തിരുവനന്തപുരം: കായല്‍ കയ്യേറ്റ ആരോപണം നേരിടുന്ന തോമസ് ചാണ്ടിക്കെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയെന്നും, അതുകൊണ്ട് തന്നെ നിയമം ലംഘിച്ചവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും കാനം വ്യക്തമാക്കി. ഓരോരുത്തരും അവരുടെ നിലവാരം അനുസരിച്ചാണ് സംസാരിക്കുന്നതെന്ന് തോമസ് ചാണ്ടിയുടെ വെല്ലുവിളി സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
തോമസ് ചാണ്ടിയുടെ കൈയേറ്റം സംബന്ധിച്ച് കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടുണ്ട്. അത് പരിശോധിച്ച് എല്‍.ഡി.എഫിന്റെ നയത്തിന് അനുസരിച്ച് ആവശ്യമായ നടപടി കൈക്കൊള്ളുമെന്നാണ് വിവരം.