കോണ്‍ഗ്രസ് പട്ടികയ്ക്കെതിരെ പരക്കെ പ്രതിഷേധം

കോണ്‍ഗ്രസ് ഇന്നലെ പുറത്തിറക്കിയ സ്ഥാനാര്‍ഥിപ്പട്ടികയെച്ചൊല്ലി സംസ്ഥാനത്തങ്ങുമിങ്ങും വ്യാപക പ്രതിഷേധം. തൃക്കാക്കര മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എ ബെന്നി ബെഹനാനെ പുറത്താക്കി പകരം പി.ടി തോമസിന സീറ്റ് നല്‍കിയതറിഞ്ഞതോടെ ബെഹനാന് പിന്തുണപ്രഖ്യാപിച്ച് തൃക്കാക്കര മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി.

2009050852800302_74040g

കൊയിലാണ്ടിയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി  എന്‍ സുബ്രഹ്മണ്യനെ സ്ഥാനാര്‍ഥിയാക്കരുത് എന്നാവശ്യപ്പെട്ട്  മണ്ഡലത്തിലെ മഹിളാ കോണ്‍ഗ്രസുകാര്‍ കോഴിക്കോട് ഡിസിസി ഓഫീസ് ഉപരോധിച്ചു. പുനലൂര്‍ സീറ്റ്  മുസ്ലീംലീഗിന് നല്‍കിയതിനെതിരെ രംഗത്തിറങ്ങിയ യൂത്ത് കോണ്‍ഗ്രസുകാര്‍ ലീഗ് സ്ഥാനാര്‍ഥി യൂനുസ്കുഞ്ഞിന്‍റെ കോലം കത്തിച്ചു.

സ്ഥാനാര്‍ഥിപട്ടികയില്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് കെടിഡിസി ചെയര്‍മാനും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായ വിജയന്‍ തോമസ് പാര്‍ടി വിടുന്നതായി പ്രഖ്യാപിച്ചു. പത്തനംതിട്ട ഡിസിസി പ്രസിഡന്‍റ് മോഹന്‍രാജ്,  കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് കെ സി അബു, മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ എന്നിവര്‍ അതൃപ്തി അറിയിച്ചു. കൂടാതെ കൊല്ലത്തുചേര്‍ന്ന ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്‍റിന്‍റെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗവും സ്ഥാനാര്‍ഥിനിര്‍ണ്ണയത്തില്‍ അതൃപ്തി അറിയിച്ചു.

prp

Related posts

Leave a Reply

*