‘വേറിട്ടൊരു നന്മ; ആണ്‍കുട്ടികളായാല്‍ ഇങ്ങനെ വേണം, വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ വീട്ടുകാരെ ഏല്‍പ്പിച്ച്‌ മാതൃകയായി രണ്ടു യുവാക്കള്‍

photo-pixabay

വീട്ടുകാരോട് പറയാതെ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ വീട്ടുകാരെ ഏല്‍പ്പിച്ച്‌ മാതൃകയായി രണ്ടു യുവാക്കള്‍.

പാലക്കാട് സ്വദേശിനിയായ 18 വയസ്സുകാരിയാണ് വീട്ടില്‍ പറയാതെ ശബരി എക്‌സ്പ്രസില്‍ കയറി യാത്ര തുടങ്ങിയത്. ഇതേ,ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവാക്കളായ ഈ ചെറുപ്പുക്കാരും. പക്ഷേ, ഈ യുവാക്കള്‍ മറ്റുളള പല യുവാക്കളില്‍ നിന്നും ഏറെ വ്യത്യസ്തരായിരുന്നു. ഇരുവരും ഇടപ്പളളിയിലെ ലുലു മാള്‍ കാണുന്നതിന് ഒറ്റപാലത്തു നിന്നു ട്രെയിനില്‍ കറിയതായിരുന്നു. പാലക്കാട്ടെ ഹോട്ടലില്‍ വെയിറ്റര്‍മാരായി ജോലി ചെയുന്ന മണക്കാവ് ചെമ്മുക്ക കളരിക്കല്‍ വീട്ടില്‍ വിഷ്ണുവും(22) കിഴക്കുംപുറം പളളത്തുപടി വീട്ടില്‍ സുമിന്‍ കൃഷ്ണനും.

ട്രെയിനില്‍ യാത്ര ചെയ്‌വേ ട്രെയിനിലിരുന്നു പെണ്‍കുട്ടി കരയുന്നതു കണ്ട് ഇവര്‍ കാര്യം ചോദിക്കുമ്ബോഴാണ് കുട്ടി കാര്യം പറയുന്നത്, വീട്ടുകാരറിയാതെ പോകുന്നതാണെന്നു മനസ്സിലാക്കി. കൂടാതെ കുട്ടിയുടെ ഫോണിലേക്ക് വരുന്ന കോളുകള്‍ എടുക്കാതിരിക്കുന്നത് ശ്രദ്ധിച്ചിരുന്നു. ഇതു പിന്നീട് വീട്ടില്‍ നിന്നുളള ഫോണ്‍ കോളുകളാണെന്ന് മനസ്സിലായി. കൊച്ചിയിലെത്തിയപ്പോള്‍ ഇരുവരും പെണ്‍കുട്ടിയെ നോര്‍ത്ത് സ്‌റ്റേഷനില്‍ നിര്‍ബന്ധിച്ച്‌ ഇറക്കി.

പെണ്‍കുട്ടിയുടെ ഫോണില്‍ നിന്ന് വീട്ടുകാരെ വിളിച്ചു കാര്യമറിയിച്ചു. അതേസമയം പെണ്‍കുട്ടിയെ കാണാനില്ലെന്നു പരാതി നല്‍കാന്‍ പാലക്കാട് നോര്‍ത്ത പൊലീസ് സ്‌റ്റേഷനില്‍ എത്തിയിരിക്കുയായിരുന്ന കുട്ടിയുടെ വീട്ടുകാര്‍. തുടര്‍ന്ന് പെണ്‍കുട്ടിയെ കളമശേരി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. വീട്ടുകാരെത്തുകയും പെണ്‍കുട്ടിയെ അവരെടൊപ്പം പറഞ്ഞു വിട്ടുകയും ചെയ്തു.

പെണ്‍കുട്ടിയെ തിരിച്ചു ഏല്‍പ്പിക്കുന്നതിനിടയില്‍ ലുലു മാള്‍ കാണാതെ മടങ്ങേണിവരുമെന്ന നിരാശയില്‍ യുവാക്കള്‍ക്ക് സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ അജി കുട്ടപ്പന്‍ കനിയുകയും ഇരുവരും ജോലി ചെയ്യുന്ന ‘ലെസ്‌കിഡൈന്‍’ഹോട്ടലുടമയോട് അവധി നീട്ടി കൊടുക്കുവാന്‍ ആവശ്യപ്പെട്ടുകയും ചെയ്തു. കൂടാതെ യുവാക്കള്‍ക്ക് താമസിക്കാനുളള സൗകര്യവും അജി ഒരുക്കി കൊടുത്തു.

prp

Leave a Reply

*