ഉമ്മന്‍ ചാണ്ടിയെ തിരുത്തി സുധീരന്‍; ‘മത്സരം ബിജെപിയുമായല്ല എല്‍.ഡി.എഫുമായി’

ഈ തെരഞ്ഞെടുപ്പിള്‍ കേരളത്തിലെ ചില മണ്ഡലങ്ങളില്‍ അങ്കം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്ന മുഖ്യന്‍റെ പ്രസ്താവനയോട് എതിര്‍പ്പ് പ്രകടിപ്പിച്ച് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. ബിജെപി അല്ല സിപിഎം ആയിട്ടാണ് പോരാട്ടം നടക്കുക എന്ന് മുഖ്യമന്ത്രിയെ തിരുത്തിക്കൊണ്ടാണ് സുധീരന്‍ വ്യക്തമാക്കി.

ബി.ജെ.പിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കുവാന്‍ സാധിക്കില്ല. നുഴഞ്ഞ് കയറാന്‍ അവര്‍ ശ്രമിക്കുമെങ്കിലും അതെല്ലാം വിഫലമാകുമെന്നും സുധീരന്‍ പറഞ്ഞു.
കേരളത്തില്‍ പലയിടങ്ങളിലും യു.ഡി.എഫിന്‍റെ പ്രധാന എതിരാളി ബി.ജെ.പി.യാണെന്നും  ബി.ജെ.പി ശക്തമായി മത്സരിക്കുന്ന ഇടങ്ങളിലെല്ലാം കോണ്‍ഗ്രസുമായാണ് മത്സരമെന്നുമായിരുന്നു കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടി കുട്ടനാട്ടിലെ തിരഞ്ഞെടുപ്പ് യോഗത്തില്‍ പറഞ്ഞത്.

prp

Related posts

Leave a Reply

*