അരൂക്കുറ്റിയില്‍ വൈക്കം-എറണാകുളം വേഗ ബോട്ട് അടുക്കണമെന്ന ആവശ്യം ശക്തം

അ​രൂ​ക്കു​റ്റി: ഹൗ​സ്​​ബോ​ട്ട്​ ടൂ​റി​സ​ത്തി​െന്‍റ ഭാ​ഗ​മാ​യി നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ അ​രൂ​ക്കു​റ്റി ജെ​ട്ടി​യി​ല്‍, വൈ​ക്കം-​എ​റ​ണാ​കു​ളം അ​തി​വേ​ഗ ബോ​ട്ട് സ​ര്‍​വി​സാ​യ വേ​ഗ 120ന് ​സ്​​റ്റോ​പ്​ വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ഹൗ​സ് ബോ​ട്ടു​ക​ള്‍​ക്കാ​യി ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വാ​ക്കി പൂ​ര്‍​ത്തീ​ക​രി​ച്ച ബോ​ട്ട് ടെ​ര്‍​മി​ന​ലി​െന്‍റ ഉ​ദ്ഘാ​ട​നം നീ​ളു​മ്ബോ​ഴാ​ണ് ഈ ​ആ​വ​ശ്യ​മെ​ങ്കി​ലും ന​ട​പ്പാ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ര​ണ്ടു​കോ​ടി​യോ​ട​ടു​ത്ത് ചെ​ല​വാ​ക്കി നി​ര്‍​മി​ച്ച വേ​ഗ 120​െന്‍​റ പ്ര​യോ​ജ​നം ജ​ന​ങ്ങ​ള്‍​ക്ക് പൂ​ര്‍​ണ​മാ​ക​ണ​മെ​ങ്കി​ല്‍ ഇ​വി​ടെ​ക്കൂ​ടി ഇ​ത് അ​ടു​ക്ക​ണം. പെ​രു​മ്ബ​ളം സൗ​ത്ത്, പാ​ണാ​വ​ള്ളി, തേ​വ​ര ഫെ​റി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മാ​ത്ര​മേ നി​ല​വി​ല്‍ വേ​ഗ​ക്ക്​ സ്​​റ്റോ​പ്പു​ള്ളൂ. കൂ​ടു​ത​ല്‍ പ്ര​യോ​ജ​നം ഉ​ള്ള ഒ​ന്നോ ര​ണ്ടോ സ്ഥ​ല​ത്ത് കൂ​ടി സ്​​റ്റോ​പ് അ​നു​വ​ദി​ക്കാ​മെ​ന്ന് വേ​ഗ ആ​രം​ഭി​ച്ച സ​മ​യ​ത്ത് അ​ധി​കാ​രി​ക​ള്‍ പ​റ​ഞ്ഞി​രു​ന്ന​തു​മാ​ണ്.

ഏ​റ്റ​വും കൂ​ടു​ത​ല്‍ ബോ​ട്ട് സ​ര്‍​വി​സ് ഉ​ണ്ടാ​യി​രു​ന്ന മേ​ഖ​ല​ക​ളി​ലൊ​ന്നാ​യ അ​രൂ​ക്കു​റ്റി​യി​ല്‍ സ്​​റ്റോ​പ് വേ​ണ​മെ​ന്ന ആ​വ​ശ്യം വേ​ഗ തു​ട​ങ്ങി​യ​പ്പോ​ള്‍ മു​ത​ല്‍ മു​ന്നോ​ട്ട് വെ​ച്ചെ​ങ്കി​ലും പ​ല​കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് അ​ധി​കാ​രി​ക​ള്‍ ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​യി​രു​ന്നു. അ​രൂ​ക്കു​റ്റി​യി​ല്‍ പാ​ലം വ​ന്ന​തോ​ടെ​യും വാ​ഹ​ന സൗ​ക​ര്യം കൂ​ടി​യ​തോ​ടെ​യു​മാ​ണ് ജ​ല​ഗ​താ​ഗ​ത്തി​ല്‍​നി​ന്ന് ജ​ന​ങ്ങ​ള്‍ പി​ന്നോ​ട്ടു​പോ​യ​ത്.

അ​രൂ​ക്കു​റ്റി​യി​ല്‍​നി​ന്ന് 50 മി​നി​റ്റു​കൊ​ണ്ട്​ എ​റ​ണാ​കു​ള​ത്ത്​ അ​ന്ന് എ​ത്താ​നാ​കു​മാ​യി​രു​ന്നെ​ങ്കി​ല്‍, ഗ​താ​ഗ​ത​ക്കു​രു​ക്കു​കൊ​ണ്ട് മ​ണി​ക്കൂ​റു​ക​ള്‍ എ​ടു​ത്താ​ലും എ​ത്തി​പ്പെ​ടാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​ണ്ട്. വൈ​റ്റി​ല, കു​ണ്ട​ന്നൂ​ര്‍ മേ​ല്‍​പാ​ല​ങ്ങ​ള്‍ ഇ​തു​വ​രെ തു​റ​ക്കാ​ത്ത​തി​നു പു​റ​മെ പാ​ലാ​രി​വ​ട്ടം പാ​ലം പൊ​ളി​ക്കു​ക​കൂ​ടി ചെ​യ്​​താ​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക്​ രൂ​ക്ഷ​മാ​കാ​നാ​ണ് സാ​ധ്യ​ത.

യാ​ത്രാ ക്ഷീ​ണം അ​നു​ഭ​വി​ക്കാ​തെ കാ​യ​ല്‍ ഭം​ഗി ആ​സ്വ​ദി​ച്ച്‌, കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ എ​റ​ണാ​കു​ള​ത്ത് എ​ത്താ​ന്‍ ഏ​ക​മാ​ര്‍​ഗ​മെ​ന്ന നി​ല​യി​ല്‍ വേ​ഗ ബോ​ട്ടി​ന് സാ​ധ്യ​ത വ​ര്‍​ധി​ക്കു​ന്നു​ണ്ട്‌.

prp

Leave a Reply

*