടപ്പെട്ടതോ കേടുവന്നതോ ആയ ഐ.ഡി കാര്‍ഡുകള്‍ പുതുക്കുക, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയെല്ലാം ഇപ്പോള്‍ മെട്രാഷില്‍ ലഭ്യമാണ്.സുരക്ഷ വകുപ്പില്‍ ക്രിമിനല്‍ പരാതികള്‍ സമര്‍പ്പിക്കുന്നതിനുള്ള സേവനം ഈയടുത്തായി ആഭ്യന്തര മന്ത്രാലയം മെട്രാഷ് 2ല്‍ ലഭ്യമാക്കിയിരുന്നു.

ചെറിയ അപകടങ്ങള്‍: അറ്റകുറ്റപ്പണി അനുമതിപത്രത്തിനും മെട്രാഷ്​ മതി

ചെറിയ അപകടങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്കും മെട്രാഷ്​ 2 മതി. ഇത്തരം അപകടങ്ങളു​െട സാഹചര്യത്തില്‍ വാഹനത്തി​െന്‍റ നാല്​ ഫോട്ടാകള്‍ എടുക്കുകയാണ്​ ആദ്യം ചെയ്യേണ്ടത്​. ഇതില്‍ ഒന്ന്​ നമ്ബര്‍ ​േപ്ലറ്റുകള്‍ കാണുന്ന തരത്തിലാകണം. പിന്നീട്​ നിങ്ങളു​െട വാഹനം അപകടം നടന്നയിടത്തുനിന്ന്​ മാറ്റി പാര്‍ക്ക്​ ചെയ്യണം. മൊൈ​െബല്‍ ഫോണിലെ ലൊ​േക്കഷന്‍ സര്‍വിസ്​ എന്നത്​ സെറ്റിങ്​സില്‍ ഓണ്‍ ആണോ എന്ന്​ ഉറപ്പുവരുത്തണം. മെട്രാഷ്​ ടു ആപ്​ സൈന്‍ ഇന്‍ ചെയ്ത്​ ‘ട്രാഫിക്​’ വിന്‍ഡോയും പിന്നീട്​ ‘ട്രാഫിക്​ ആക്​സിഡന്‍റ്​’ എന്നതും പിന്നീട്​ ‘ആക്​സിഡന്‍റ്​ രജിസ്​ട്രേഷന്‍’ എന്നിവയും എടുക്കുക.

ഇരുവാഹനങ്ങളു​െടയും നമ്ബര്‍, ഖത്തര്‍ ഐ.ഡി നമ്ബര്‍, മൊൈ​ബല്‍ നമ്ബര്‍ എന്നിവ ഇതില്‍ നല്‍കണം. ഇരുവാഹനങ്ങളു​െടയും ഫോ​ട്ടോകള്‍ അറ്റാച്ച്‌​ ​െചയ്യണം. പിന്നീട്​ ട്രാഫിക്​ ഇന്‍വെസ്​റ്റിഗേഷനായി സബ്​മിറ്റ്​ ചെയ്യണം. ഉടന്‍ മൊബൈലിലേക്ക്​ ഒരു ടെക്​സ്​ മെസേജ്​ വരും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി എന്ന സന്ദേശം എത്തുന്നതുവരെ കാത്തിരിക്കണമെന്ന വിവരമാണ്​ അതില്‍ ഉണ്ടാവുക. ഫോ​ട്ടോകള്‍ വിലയിരുത്തി ഗതാഗത വകുപ്പ്​ ഉദ്യോഗസ്​ഥര്‍ വീണ്ടുമൊരു മെസേജ്​ അയക്കും. രണ്ട്​ ആളുകള്‍ക്കും ഈ സന്ദേശം ലഭിക്കും. വാഹനത്തി​െന്‍റ അറ്റകുറ്റപ്പണിക്കുള്ള അനുമതി പത്രത്തിനായി ഇന്‍ഷുറന്‍സ്​ കമ്ബനിയിലേക്ക്​ പോകാമെന്ന്​ നിര്‍​ദേശിക്കുന്ന സന്ദേശമാണ്​ പിന്നീട്​ എത്തുക. ഇതോടുകൂടി നിങ്ങള്‍ക്ക്​ ഇന്‍ഷുറന്‍സ്​ ഓഫിസിലേക്ക്​ നേരിട്ട്​ പോകാം. ഇവിടെ നിന്ന്​ നടപടികള്‍ പൂര്‍ത്തിയാക്കി വാഹനത്തി​െന്‍റ അറ്റകുറ്റപ്പണിക്കുള്ള അനുമതിപത്രം നേടാം.

prp

Leave a Reply

*