അടൂരില്‍ മൊബൈല്‍ കടയ്ക്ക് നേരെ ബോംബേറ്, 4 പേര്‍ക്ക് പരിക്ക്; പലയിടത്തും നിരോധനാജ്ഞ

അടൂര്‍: പലയിടത്തും വീണ്ടും സംഘര്‍ഷാവസ്ഥ. അടൂരില്‍ മൊബൈല്‍ കടയ്ക്ക് നേരെ ബോംബേറ്. ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി അടൂരില്‍ വീടുകള്‍ക്കുനേരെ വ്യാപക ആക്രമണം ഉണ്ടായിരുന്നു. 50 ഓളം വീടുകള്‍ ആക്രമിക്കപ്പെട്ടു. സിപിഐഎം, ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്തു. സിപിഐഎം ജില്ലാ സെക്രട്ടറി ടി.ഡി ബൈജുവിന്‍റെ വീടിനുനേരെയും ആക്രമണമുണ്ടായി. മുപ്പതോളം പേര്‍ ബൈക്കുകളിലെത്തിയാണ് വീട് ആക്രമിച്ചത്. അതേസമയം, തിരുവനന്തപുരത്ത് വീണ്ടും സംഘര്‍ഷം. കാട്ടാക്കടയിലും നെടുമങ്ങാടും വലിയമലയിലും വീടുകള്‍ക്ക് നേരെ വ്യാപക ആക്രമണം. നെടുമങ്ങാടും വലിയമലയിലും ആക്രമിക്കപ്പെട്ടത് […]

ഭൂമി തട്ടിപ്പ് കേസ്: സിനിമയിലെ ബാഹുബലി ജീവിതത്തില്‍ വില്ലന്‍മാരെ കണ്ടിട്ടുണ്ടാകില്ലെന്ന് കോടതി

ഹൈദരാബാദ്: തെലുങ്കു നടന്‍ പ്രഭാസിന്‍റെ ഗസ്റ്റ് ഹൗസ് റവന്യു വകുപ്പ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസ് ഹൈദരാബാദ് കോടതിയില്‍. വസ്തു വകകള്‍ പിടിച്ചെടുക്കുന്നത് സംബന്ധിച്ച നോട്ടീസ് നല്‍കാതെയാണ് റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചതെന്ന് പ്രഭാസിന്‍റെ പിതാവ് ഡി.വി.വി സത്യനാരായണ രാജു കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ഇരു കക്ഷികളുടെയും വാദം കേട്ടതിന് ശേഷം പ്രഭാസിന്‍റെ ഹര്‍ജി കോടതി മറ്റൊരു ദിവസം പരിഗണിക്കുമെന്ന് വ്യക്തമാക്കി. സിനിമയില്‍ വില്ലനെതിരെ പോരാടിയ ബാഹുബലി ജീവിതത്തില്‍ വില്ലന്‍മാരെ കണ്ടിട്ടുണ്ടാകില്ലെന്ന് കോടതി പറഞ്ഞു. സര്‍ക്കാറിന് വേണ്ടി […]

സമ്മാനങ്ങള്‍ വേണ്ട, നരേന്ദ്ര മോദിക്ക് വോട്ട് ചെയ്താല്‍ മതി; വൈറലായി വിവാഹ ക്ഷണക്കത്ത്‌

സൂററ്റ്: നരേന്ദ്രമോദിക്ക് വോട്ട് ചോദിച്ചുള്ള വിവാഹക്ഷണക്കത്ത് സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു. വിവാഹത്തിന് എത്തുന്നവര്‍ സമ്മാനങ്ങള്‍ നല്‍കേണ്ടന്നും പകരം 2019 ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ മോദിക്ക് വോട്ട് ചെയ്യൂ എന്നുമാണ് ക്ഷണക്കത്തിലുള്ളത്. വധുവിന്‍റെ വീട്ടുകാര്‍ തയ്യാറാക്കിയ ക്ഷണക്കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ക്ഷണക്കത്ത് വാട്സ്ആപ്പിലും സോഷ്യല്‍ മീഡിയയിലും  വൈറലായിട്ടുണ്ട്. മംഗളൂരുവില്‍ നിന്നുള്ള മറ്റൊരു ക്ഷണക്കത്തും സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്നുണ്ട്. ഇതിലും മോദിക്ക് വോട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ മോദികൊണ്ടു വന്ന പദ്ധതികള്‍ പരാമര്‍ശിച്ചുള്ള വിവാഹക്ഷണക്കത്തുകളും പുറത്തു വന്നിട്ടുണ്ട്.

കസബ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പാർവതി

നടി പാർവതിക്കെതിരെ പൊതു ഇടങ്ങളിലും സമൂഹ മാധ്യമങ്ങളിലും കസബ വിവാദം ഒരുപാട് വിമർശനങ്ങൾക്കു കാരണമാക്കിയിട്ടുണ്ട്. ഇതിനെത്തുടർന്ന്  നടിക്കെതിരെ ഡിസ്‌ലൈക്ക് ക്യാമ്പയിൻ വരെ സമൂഹ മാധ്യമങ്ങളിൽ നടന്നിരുന്നു. കസബ എന്ന സിനിമയെയും അതിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെയും നടി പാർവതി വിമർശിച്ചത് ആയിരുന്നു വലിയ വിവാദങ്ങളുടെ തുടക്കം. എന്നാൽ താൻ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടെന്നും സ്ത്രീ വിരുദ്ധ കഥാപാത്രങ്ങളെയല്ല അവയെ മഹത്വവൽക്കരിക്കുന്നതിനെതിരായാണ് താൻ അഭിപ്രായം പറഞ്ഞതെന്നുമാണ് പാർവതിയുടെ പുതിയ വെളിപ്പെടുത്തൽ. 2017–ലെ ഐഎഫ്എഫ്കെ കാലത്താണ് പാർവതി അത്തരത്തിൽ ഒരു വിമർശനം ഉന്നയിച്ചത്. […]

ശ്രീലങ്കന്‍ സ്വദേശിനി ശശികല സന്നിധാനത്തെത്തി; സ്ഥിരീകരിച്ച് പൊലീസ്- video

സന്നിധാനം: ശ്രീലങ്കന്‍ സ്വദേശിനി സന്നിധാനത്തെത്തിയതിന് സ്ഥിരീകരണം. യുവതി പ്രവേശിക്കുന്നതിന്‍റെ ദൃശ്യങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയാണ് 47കാരിയായ ശശികല സന്നിധാനത്തെത്തിയത്. പൊലീസിന്‍റെ അനുമതിയോടെ ഇന്നലെ വൈകീട്ട് ഏഴ് മണിക്ക് മലകയറാൻ തുടങ്ങിയ ശശികലയ്ക്ക് നേരെ മരക്കൂട്ടത്ത് പ്രതിഷേധമുണ്ടായെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാൽ തീർത്ഥാടകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടായില്ലെന്നും പൊലീസ് മടക്കി അയക്കുകയായിരുന്നെന്നുമാണ് പമ്പയില്‍ മടങ്ങിയെത്തിയ ശശികല മാധ്യമങ്ങളോട് പറഞ്ഞത്. വ്രതം നോറ്റാണ് എത്തിയത്. ഗർഭാശയം നീക്കം ചെയ്തിട്ടുണ്ടെന്നും ശശികല വ്യക്തമാക്കിയിരുന്നു. തനിക്ക് ഭയമില്ലെന്നും താന്‍ […]

ഹര്‍ത്താലുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: സംസ്ഥാനത്ത് ഹര്‍ത്താലുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ചേംബര്‍ ഓഫ് കൊമേഴ്‌സാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി ഇന്ന് പരിഗണിക്കും. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ തൊണ്ണൂറ്റിയേഴ്  ഹര്‍ത്താലുകള്‍ നടന്നെന്നും ഇത് സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സംഘപരിവാര്‍ നടത്തിയ ഹര്‍ത്താലിന്‍റെ വിശദാംശങ്ങളും ഹര്‍ജിയിലുണ്ട്. ഹര്‍ത്താലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്ത്രീകള്‍ ബഹിരാകാശത്ത് പോകുന്നു, പിന്നെന്തുകൊണ്ട് ക്ഷേത്രത്തില്‍ കയറിക്കൂട?: രാംവിലാസ് പസ്വാന്‍

ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ക്കെതിരെ കേന്ദ്രമന്ത്രിയും ലോക് ജന്‍ശക്തി പാര്‍ട്ടി അധ്യക്ഷനുമായ രാംവിലാസ് പസ്വാന്‍ രംഗത്ത്. സ്ത്രീകള്‍ ബഹിരാകാശത്ത് വരെ പോകുന്നുവെന്നും പിന്നെന്തു കൊണ്ട് അവര്‍ക്ക് ഒരു ക്ഷേത്രത്തില്‍ പ്രവേശിച്ചു കൂടെന്നും പസ്വാന്‍ ചോദിച്ചു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിയെ ബി ജെ പി ചിലപ്പോള്‍ എതിര്‍ത്തിട്ടുണ്ടാകാം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെട്ടിട്ടില്ല. രണ്ട് യുവതികളെങ്കിലും കോടതി വിധിക്ക് ശേഷം ക്ഷേത്രത്തില്‍ പ്രവേശിച്ചു. അവര്‍ ക്ഷേത്രത്തില്‍ […]

2000 രൂപ നോട്ടിന്‍റെ അച്ചടി കുറച്ച് റിസർവ്വ് ബാങ്ക്

ന്യൂഡല്‍ഹി: രണ്ടായിരംരൂപ നോട്ടുകളുടെ അച്ചടി വളരെക്കുറച്ചതായി  ധനകാര്യ മന്ത്രാലയവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കുറച്ചുകാലമായി 2000 രൂപ നോട്ടിന്‍റെ അച്ചടി പരിമിതപ്പെടുത്തി വരികയായിരുന്നു. എന്നാല്‍ അത് ഏറ്റവും കുറഞ്ഞ അളവിലേക്ക് എത്തിക്കാനാണ് തീരുമാനം. പ്രചാരത്തിലുള്ള നോട്ടിന്‍റെ അളവനുസരിച്ചാണ് അച്ചടി നിയന്ത്രിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാൽ 2000 രൂപയുടെ നോട്ട് അസാധുവായി എന്ന് ഇതിനർത്ഥമില്ലെന്ന് ‘ദി പ്രിന്‍റ്’ റിപ്പോർട്ട് ചെയ്തു. ആര്‍.ബി.ഐ.യുടെ കണക്കനുസരിച്ച് 2017 മാര്‍ച്ച് അവസാനത്തോടെ രണ്ടായിരം രൂപയുടെ 328.5 കോടി നോട്ടുകള്‍ പ്രചാരത്തിലുണ്ടായിരുന്നു. […]

കല്ലേറില്‍ മരിച്ച ചന്ദ്രന്‍ ഉണ്ണിത്താന്‍റെ മൃതദേഹം പന്തളത്ത് പൊതുദര്‍ശനത്തിന് വയ്ക്കില്ല

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച്‌ ശബരിമല കര്‍മസമിതി നടത്തിയ മാര്‍ച്ചിനിടെ കൊല്ലപ്പെട്ട ചന്ദ്രന്‍ ഉണ്ണിത്താന്‍റെ മൃതദേഹം പന്തളത്ത് പൊതുദര്‍ശനത്തിന് വയ്ക്കില്ല. സമാധാനപരമായ വിലാപ യാത്രയ്ക്ക് വേണ്ടിയാണ് തീരുമാനം. പന്തളത്ത് നിന്ന് കൂരമ്പാലയിലേക്ക് കല്‍നട യാത്രയായി വിലാപയാത്ര നടത്തും. പന്തളത്ത് ശബരിമല കര്‍മ്മസമിതിയുടെ പ്രതിഷേധ പ്രകടനത്തിനു നേരെ സിപിഎം ഓഫീസിന് മുകളില്‍ നിന്നുണ്ടായ കല്ലേറില്‍ പരിക്കേറ്റിരുന്നു. തലയില്‍ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് രക്തസ്രാവം കൂടിയതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ […]

ദയവായി എന്നെ എറിഞ്ഞു തകര്‍ക്കരുത്’; കെഎസ്ആര്‍ടിസിയുടെ വിലാപയാത്ര

തിരുവനന്തപുരം: ഹര്‍ത്താലിനിടെ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെയുണ്ടായ അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് ബസ്സുകളുടെ പ്രതീകാത്മക റാലി. ‘ദയവായി എന്നെ എറിഞ്ഞു തകര്‍ക്കരുത്, ഒരുപാട് പേരുടെ അന്നമാണ്’ എന്ന അഭ്യര്‍ത്ഥനയുമായായിരുന്നു കെഎസ്ആര്‍ടിസിയുടെ വിലാപയാത്ര. കിഴക്കേക്കോട്ടയിലെ ചീഫ് ഓഫീസില്‍ നിന്നും പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കാണ് തകര്‍ന്ന കെഎസ്ആര്‍ടിസി ബസ്സുകളും ജീവനക്കാരും വരിവരിയായി അണിനിരന്നത്. റാലി കെഎസ്ആര്‍ടിസി എം. ഡി ടോമിന്‍ ജെ തച്ചങ്കരി ഉദ്ഘാടനം ചെയ്തു. കെഎസ്ആര്‍ടിസി തകര്‍ത്തത് കൊണ്ട് ആര്‍ക്കും നേട്ടമില്ല. സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി കെഎസ്ആര്‍ടിസി ബസ് തകര്‍ക്കുന്നതില്‍ കാര്യമില്ല. […]