പ്രധാനമന്ത്രിയുടെ വരവോടെ ബിജെപിയുടെ പ്രചരണം കേരളത്തില്‍ ചൂടുപിടിക്കുന്നു

ഈ തെരഞ്ഞെടുപ്പോടെ മുന്നണികൾ മാറിമാറി ഭരിച്ച കേരള നിയമസഭയിൽ മൂന്നാംശക്തി വരുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന കൃത്യമായ ലക്ഷ്യംവെച്ചുള്ളതാണെന്ന് വേണം കരുതാന്‍. പാലക്കാടിനെ കേരളത്തിന്‍റെ പടിവാതിലെന്നു വിശേഷിപ്പിച്ച  പ്രധാനമന്ത്രിയുടെ വാക്കുകളില്‍ നിന്നും അത്  അത് നിയമസഭയിലേയ്ക്കുള്ള വാതില്‍ എന്നൊരര്‍ത്ഥവും കൂടി വായിച്ചെടുക്കുവാന്‍ കഴിയും.

Bjp

സദസ്സിലുണ്ടായിരുന്നവരിൽ ‘പ്രിയമിത്ര’മെന്നുപറഞ്ഞ് പ്രധാനമന്ത്രി ആദ്യം അഭിസംബോധന ചെയ്തത് എസ്‍.എൻ.ഡി.പി. യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശനെയാണ്. തുടർന്നാണ്
ഒ. രാജഗോപാലും കുമ്മനം രാജശേഖരനുമുൾപ്പെടെയുള്ളവരെ സംബോധനചെയ്തത്.

കേരളത്തിൽ പല പരിപാടികൾക്കും മുൻപും എത്തിയിട്ടുണ്ടെന്നുപറഞ്ഞ പ്രധാനമന്ത്രി പാലക്കാട്ടേതാണ് ഇതുവരെ കണ്ടതിൽ ഏറ്റവും വലിയ യോഗമെന്നും പറഞ്ഞു. ‘വിക്ടോറിയ കോളേജ് പ്രിൻസിപ്പലിനെ അപമാനിച്ചവരോട് ക്ഷമിക്കുമോ’ എന്നുചോദിച്ച് ഇല്ല എന്ന് സദസ്സിനെക്കൊണ്ട്‌ മറുപടിപറയിപ്പിച്ച മോദി തിരഞ്ഞെടുപ്പിലെ ഓരോ തന്ത്രവും കൗശലത്തോടെ ഓർമിപ്പിക്കുകയായിരുന്നു.

സി.പി.എമ്മിന്‍റെ അക്രമരാഷ്ട്രീയവും കോൺഗ്രസ്സിന്‍റെ അഴിമതിയും ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകത്തിൽ സർക്കാർ ആദ്യം ഒരു നടപടിയുമെടുത്തില്ലെന്ന് ആരോപിക്കുകയും ഉണ്ടായി.

prp

Related posts

Leave a Reply

*