ഡല്‍ഹി : ആദായ നികുതിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ധനമന്ത്രി. അഞ്ചു ലക്ഷം രൂപ വരെ നികുതിയില്ല. അഞ്ചു ലക്ഷം രൂപ മുതല്‍ 7.5 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതി 10 ശതമാനമാക്കി. 7.5 ലക്ഷം മുതല്‍ 10 ലക്ഷം വരെ വരുമാനക്കാര്‍ക്ക് 15 ശതമാനം മാത്രമാകും നികുതി. നിലവില്‍ അഞ്ചു ലക്ഷം മുതല്‍ 10 ലക്ഷം വരെ വരുമാനക്കാര്‍ക്ക് 20 ശതമാനമാണ് നികുതി. 10 ലക്ഷം മുതല്‍ 12.5 ലക്ഷം വരെ വരുമാനക്കാര്‍ക്ക് 20 ശതമാനം നികുതി. […]
Category: business
ഐ.ഡി.ബി.ഐ ബാങ്ക്, എല്‍.ഐ.സി ഓഹരികള്‍ വിറ്റഴിക്കും
ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ 2.1 ലക്ഷം കോടി രൂപയാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. ഐ.ഡി.ബി.ഐ ബാങ്കിെന്റ അവശേഷിക്കുന്ന ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചതായി ധനമന്ത്രി അറിയിച്ചു. എല്‍.ഐ.സിയുടെ പ്രാഥമിക ഓഹരികളും വില്‍പന നടത്തും. ശക്തമായ സമ്ബദ്‌വ്യവസ്ഥക്കായി വിശ്വസനീയവും കരുത്തുറ്റതുമായ സാമ്ബത്തിക മേഖല നിര്‍ണായകമാണെന്ന് ധനമന്ത്രി പറഞ്ഞു. പൊതുമേഖലാ ബാങ്കുകള്‍ക്ക് 3.5 കോടി രൂപയുടെ മൂലധനം നല്‍കി. നിക്ഷേപക ഇന്‍ഷുറന്‍സ് പരിരക്ഷ ഒരു ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമായി ഉയര്‍ത്തും. ബാങ്കുകളിലെ എല്ലാ നിക്ഷേപങ്ങളും സുരക്ഷിതമാണെന്ന് […]
കേന്ദ്ര ബജറ്റിന് തൊട്ടുമുമ്ബ് സ്വര്‍ണ്ണവില കുതിച്ചു കയറി
ന്യൂഡല്‍ഹി: രണ്ടാം മോഡി സര്‍ക്കാരിന്റെ രണ്ടാമത്തെ പൊതുബജറ്റ് അവതരിപ്പിക്കാനിരിക്കെ സ്വര്‍ണ്ണവില കുതിച്ചുകയറി. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് ലോക്‌സഭയില്‍ ബജറ്റ് അവതരിപ്പിക്കാനിരിക്കെ സ്വര്‍ണ്ണവില വിപണിയില്‍ പവന് 30400 രൂപയായി ഉയര്‍ന്നു. സാമ്ബത്തിക മാന്ദ്യം മറികടക്കുക പ്രധാന വെല്ലുവിളിയെ ധനമന്ത്രി എങ്ങിനെ നേരിടുമെന്ന് അറിയാന്‍ ഇന്ത്യയൊട്ടാകെ ഉറ്റുനോക്കുന്നതിനിടെയാണ് സ്വര്‍ണ്ണവിലയില്‍ കുതിപ്പുണ്ടായത്. ഇന്ന് മാത്രം സ്വര്‍ണം പവന് 280രൂപ ഉയര്‍ന്നു. പവന് 30400 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. ഗ്രാമിന് 3800 രൂപയാണ് വില. അതേസമയം, ബജറ്റില്‍ ആദായനികുതി സ്ലാബില്‍ മാറ്റം […]
ഓഹരിവിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു
മുംബൈ: നേട്ടം നിലനിര്‍ത്താവാതെ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു . സെന്‍സെക്‌സ് 284.84 പോയന്റ് താഴ്ന്ന് 40913.82ലും നിഫ്റ്റി 93.70 പോയന്റ് നഷ്ടത്തില്‍ 12035.80ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 817 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1591 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. യെസ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിന്‍സര്‍വ്, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ബജാജ് ഓട്ടോ, പവര്‍ഗ്രിഡ്, ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി, ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്
ഓഹരി വിപണി : വീഴ്ചയില്‍ നിന്നും കരകയറി, നേട്ടത്തില്‍ അവസാനിച്ചു മുംബൈ : മൂന്നാം ദിനം വീഴ്ചയില്‍ നിന്നും കരകയറി, ഓഹരി വിപണി നേട്ടത്തില്‍ അവസാനിച്ചു. സെന്‍സെക്സ് 231.80 പോയിന്റ് ഉയര്‍ന്ന് 41198.66ലും നിഫ്റ്റി 73.70 പോയിന്റ് ഉയര്‍ന്നു 12129.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1268 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1201 ഓഹരികള്‍ നഷ്ടത്തിലുമായപ്പോള്‍ 164 ഓഹരികള്‍ക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാന്‍സ്, ഭാരതി ഇന്‍ഫ്രടെല്‍, നെസ് ലെ, ബജാജ് ഫിന്‍സര്‍വ് എന്നീ ഓഹരികള്‍ നേട്ടത്തിലും ഐഷര്‍ […]
ഇലക്‌ട്രിക്ക് ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങി ഹീറോ; സ്‌പൈ ചിത്രങ്ങള്‍ പുറത്ത് വരാനിരിക്കുന്ന ഓട്ടോ എക്സ്പോയില്‍ കമ്ബനിയുടെ ആദ്യത്തെ ഇലക്‌ട്രിക്ക് ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങി ഹീറോ. പുതിയ ബൈക്കിന്റെതെന്ന് തോന്നിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.ഇലക്‌ട്രിക്ക് ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങി ഹീറോ; സ്‌പൈ ചിത്രങ്ങള്‍ പുറത്ത് ഹീറോ ഇലക്‌ട്രിക്ക് എന്ന ബ്രാന്‍ഡ് നാമത്തിലാണ് ഇലക്‌ട്രിക്ക് ബൈക്കുകള്‍ കമ്ബനി നിരത്തുകളില്‍ എത്തിക്കുന്നത്. സ്‌കൂട്ടര്‍ നിരയിലേക്ക് ഇതിനോടകം തന്നെ കമ്ബനി മോഡലുകളെ നിരത്തിലെത്തിച്ചിട്ടുണ്ട്. ഇലക്‌ട്രിക്ക് ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങി ഹീറോ; സ്‌പൈ ചിത്രങ്ങള്‍ പുറത്ത് ഇതിന് പിന്നാലെയാണ് ഫെബ്രുവരിയില്‍ […]
വിപണിമൂല്യത്തില്‍ ഏഴു ലക്ഷം കോടി കടന്ന് എച്ച്‌ഡിഎഫ്‌സി ബാങ്ക്
മുംബൈ: ഏഴു ലക്ഷം കോടി വിപണി മൂല്യം മറികടക്കുന്ന രാജ്യത്തെ മൂന്നാമത്തെ കമ്ബനിയായി എച്ച്‌ഡിഎഫ്‌സി ബാങ്ക്. വ്യാഴാഴ്ചയിലെ വ്യാപാരത്തിനിടെയാണ് ബാങ്കിന്റെ വിപണിമൂല്യം 100 ബില്യണ്‍ ഡോളര്‍ മറികടന്നത്. വിപണിമൂല്യത്തിന്റെകാര്യത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് മുന്നിലുള്ളത്. 140.74 ബില്യണ്‍ ഡോളര്‍. പിന്നില്‍ 114.60 ബില്യണ്‍ ഡോളറുമായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്(ടിസിഎസ്)ഉണ്ട്. ബ്ലൂംബര്‍ഗിന്റെ വിലയിരുത്തല്‍പ്രകാരം ലോകത്ത് ഏറ്റവും മൂല്യമുള്ള കമ്ബനികളുടെ പട്ടികയില്‍ 110ാം സ്ഥാനമാണ് എച്ച്‌ഡിഎഫ്‌സി ബാങ്കിനുള്ളത്. 100 ബില്യണ്‍ ഡോളറിലേറെ വിപണിമൂല്യമുള്ള 109 കമ്ബനികളാണ് പട്ടികയിലുള്ളത്. ബാങ്കുകളുടെമാത്രം മൂല്യം വിലയിരുത്തുകയാണെങ്കില്‍ […]
ജിഎസ്ടി നിരക്കുകള്‍ കൂട്ടുന്നു; അവശ്യവസ്തു വില ഉയരും
ന്യൂഡല്‍ഹി: രാജ്യം സാമ്ബത്തിക പ്രയാസത്തില്‍ നട്ടംതിരിയുന്നതിനിടെ ചരക്കു സേവന നികുതി നിരക്കുകള്‍ കൂട്ടാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അധിക വരുമാനം ലക്ഷ്യമിട്ട് നികുതി ഘടന പുനസംഘടിപ്പിക്കാനാണ് കൗണ്‍സില്‍ ഒരുങ്ങുന്നത്. നിലവിലെ അഞ്ചു ശതമാനത്തിന്റെ സ്ലാബ് ആറു ശതമാനമാക്കി പുതുക്കി നിശ്ചയിക്കുമെന്നാണ് സൂചനകള്‍. ഇതുവഴി സര്‍ക്കാരിന് പ്രതിമാസം ആയിരം കോടി രൂപയുടെ അധിക വരുമാനം ലഭിക്കും. അഞ്ചു ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെയാണ് നിലവില്‍ ജിഎസ്ടി സ്ലാബുകള്‍. അവശ്യവസ്തുക്കള്‍, ഭക്ഷ്യ ഇനങ്ങള്‍, […]
മുദ്രാ ലോണുകള്‍ക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ആര്‍.ബി.ഐ
മുംബൈ: മുദ്ര ലോണിന്മേല്‍ നിയന്ത്രണം. പലരും വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. തിരിച്ചടയ്ക്കാനുള്ള ശേഷി വിലയിരുത്തി മാത്രം വായ്പ അനുവദിച്ചാല്‍ മതിയെന്ന നിലപാടിലാണ് ആര്‍ബിഐ ഇപ്പോള്‍. മുദ്ര വായ്പയുടെ വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുന്ന വിവരപ്രകാരം നടപ്പ് സാമ്ബത്തിക വര്‍ഷം 2.9 കോടി പേര്‍ക്ക് 1.41 ലക്ഷം കോടി രൂപ വായ്പ അനുവദിച്ചതായാണ് കണക്കാക്കുന്നത്. കഴിഞ്ഞ സാമ്ബത്തിക വര്‍ഷമാകട്ടെ മൂന്നുലക്ഷം കോടി രൂപയാണ് ബാങ്കുകള്‍ വിതരണം ചെയ്തത്. മുദ്ര വായ്പ അനുവദിക്കുന്നതിലൂടെ ബാങ്കുകളുടെ കിട്ടാക്കടം […]
സ്വര്‍ണവിലയില്‍ 120 രൂപയുടെ വര്‍ദ്ധനവ്
കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് വര്‍ധിച്ചത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്. പവന് 24,680 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 3,085 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ച പവന് 160 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.




