അപകടത്തില്‍പ്പെട്ട മിനിലോറിയില്‍ നിന്നും പിടിച്ചെടുത്തത് 50 ലക്ഷത്തിന്റെ പാന്‍മസാല; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു, ലോറിയെത്തിയത് പൊള്ളാച്ചിയില്‍ നിന്നും

കൊടുങ്ങല്ലൂര്‍: നിയന്ത്രണം വിട്ട് മറിഞ്ഞ മിനിലോറിയില്‍ നിന്ന് 50 ലക്ഷം രൂപയുടെ പാന്‍ മസാല പിടിച്ചെടുത്തു.

പൊള്ളാച്ചിയില്‍ നിന്ന് പെരുമ്ബാവൂരിലേക്ക് കടത്തിയിരുന്ന പാന്‍ മസാലയാണ് പിടിച്ചെടുത്തത്. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ മതിലകം സി.കെ. വളവില്‍ ദേശീയ പാതയിലാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറുള്‍പ്പെടെയുള്ളവര്‍ ഓടി രക്ഷപ്പെട്ടു.

സംഭവത്തിന് ശേഷം മതിലകം പോലീസെത്തി പരിശോധിച്ചപ്പോഴാണ് ലക്ഷക്കണക്കിന് രൂപയുടെ പാന്‍മസാല കണ്ടെത്തിയത്. പഞ്ചസാര ചാക്കുകള്‍ക്കും അരിചാക്കുകള്‍ക്കുമിടയില്‍ പാന്‍മസാല ചാക്കുകള്‍ ഒളിപ്പിച്ച നിലയിലായിരുന്നു.

നൂറിലധികം ചാക്കുകളിലായി ഹാന്‍സ്, കൂള്‍ലിപ്, ഗണേഷ് തുടങ്ങിയ ബ്രാന്‍ഡുകളിലുള്ള പാന്‍മസാലയാണ് കണ്ടെടുത്തത്. ഇവയ്ക്ക് അരക്കോടിയിലധികം രൂപ വിലയാണ് കണക്കാക്കുന്നത്. കുന്നംകുളം സ്വദേശിയുടെതാണ് മിനിലോറി. വെളിയങ്കോട് സ്വദേശിക്ക് ഒരു മാസത്തേക്ക് മിനിലോറി വാടകയ്ക്ക് കൊടുത്തതാണെന്ന് വാഹന ഉടമ പറയുന്നു.

രക്ഷപ്പെട്ട പ്രതികളെ കുറിച്ച്‌ വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. മതിലകം ഇന്‍സ്‌പെക്ടര്‍ ടി.കെ. ഷൈജു, എസ്‌ഐ വി.വി. വിമല്‍, എഎസ്‌ഐമാരായ പ്രദീപ്, വിപീഷ് തുടങ്ങിയവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

prp

Leave a Reply

*