ആദായ നികുതിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ ധനമന്ത്രി ; അഞ്ചു ലക്ഷം രൂപ വരെ നികുതിയില്ല ; അഞ്ചു ലക്ഷം രൂപ മുതല്‍ 7.5 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതി 10 ശതമാനമാക്കി ; 15 ലക്ഷത്തിനു മേല്‍ വരുമാനമുള്ളവര്‍ക്ക് 30 ശതമാനം നികുതി നല്‍കണം ; നികുതി ഇളവിലൂടെ 15 ലക്ഷം വരുമാനമുള്ളവര്‍ക്ക് 78,000 രൂപയുടെ നേട്ടവും

ഡല്‍ഹി : ആദായ നികുതിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ ധനമന്ത്രി. അഞ്ചു ലക്ഷം രൂപ വരെ നികുതിയില്ല. അഞ്ചു ലക്ഷം രൂപ മുതല്‍ 7.5 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതി 10 ശതമാനമാക്കി. 7.5 ലക്ഷം മുതല്‍ 10 ലക്ഷം വരെ വരുമാനക്കാര്‍ക്ക് 15 ശതമാനം മാത്രമാകും നികുതി.

നിലവില്‍ അഞ്ചു ലക്ഷം മുതല്‍ 10 ലക്ഷം വരെ വരുമാനക്കാര്‍ക്ക് 20 ശതമാനമാണ് നികുതി. 10 ലക്ഷം മുതല്‍ 12.5 ലക്ഷം വരെ വരുമാനക്കാര്‍ക്ക് 20 ശതമാനം നികുതി. 12.5 ലക്ഷം മുതല്‍ 15 ലക്ഷം വരെ 25 ശതമാനമാകും നികുതി. 15 ലക്ഷത്തിനു മേല്‍ വരുമാനമുള്ളവര്‍ക്ക് 30 ശതമാനം നികുതി നല്‍കണം.

ആദായനികുതി ഇളവിലൂടെ 15 ലക്ഷം വരുമാനമുള്ളവര്‍ക്ക് നിയമപ്രകാരമുള്ള ഇളവുകള്‍ കൂടാതെ 78,000 രൂപയുടെ നേട്ടം. ആദായനികുതി ഇളവ് നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിന് 40,000 കോടി രൂപയുടെ വരുമാനനഷ്ടമെന്ന് ധനമന്ത്രി പറഞ്ഞു.

ബാങ്ക് നിയമനത്തിന് പൊതുപരീക്ഷ നടത്തും. പൊതുമേഖലാ ബാങ്കുകളിലെ നോണ്‍ ഗസറ്റഡ് പോസ്റ്റുകളിലെ നിയമനത്തിനാണ്. ഓണ്‍ലൈന്‍ പൊതു പ്രവേശന പരീക്ഷ നടത്തും. ദേശീയതലത്തില്‍ സ്വതന്ത്ര റിക്രൂട്ട്മെന്റ് ഏജന്‍സി സ്ഥാപിക്കുമെന്നും നിര്‍മല പറഞ്ഞു. എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങള്‍ സ്ഥാപിക്കും .

ബജറ്റ് വായന ധനമന്ത്രി അവസാനിപ്പിച്ചു. ലോക്സഭ തിങ്കളാഴ്ചത്തേക്കു പിരിയുന്നതായി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല പ്രഖ്യാപിച്ചു .

prp

Leave a Reply

*