സാംസ്‌കാരിക നായകര്‍ സിപിഎമ്മിന് മുന്നില്‍ കുനിഞ്ഞിരിക്കുന്ന നാറികള്‍; അക്രമം മുഖ്യമന്ത്രി തടഞ്ഞില്ലെങ്കില്‍ തിരിച്ചടിക്കാന്‍ തയ്യാര്‍: കെഎസ്‌യു

കോഴിക്കോട്: സാംസ്‌കാരിക നായകര്‍ നാക്കും വാക്കും സിപിഎമ്മിന് പണയപ്പെടുത്തിയിരിക്കുകയാണെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്. സിപിഎമ്മിന് മുന്നില്‍ കുനിഞ്ഞിരിക്കുന്ന നാറികളാണ് സാംസ്‌കാരിക നായകരെന്നും സര്‍ക്കാര്‍ നല്‍കുന്ന അപ്പക്കഷണം പ്രതീക്ഷിച്ചിരിക്കുകയാണ് ഇക്കൂട്ടരെന്നും അഭിജിത് രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ സാംസ്‌കാരിക രംഗത്തുനിന്ന് വേണ്ടത്ര പ്രതിഷേധം ഉയരുന്നില്ല എന്നാരോപിച്ചാണ് കെഎസ്‌യുവിന്‍റെ വിമര്‍ശനം. അക്രമസംഭവങ്ങള്‍ തടയാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെങ്കില്‍ തിരിച്ചടിക്കാന്‍ കെഎസ്‌യു തയ്യാറാണെന്നും കെ എം അഭിജിത് പറഞ്ഞു. ആശയങ്ങളെ കഠാര കൊണ്ട് നേരിടാനാണെങ്കില്‍ ജീവന്‍ […]

നാളെ കെ.എസ്​.യു വിദ്യാഭ്യാസ ബന്ദ്​

തിരുവനന്തപുരം: സെക്രട്ടറിയേറ്റ്​ മാര്‍ച്ച്‌​ നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തില്‍ പ്രതിഷേധിച്ച്‌​ കെ.എസ്​.യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ്​ മുടക്കും. പരിയാരം മെഡിക്കല്‍ കോളെജ്​ ഫീസ്​ കുറക്കുക, ജെസ്​നയുടെ തിരോധനം സി.ബി.ഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്​ കെ.എസ്​.യു സെക്രട്ടറിയേറ്റ്​ മാര്‍ച്ച്‌​ നടത്തിയത്​​ പൊലീസ്​ നടത്തിയ ലാത്തിചാര്‍ജില്‍ സംസ്ഥാന പ്രസിഡന്‍റ്​ കെ.എം അഭിജിത്ത്​ ജനറല്‍ സെക്രട്ടറി നെബീല്‍ കല്ലമ്പലം ഉള്‍പ്പടെ 12 പേര്‍ക്ക്​ പരിക്കേറ്റിരുന്നു. ഉമ്മന്‍ചാണ്ടി മാര്‍ച്ച്‌​ ഉദ്​ഘാടനം ചെയ്​തതിന്​ പിന്നാലെയാണ്​ സംഘര്‍ഷമുണ്ട്​.

പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച്‌ ഇടുക്കിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

തൊടുപുഴ: ഡിവൈ.എസ്.പി ഓഫിസിലേക്കുള്ള മാര്‍ച്ചിനിടെ കെ.എസ്.യു പ്രവര്‍ത്തകരെ  പോലീസ് മര്‍ദ്ദിച്ചതില്‍  പ്രതിഷേധിച്ച്‌ യുഡിഎഫ് വെള്ളിയാഴ്ച ഇടുക്കി ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വെകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. തൊടുപുഴ ഡിവൈ.എസ്.പി ഓഫീസിലേക്കുള്ള കെ.എസ്.യു മാര്‍ച്ചിനിടെ പോലീസ് ലാത്തിചാര്‍ജില്‍ ഒട്ടേറെ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. കൊല്ലത്ത് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് തൊടുപുഴയില്‍ ഇന്ന് മാര്‍ച്ച്‌ നടത്തിയത്.

കോണ്‍ഗ്രസ് പട്ടികയ്ക്കെതിരെ പരക്കെ പ്രതിഷേധം

കോണ്‍ഗ്രസ് ഇന്നലെ പുറത്തിറക്കിയ സ്ഥാനാര്‍ഥിപ്പട്ടികയെച്ചൊല്ലി സംസ്ഥാനത്തങ്ങുമിങ്ങും വ്യാപക പ്രതിഷേധം. തൃക്കാക്കര മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എ ബെന്നി ബെഹനാനെ പുറത്താക്കി പകരം പി.ടി