10 രൂപയില്‍ തുടങ്ങി 34,000 രൂപയില്‍ അവസാനിച്ചു; കണ്ണൂരില്‍ 4 കിലോയുള്ള കോഴിക്കു വേണ്ടി വാശിയേറിയ ലേലം വിളി

ഇരിട്ടി: 4 കിലോ തൂക്കമുള്ള കോഴിയെ ലേലം വിളിയിലൂടെ സ്വന്തമാക്കിയത് 34000 രൂപയ്ക്ക്. കണ്ണൂര്‍ ഇരിട്ടിയിലാണ് ഒരു കോഴിക്കു വേണ്ടി വാശിയേറിയ ലേലംവിളി നടന്നത്.

ഇരിട്ടി പെരുമ്ബറമ്ബ് പുതിയ ഭഗതവതി ക്ഷേത്ര കമ്മിറ്റിയാണ് ലേലം സംഘടിപ്പിച്ചത്. എളന്നര്‍ എഫ്ബി കൂട്ടായ്മയാണ് കോഴിയെ പൊന്നും വിലയ്ക്ക് സ്വന്തമാക്കിയത്.

ക്ഷേത്രത്തിലെ തിറ മഹോത്സവത്തിനോടനുബന്ധിച്ചാണ് ലേലംവിളി നടന്നത്. വീറും വാശിയും നിറഞ്ഞ ലേലത്തില്‍ കോഴിയുടെ വില കത്തിക്കയറി. പത്ത് രൂപയിലാണ് കോഴിക്കു വേണ്ടിയുള്ള ലേലംവിളി ആരംഭിച്ചത്. വില ഇരുപതിനായിരം കടന്നതോടെ ലേലംവിളിയുടെ മട്ടുമാറി. പിന്നീടുള്ള ഓരോ വിളിക്കും സംഘാടകര്‍ 1000 രൂപ വീതം കൂട്ടി.

ഒടുവില്‍ രണ്ട് മണിക്കൂര്‍ നീണ്ട ലേലംവിളിയുടെ ക്ലൈമാക്സില്‍ എളന്നര്‍ എഫ്ബി കൂട്ടായ്മ 34,000 രൂപയ്ക്ക് ഉത്സവത്തിലെ താരമായ കോഴിയെ സ്വന്തമാക്കി. ഇതിനു മുമ്ബും ഉത്സവത്തിനോടനുബന്ധിച്ച്‌ വാശിയേറിയ ലേലം വിളികള്‍ നടന്നിട്ടുണ്ടെങ്കിലും ഒരു കോഴിക്ക് 34,000 രൂപ ലഭിക്കുന്നത് ഇതാദ്യമായാണ്.

prp

Leave a Reply

*