സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കാന്‍ ബീഹാര്‍

ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമായി. ചാരായം, കള്ള് എന്നിവ നിരോധതിച്ചതിനു പിന്നാലെയാണ് ഇന്ത്യന്‍ നിര്‍മിത മദ്യത്തിനും വിദേശമദ്യത്തിനും നിരോധനമായത്.
ഇതുവഴി പൂര്‍ണ്ണമായ മദ്യനിരോധനം നടപ്പിലാക്കുന്നതില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ വിജയിച്ചിരിക്കുകയാണ്.
ഇതോടെ ഗുജറാത്തിനും നാഗാലന്‍ഡിനും പിന്നാലെ പൂര്‍ണമായി മദ്യം നിരോധനം നടപ്പിലാക്കിയ മൂന്നാമത്തെ സംസ്ഥാനമായി ബിഹാര്‍. അതേസമയം, പട്ടാള കാന്‍റീനുകളില്‍ മദ്യം ലഭിക്കും.

Nitish

പലഘട്ടങ്ങളായി ബീഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുമെന്ന നിതീഷ് കുമാറിന്‍റെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് ഇപ്പോള്‍ നടപ്പിലാകുന്നത്. ആദ്യഘട്ട മദ്യനിരോധനം ഏപ്രില്‍ ഒന്നിന് നടപ്പാക്കി. വര്‍ഷാവസാനത്തോടെ പൂര്‍ണ മദ്യനിരോധനം നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രഖ്യാപിച്ചതിനും ആറു മാസം മുന്‍പെയാണ് ഈ അപ്രതീക്ഷിത തീരുമാനം. സാധാരണക്കാരാണ് മദ്യത്തിന് അടിമയാവുന്നവരില്‍ ഏറെയും. ഇത് കുടുംബ ബന്ധങ്ങളെയും കുട്ടികളുടെ വിദ്യാഭ്യാസത്തെയും മോശമായി ബാധിക്കുന്നു എന്ന് നിതീഷ് കുമാര്‍ പറഞ്ഞു.

  • മദ്യവില്‍പനയിലൂടെ ബിഹാറിന് 2015-16ല്‍  ലഭിച്ചത് 6000 കോടി രൂപയാണ്
  • ഇതില്‍ 2,000 കോടി വിദേശമദ്യവില്‍പനയിലൂടെയും 4000 കോടി രൂപ ഇന്ത്യന്‍നിര്‍മിത മദ്യവില്‍പനയിലൂടെയുമാണ്.
  • ആളോഹരി മദ്യ ഉപഭോഗം: ചാരായം, കള്ള് ആഴ്ചയില്‍ 266 മില്ലി ലിറ്റര്‍
  • ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, ബിയര്‍, വൈന്‍ -ആഴ്ചയില്‍ 17 മില്ലി ലിറ്റര്‍

സമ്പൂര്‍ണ മദ്യനിരോധനത്തിനായി പുതിയനിയമം നിലവില്‍വന്നതോടെ മദ്യം ഉപേക്ഷിക്കുമെന്ന് നിതീഷ് കുമാര്‍ സര്‍ക്കാരിലെ 243 എം.എല്‍.എ.മാരും പ്രതിജ്ഞയെടുത്തു. തിങ്കളാഴ്ച ആയിക്കണക്കിന് പോലീസുകാരും ഇതേ പ്രതിജ്ഞയെടുത്തിരുന്നു. നിയമം നിലവില്‍വന്നതോടെ സംസ്ഥാനത്തെ നാടന്‍ മദ്യഷാപ്പുകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടി.

prp

Related posts

Leave a Reply

*