കൊച്ചി: ലേഡി സൂപ്പര് സ്റ്റാര് മഞ്ജു വാര്യര്ക്കൊപ്പം അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് വിന്സി അലോഷ്യസ്. നായികാ നായകന് ഫൈനലിസ്റ്റ് വിന്സിയുടെ ആദ്യ പരസ്യചിത്രമാണിത്. മഞ്ജുവിന്റെ സഹോദരിയായി, ഗര്ഭിണിയുടെ വേഷത്തിലാണു വിന്സി എത്തിയത്. ഈ ചിത്രം ഇപ്പോഴും എന്നെ പിടിച്ചിരുത്തുന്നു. കണ്ടോ ആരാണ് എന്റെ കൈ പിടിച്ചിരിക്കുന്നതെന്ന്. മഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചു വിന്സി കുറിച്ചു. എന്റെ ആദ്യ വര്ക്കിനെ കുറിച്ചുള്ള നിങ്ങളുടെ ആത്മാര്ഥമായ കമന്റുകള്ക്ക് ഒരുപാട് നന്ദി. ശരിക്കും ഇതെന്റെ രണ്ടാമത്തെ വര്ക്കാണ്. ആദ്യത്തേത് എപ്പോഴും നായികാ നായകനാണെന്നും വിന്സി […]
Category: Film News
‘നീര്മാതളം പൂത്ത കാല’ത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി- video
നവാഗതനായ എ. ആര് അമല് കണ്ണന് കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നീര്മാതളം പൂത്തകാലം’. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. “വെണ്ണിലാവിന് തളിരല്ലേ” എന്നുതുടങ്ങുന്ന ഗാനത്തിന്റെ വിഡിയോയാണ് പുറത്തിറങ്ങിയത്. ചന്ദ്ര എഴുതിയ വരികള്ക്ക് സംഗീതം നല്കിയിരിക്കുന്നത് ഷെറോണ് ആണ്. ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരന് ആണ്.
‘വരിക വരിക സഹജരെ’ സമരഗാനം ലൂസിഫറിലും- video
പൃഥിരാജ് സംവിധാനം ചെയ്യുന്ന മോഹന്ലാല് ചിത്രം ലൂസിഫറിലെ ആദ്യഗാനം പുറത്ത്. വരിക വരിക സഹജരെ’ എന്ന ദേശഭക്തിഗാനത്തിന്റെ പുതിയ പതിപ്പാണ് ലൂസിഫറിലെ ആദ്യഗാനം. ഗാനത്തിന്റെ ലിറിക് വിഡിയോയാണ് ഇപ്പോള് പുറത്തുവന്നിരിക്കുന്നത്. മുരളീ ഗോപി ആലപിച്ച ഗാനത്തിന്റെ പുതിയ പതിപ്പ് ചിട്ടപ്പെടുത്തിയിരിക്കുന്നത് ദീപക് ദേവാണ്. ഉപ്പു സത്യാഗ്രഹത്തിന് വേണ്ടി അംശി നാരായണപിളള എന്ന സ്വാതന്ത്രസമരസേനാനി എഴുതിയ വരികളാണിത്. ഈ കവിതയും പാടിക്കൊണ്ട് അദ്ദേഹം തിരുവനന്തപുരം മുതല് മലബാര് വരെ അദ്ദേഹം കാല്നടയാത്ര നടത്തി. അതിനിടെ കൊച്ചിയില് വച്ച് അറസ്റ്റ് […]
‘കടകംപള്ളി സാറിനെ കണ്ടതു കൊണ്ട് ലൂസിഫര് സിനിമയ്ക്ക് പറഞ്ഞറിയിക്കാന് പറ്റാത്തത്ര ഗുണമുണ്ടായി’: പൃഥ്വിരാജ്
തിരുവനന്തപുരം: പൃഥ്വിരാജ് ചിത്രം ലൂസിഫറിനായിട്ടുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്. മോഹന്ലാലിനെ പ്രധാന കഥാപാത്രമായുള്ള ചിത്രം തിയേറ്ററിലെത്താല് ഇനി ദിവസങ്ങള് മാത്രം. 28 നാണ് ലൂസിഫര് പ്രദര്ശനത്തിനെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ട്രെയിലര് കളറായതോടെ ചിത്രത്തിനായുളള ആകാംക്ഷ കൂടിയിട്ടുണ്ട്. ഇപ്പോള് ഇതാ പൃഥ്വിരാജ് ലൂസിഫറും മന്ത്രി കടകം പള്ളി സുരേന്ദ്രനും തമ്മിലുളള ബന്ധം വെളിപ്പെടുത്തുകയാണ്. ലൂസിഫറിന്റെ പ്രേമോഷന്റെ ഭാഗമായി നടത്തിയ വാര്ത്തസമ്മേളനത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്. കടകംപള്ളി സുരേന്ദന് സാറിനെ […]
‘എന്മഗജ ഇതാണ് ലൗ സ്റ്റോറി’യിലൂടെ സിനിമാരംഗത്തേക്ക് ചുവടുവെയ്ക്കാനൊരുങ്ങി ജിഷയുടെ അമ്മ
കൊച്ചി:പെരുമ്പാവൂരില് കൊല്ലപ്പെട്ട നിയമ വിദ്യാര്ത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി സിനിമയില് അഭിനയിക്കുന്നു. ‘എന്മഗജ ഇതാണ് ലൗ സ്റ്റോറി’ എന്ന ചിത്രത്തിലൂടെയാണ് രാജേശ്വരി സിനിമാ രംഗത്തേക്ക് കാലെടുത്ത് വെയ്ക്കുന്നത്. നവാഗതനായ ബിലാല് മെട്രിക്സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിയാസ് പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്മ്മാതാവ്. ഈ വര്ഷം തന്നെ സിനിമ തീയ്യേറ്ററിലെത്തുമെന്നാണ് സൂചന. സിനിമ ഫുള് സസ്പെന്സ് ആണെന്നും എല്ലാവരും അറിഞ്ഞിരിക്കേണ്ട കഥയാണ് ചിത്രത്തില് അവതരിപ്പിക്കുന്നതെന്നും രാജേശ്വരി വ്യക്തമാക്കി. തനിക്ക് ഇപ്പോള് ധാരാളം രോഗങ്ങളുണ്ടെന്നും ചികിത്സിക്കാന് പണം ആവശ്യമായതിനാലാണ് […]
പത്തൊക്കെ വെറും അക്കം മാത്രം; 24 ഇയര് ചലഞ്ചുമായി ദിവ്യാ ഉണ്ണി
അടുത്തിടെ സിനിമാ താരങ്ങളും പ്രേക്ഷകരും സജീവമായി പങ്കെടുത്ത ഒന്നായിരുന്നു 10 ഇയര് ചാലഞ്ച്. നിലവിലെ ചിത്രവും പത്തു വര്ഷം മുന്പുള്ള ചിത്രവും സോഷ്യല് മീഡിയയില് പോസ്റ്റ് ചെയ്യുക എന്നതാണ് ഈ ചാലഞ്ച്. എന്നാല് ദിവ്യാ ഉണ്ണിയെ സംബന്ധിച്ചടത്തോളം ഈ പത്തൊക്കെ വെറും അക്കം മാത്രമാണ്. പത്തില് ഒതുക്കാതെ ഒരു 24 ഇയര് ചാലഞ്ചുമായി വന്നിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം. 1995ല് മോഡലിങ് ചെയ്തിരുന്ന സമയത്തെ തന്റെ ചിത്രവും ഇപ്പോഴത്തെ ചിത്രവും പങ്കുവച്ചാണ് ദിവ്യാ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. രണ്ടര പതിറ്റാണ്ടോളം […]
മോദിയുടെ ജീവിതകഥ പറയുന്ന ‘പിഎം നരേന്ദ്ര മോദി’യുടെ ട്രെയിലർ പുറത്ത്- video
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ‘പിഎം നരേന്ദ്ര മോദി’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. വിവേക് ഒബ്രോയ് ആണ് ചിത്രത്തിൽ മോദിയായി വേഷമിടുന്നത്. ഒമംഗ് കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മേരി കോം, സരബ്ജിത്ത് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത വ്യക്തിയാണ് ഒമംഗ് കുമാർ. മോദിയുടെ 64 വർഷം നീണ്ട ജീവിതം, ബാല്യം മുതൽ തന്നെ ചിത്രത്തിൽ കാണിക്കുന്നുണ്ട്. സുരേഷ് ഒബറോയ്, സന്ദീപ് സിംഗ്, ആനന്ദ് പണ്ഡിറ്റ്, എന്നിവർ ചേർന്ന് ലെജൻഡ് ഗ്ലോബൽ സ്റ്റുഡിയോ, ആനന്ദ് […]
ആരാധകര് കാത്തിരുന്ന വിവാഹ തീയ്യതി പുറത്ത് വിട്ട് പേളി; വൈറലായി ക്ഷണക്കത്ത്
അവതാരികയായും നടി എന്ന നിലയിലും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് പേളി മാണി. നടന് ശ്രീനിഷ് അരവിന്ദുമായുള്ള പേളിയുടെ പ്രണയം ആരാധകര്ക്കിടയില് ചര്ച്ചാ വിഷയമായിരുന്നു. ഒരു സ്വകാര്യ ചാനലിലെ പരിപാടിയില് പങ്കെടുക്കവെയാണ് ശ്രീനിഷുമായി പേളി പ്രണയത്തിലാകുന്നത്. എന്നാല് പരിപാടിയുടെ റേറ്റിംഗ് കൂട്ടാനായി കളിച്ച നടകമാണ് ഇരുവരുടെയും പ്രണയമെന്ന് അന്ന് ആക്ഷേപങ്ങളുണ്ടായിരുന്നു. അതേ സമയം പരിപാടിക്ക് ശേഷം ഇരുവരും ഒരുമിച്ചുള്ള ഒരു മ്യൂസിക്കല് വീഡിയോ പുറത്ത് വിട്ടിരുന്നു. വീഡിയോ പുറത്തു വിട്ടതോടെ താര വിവാഹം ഉടന് ഉണ്ടെന്ന് ആരാധകര് […]
മദര് തെരേസയുടെ ജീവിതകഥ സിനിമയാവുന്നു
പാവങ്ങളുടെ അമ്മയെന്ന് ലോകം വിളിക്കുന്ന മദര് തെരേസയുടെ ജീവിതം പ്രമേയമാക്കി സിനിമയൊരുങ്ങുന്നു. സീമ ഉപാദ്യായ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില് ബോളിവുഡ് താരങ്ങള് ഉള്പ്പെടെ അന്തര്ദേശീയ തലത്തില് പ്രമുഖരായ നിരവധി താരങ്ങളും വേഷമിടുന്നു. പ്രദീപ് ശര്മ്മ, നിതിന് മന്മോഹന്, ഗിരീഷ് ജോഹര്, പ്രാചി മന്മോഹന് എന്നിവര് ചേര്ന്നാണ് ഈ ചിത്രം നിര്മ്മിക്കുന്നത്. ജീവകാരുണ്യപ്രവര്ത്തനങ്ങളുടെ ഭാഗമായി മദര് തെരേസ ഇന്ത്യയിലും പുറത്തുമായി നടത്തിയിട്ടുള്ള യാത്രകള് പ്രമേയമാക്കിയായിരിക്കും സിനിമ മുന്നോട്ട് പോവുക. സമാധാനം, സ്നേഹം, മനുഷ്യത്വം തുടങ്ങിയ ഗുണങ്ങള് ലോകമെങ്ങും […]
മകനൊപ്പം പുരസ്കാര വേദിയില് ചുവടുവച്ച് ജയം രവി- video
മകന്റെ പുരസ്കാര ദാന ചടങ്ങില് കിടിലന് ഡാന്സുമായി ആരാധകരെ ത്രസിപ്പിച്ച് ജയം രവി. സിനിമയിലെ തിരക്കുകൾ മാറ്റിവച്ച് മക്കൾക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കാറുള്ള താരത്തിന് രണ്ടു മക്കളാണുള്ളത്. ഒൻപതു വയസ്സുള്ള ആരവും നാലു വയസ്സുകാരൻ അയനും. കഴിഞ്ഞ വർഷം ജയം രവിയുടെ മകൻ ആരവ് സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. മാത്രമല്ല, ആദ്യ പടത്തിനു തന്നെ മികച്ച ബാലതാരത്തിനുള്ള സമ്മാനവും നേടിയെടുത്തു. ജയം രവിയാണ് മകന് പുരസ്കാരം നൽകിയത്. മകന് പുരസ്കാരം നൽകാൻ സാധിച്ചതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ജയം […]










