ദോഹ: ആഭ്യന്തര മന്ത്രാലയത്തിെന്റ ഒാണ്‍ലൈന്‍ സേവനങ്ങള്‍ നല്കുന്ന സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനായ മെട്രാഷ് 2ല്‍ ഈ വര്‍ഷം മാര്‍ച്ച് മാസം മുതല്‍ നാല് ദശലക്ഷത്തിലധികം ഇടപാടുകള്‍.2020 മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെ മാത്രം 4.3 മില്യന്‍ ഇടപാടുകളാണ് മെട്രാഷ്് 2 വഴി ഉപഭോക്താക്കള്‍ നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഇലക്േട്രാണിക് സര്‍വിസ് ആന്‍ഡ് ഇന്റര്‍നെറ്റ് വിഭാഗം മേധാവി മേജര്‍ അലി അഹ്മദ് അല്‍ ബിന്‍ അലി പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിെന്റ സേവനങ്ങളും കോവിഡ്-19 മുന്‍കരുതലുകളും സംബന്ധിച്ച് ഖത്തര്‍ റേഡിയോയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ മെട്രാഷ് ഇടപാടുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ 1.5 ദശലക്ഷം ഇടപാടുകളാണ് വര്‍ധിച്ചിരിക്കുന്നത്.
നിരവധി സേവനങ്ങളാണ് ഈയടുത്ത കാലത്തായി മെട്രാഷ് 2യിലും മന്ത്രാലയം വെബ്സൈറ്റിലുമായി കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തില്‍ നേരിട്ടെത്തുന്ന സന്ദര്‍ശകരുടെ എണ്ണം കുറക്കുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നതെന്ന് മേജര്‍ അല്‍ ബിന്‍ അലി കൂട്ടിച്ചേര്‍ത്തു. ക്രിമിനല്‍ കംൈപ്ലന്റ് സേവനം, ട്രക്ക് പെര്‍മിറ്റുകള്‍ തുടങ്ങിയവയാണ് ഏറ്റവും അടുത്തായി ഉള്‍പ്പെടുത്തിയ ഒാണ്‍ലൈന്‍ സേവനങ്ങള്‍.മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെ മാത്രം ആറ് മില്യന്‍ അന്വേഷണങ്ങളാണ് മെട്രാഷ് വഴി സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 3.2 മില്യന്‍ മാത്രമായിരുന്നു.
മെട്രാഷ് ഉപഭോക്താക്കളുടെ എണ്ണം 20 ലക്ഷം കവിഞ്ഞതായി ആഭ്യന്തര മന്ത്രാലയത്തിെന്റ കണക്കുകള്‍ വ്യക്തമാക്കുന്നു. ആപ്ലിക്കേഷന്‍ വഴി സേവനങ്ങള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ ഒമ്ബത് ദശലക്ഷം കവിഞ്ഞിട്ടുണ്ട്. ഈ വര്‍ഷം മാത്രം 5.5 ദശലക്ഷം സേവനങ്ങളാണ് മെട്രാഷ് വഴി നല്‍കിയിരിക്കുന്നത്.മെട്രാഷ് 2 വഴി 200ലധികം സേവനങ്ങളാണ് ഇപ്പോള്‍ നല്‍കുന്നത്. വാഹനങ്ങളുടെ നമ്ബര്‍ പ്ലേറ്റ് മാറ്റിവെക്കല്‍, ക്രിമിനല്‍ പരാതി രജിസ്േട്രഷന് തുടങ്ങിയവയാണ് പുതിയ സേവനങ്ങള്‍.
മെട്രാഷില്‍ പ്രവാസികാര്യ വകുപ്പ് സേവനങ്ങളും
പ്രവാസികള്‍ക്ക് ഗുണകരമാകുന്ന നിരവധി സേവനങ്ങളും ഇപ്പോള്‍ മെട്രാഷ് 2ല്‍ ലഭ്യമാണ്. ഖത്തര്‍ പ്രവാസികാര്യ വകുപ്പിെന്റ അധിക സേവനങ്ങളും ഇതിലൂടെ തന്നെ ലഭ്യമാണ്. ഏത് സമയത്തും എവിടെനിന്നും ഇത് ഉപയോഗപ്പെടുത്താന്‍ സാധിക്കും.റെസിഡന്റ് പെര്‍മിറ്റ് പുതുക്കല്‍, കാന്‍സല്‍ ചെയ്യല്‍, വിസ പുതുക്കല്‍, റിക്രൂട്ട്മെന്റ് അപ്രൂവല്‍, പാസ്പോര്‍ട്ട് വിവരങ്ങള്‍ മാറ്റംവരുത്തല്‍, നഷ്ടപ്പെട്ടതോ കേടുവന്നതോ ആയ ഐ.ഡി കാര്‍ഡുകള്‍ പുതുക്കുക, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയെല്ലാം ഇപ്പോള്‍ മെട്രാഷില്‍ ലഭ്യമാണ്.സുരക്ഷ വകുപ്പില്‍ ക്രിമിനല്‍ പരാതികള്‍ സമര്‍പ്പിക്കുന്നതിനുള്ള സേവനം ഈയടുത്തായി ആഭ്യന്തര മന്ത്രാലയം മെട്രാഷ് 2ല്‍ ലഭ്യമാക്കിയിരുന്നു.
ചെറിയ അപകടങ്ങള്‍: അറ്റകുറ്റപ്പണി അനുമതിപത്രത്തിനും മെട്രാഷ് മതി
ചെറിയ അപകടങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്കും മെട്രാഷ് 2 മതി. ഇത്തരം അപകടങ്ങളുെട സാഹചര്യത്തില്‍ വാഹനത്തിെന്റ നാല് ഫോട്ടാകള്‍ എടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതില്‍ ഒന്ന് നമ്ബര്‍ േപ്ലറ്റുകള്‍ കാണുന്ന തരത്തിലാകണം. പിന്നീട് നിങ്ങളുെട വാഹനം അപകടം നടന്നയിടത്തുനിന്ന് മാറ്റി പാര്‍ക്ക് ചെയ്യണം. മൊൈെബല് ഫോണിലെ ലൊേക്കഷന് സര്‍വിസ് എന്നത് സെറ്റിങ്സില്‍ ഓണ്‍ ആണോ എന്ന് ഉറപ്പുവരുത്തണം. മെട്രാഷ് ടു ആപ് സൈന്‍ ഇന്‍ ചെയ്ത് ‘ട്രാഫിക്’ വിന്‍ഡോയും പിന്നീട് ‘ട്രാഫിക് ആക്സിഡന്റ്’ എന്നതും പിന്നീട് ‘ആക്സിഡന്റ് രജിസ്ട്രേഷന്’ എന്നിവയും എടുക്കുക.
ഇരുവാഹനങ്ങളുെടയും നമ്ബര്‍, ഖത്തര്‍ ഐ.ഡി നമ്ബര്‍, മൊൈബല്‍ നമ്ബര്‍ എന്നിവ ഇതില്‍ നല്‍കണം. ഇരുവാഹനങ്ങളുെടയും ഫോട്ടോകള്‍ അറ്റാച്ച് െചയ്യണം. പിന്നീട് ട്രാഫിക് ഇന്‍വെസ്റ്റിഗേഷനായി സബ്മിറ്റ് ചെയ്യണം. ഉടന്‍ മൊബൈലിലേക്ക് ഒരു ടെക്സ് മെസേജ് വരും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി എന്ന സന്ദേശം എത്തുന്നതുവരെ കാത്തിരിക്കണമെന്ന വിവരമാണ് അതില്‍ ഉണ്ടാവുക. ഫോട്ടോകള്‍ വിലയിരുത്തി ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ വീണ്ടുമൊരു മെസേജ് അയക്കും. രണ്ട് ആളുകള്‍ക്കും ഈ സന്ദേശം ലഭിക്കും. വാഹനത്തിെന്റ അറ്റകുറ്റപ്പണിക്കുള്ള അനുമതി പത്രത്തിനായി ഇന്‍ഷുറന്‍സ് കമ്ബനിയിലേക്ക് പോകാമെന്ന് നിര്‍ദേശിക്കുന്ന സന്ദേശമാണ് പിന്നീട് എത്തുക. ഇതോടുകൂടി നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഓഫിസിലേക്ക് നേരിട്ട് പോകാം. ഇവിടെ നിന്ന് നടപടികള്‍ പൂര്‍ത്തിയാക്കി വാഹനത്തിെന്റ അറ്റകുറ്റപ്പണിക്കുള്ള അനുമതിപത്രം നേടാം.