സ്ത്രീകള്‍ ബഹിരാകാശത്ത് പോകുന്നു, പിന്നെന്തുകൊണ്ട് ക്ഷേത്രത്തില്‍ കയറിക്കൂട?: രാംവിലാസ് പസ്വാന്‍

ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ക്കെതിരെ കേന്ദ്രമന്ത്രിയും ലോക് ജന്‍ശക്തി പാര്‍ട്ടി അധ്യക്ഷനുമായ രാംവിലാസ് പസ്വാന്‍ രംഗത്ത്. സ്ത്രീകള്‍ ബഹിരാകാശത്ത് വരെ പോകുന്നുവെന്നും പിന്നെന്തു കൊണ്ട് അവര്‍ക്ക് ഒരു ക്ഷേത്രത്തില്‍ പ്രവേശിച്ചു കൂടെന്നും പസ്വാന്‍ ചോദിച്ചു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിയെ ബി ജെ പി ചിലപ്പോള്‍ എതിര്‍ത്തിട്ടുണ്ടാകാം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെട്ടിട്ടില്ല. രണ്ട് യുവതികളെങ്കിലും കോടതി വിധിക്ക് ശേഷം ക്ഷേത്രത്തില്‍ പ്രവേശിച്ചു. അവര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചപ്പോള്‍ സര്‍ക്കാര്‍ എതിര്‍ത്തോ ? നമ്മള്‍ ബേട്ടി ബച്ചാവോ ബേട്ടി പഠാവോയെക്കുറിച്ച് സംസാരിക്കുന്നു. ലിംഗ വ്യത്യാസത്തിന്‍റെ പേരില്‍ ഒരു വേര്‍തിരിവ് ഉണ്ടാകരുതെന്നും പസ്വാന്‍ പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്ര വിഷയത്തെപ്പറ്റിയും പസ്വാന്‍ പ്രതികരിച്ചു. രാമക്ഷേത്ര വിഷയത്തില്‍ എല്ലാ മതവിഭാഗങ്ങളും സുപ്രീം കോടതി വിധി പാലിക്കണമെന്നും വിധി വരുന്നത് വരെ സംയമനം പാലിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞാല്‍ പിന്നെ മറ്റൊന്നും ആലോചിക്കേണ്ട കാര്യമില്ലെന്നും പസ്വാന്‍ പറഞ്ഞു. വിഷയത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിക്കണമെന്നും ഓര്‍ഡിനസ് വെണമെന്ന ആവശ്യത്തെ താന്‍ അംഗീകരിക്കുന്നില്ലെന്നും പസ്വാന്‍ കൂട്ടിച്ചേര്‍ത്തു.

prp

Related posts

Leave a Reply

*