ചില രാജ്യങ്ങളില്‍ 65% നികുതി അവര്‍ക്കു പരാതിയില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : ചില രാജ്യങ്ങളില്‍ വരുമാനത്തിന്റെ 65% വരെ നികുതിയുണ്ടെന്നും അവര്‍ക്ക് അതിനു പരാതിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

അവിടെ കുടുംബത്തിനാകെ സാമൂഹിക സുരക്ഷയുണ്ടെന്നതാണു കാരണം. അതിന്റെ ചെറിയ ഭാഗമാണ് ഇവിടെ സംഭവിക്കുന്നതെന്നും ബജറ്റിലെ നികുതി നിര്‍ദേശങ്ങളെ ന്യായീകരിച്ച്‌ മുഖ്യമന്ത്രി പറഞ്ഞു.

പൊതുനന്മയ്ക്കാണ് നികുതി കൂട്ടുന്നത്. ഇന്ധന വില കൂടുമ്ബോള്‍ സാധനങ്ങള്‍ക്കും വില കൂടില്ലേ എന്ന ചോദ്യത്തിന് എല്ലാം മാസവും ഇഷ്ടം പോലെ കൂട്ടിക്കൊണ്ടിരിക്കുന്ന നിലയാണു മാറേണ്ട തെന്നായിരുന്നു പ്രതികരണം.

പരിമിതികള്‍ക്കുള്ളില്‍ നിന്നു ക്ഷേമ വികസന നയം നടപ്പാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. മുന്നോട്ടുപോകണമെങ്കില്‍ ചില നികുതി പരിഷ്കരണങ്ങള്‍ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു ആശ്വാസ ബജറ്റാണിത്. കേന്ദ്രം ഞെരുക്കുന്നതിനെ എതിര്‍ക്കാതിരിക്കുകയും സംസ്ഥാനത്തിന്റെ വിഭവ സമാഹരണത്തിനു തടസ്സം നില്‍ക്കുകയും ചെയ്യുന്ന സമീപനം പ്രതിപക്ഷം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

prp

Leave a Reply

*