സന്ദര്‍ശന വിസയിലെത്തിയ തിരുവനന്തപുരം സ്വദേശിനി നിര്യാതയായി

റിയാദ്: സന്ദര്‍ശന വിസയിലെത്തിയ മലയാളി വയോധിക സൗദിയില്‍ നിര്യാതയായി. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് നെട്ടയം സ്വദേശിനി പപ്പാട് ഭാരത് നഗര്‍ റഹ്‌മാന്‍ വീട്ടില്‍ സൈനബ (71) റിയാദില്‍നിന്ന് 200 കിലോമീറ്ററകലെ അല്‍ഖുവയ്യയിലാണ് ഹൃദയാഘാതം മൂലം മരിച്ചത്.

അല്‍ഖുവയ്യയിലുള്ള മകന്‍ ഷഫീഖിെന്‍റ അടുത്ത് സന്ദര്‍ശനവിസയിലെത്തിയ അവര്‍ അസുഖബാധിതയായി അല്‍ ഖുവയ്യ ജനറല്‍ ആശുപത്രിയില്‍ രണ്ടാഴ്ചയായി ചികിത്സയില്‍ ആയിരുന്നു. പിതാവ്: പീര്‍മുഹമ്മദ്‌, മാതാവ്: നൂഹ് പാത്തുമ്മ.

മൃതദേഹം അല്‍ ഖുവയ്യയില്‍ ഖബറടക്കും. മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മകന്‍ ഷഫീക്കിനെ സഹായിക്കാന്‍ അല്‍ ഖുവയ്യ കെ.എം.സി.സി ഭാരവാഹികളും റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജുനൈദ് താനൂര്‍ എന്നിവരും രംഗത്തുണ്ട്.

prp

Leave a Reply

*