പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് പ്രശ്‌നം എത്രയും വേഗം പരിഹരിക്കും: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് പ്രശ്‌നം എത്രയും വേഗം പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ഒരുപാട് വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച്‌ സൈറ്റില്‍ കയറിയതാണ് പ്രശ്നമായതെന്നും സീറ്റുകളെല്ലാം കൃത്യമായി അനുവദിച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് വെള്ളിയാഴ്ച രാവിലെ പ്രസിദ്ധീകരിച്ചെങ്കിലും പോര്‍ട്ടല്‍ പണി മുടക്കിയതിനാല്‍ രാത്രിയിലും വിദ്യാര്‍ത്ഥികള്‍ക്ക് അലോട്ട്‌മെന്റ് പരിശോധിക്കാനായില്ല. പോര്‍ട്ടലില്‍ തിരക്കേറിയതാണ് സംവിധാനം തകരാറിലാകാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, ആവശ്യമായ സാങ്കേതിക ക്രമീകരണം ഒരുക്കിയില്ലെന്ന് ആരോപണമുണ്ട്.

prp

Leave a Reply

*