രാത്രിയിലെ ബസ് സര്‍വീസ് ഓട്ടോ തൊഴിലാളികള്‍ തടഞ്ഞു

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ നിന്നും തൃശൂരിലേക്ക് രാത്രിയില്‍ സര്‍വീസ് നടത്തിയ ബസ് വടക്കെനടയിലെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെ തൊഴിലാളികള്‍ തടഞ്ഞു.

ബസിന് പെര്‍മിറ്റില്ലെന്ന് പറഞ്ഞാണ് തൊഴിലാളികള്‍ തടഞ്ഞിട്ടത്. രാത്രി 8.50 ന് തോംസണ്‍ എന്ന ലിമിറ്റഡ്‌സ്റ്റോപ്പ് ബസാണ് കൊടുങ്ങല്ലൂരില്‍ നിന്നും തൃശൂരിലേക്ക് പോയിരുന്നത്. കൊവിഡാനന്തരം ഈ സര്‍വീസ് നിറുത്തി വച്ചിരുന്നു. രാത്രികാലങ്ങളില്‍ കൊടുങ്ങല്ലൂരില്‍ നിന്നും 8.15 കഴിഞ്ഞാല്‍ തൃശൂരിലേക്ക് ബസ് ഇല്ലാതായതോടെ പിന്നീട് നഗരത്തിലെത്തുന്നവര്‍ അമിത പണം ചെലവാക്കി ഓട്ടോ റിക്ഷയോ കാറോ വിളിച്ചായിരുന്നു വീടുപിടിച്ചിരുന്നത്.

ബസ് ഇല്ലാത്തത് കേരളകൗമുദി വാര്‍ത്തയാക്കിയതോടെ ഓടാതിരുന്ന ബസ് ഓടി തുടങ്ങി. ഇതിനിടെ ബസ് മാറി സര്‍വീസ് നടത്തിയതാണ് പ്രശ്‌നമായത്. പകരം സര്‍വീസ് നടത്താന്‍ വന്ന ബസിന്റെ പെര്‍മിറ്റ് ചോദ്യം ചെയ്തതാണ് ബുധനാഴ്ച രാത്രി ഓട്ടോറിക്ഷ തൊഴിലാളികള്‍ ബസ് തടഞ്ഞിട്ടത്. ഈ സമയം സ്ത്രീകള്‍ ഉള്‍പ്പെടെ ബസില്‍ യാത്രക്കാരുടെ നല്ല തിരക്കായിരുന്നു. കണ്ടക്ടര്‍ ടിക്കറ്റും കൊടുത്തു. ഇതിനിടെ മുന്നോട്ടു നീങ്ങി കൊണ്ടിരിന്ന ബസ് ഓട്ടോ റിക്ഷ തൊഴിലാളികള്‍ തടയുകയായിരുന്നു. ഇതോടെ യാത്രക്കാര്‍ പെരുവഴിയിലായി.

prp

Leave a Reply

*