പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച്‌ ഇടുക്കിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

തൊടുപുഴ: ഡിവൈ.എസ്.പി ഓഫിസിലേക്കുള്ള മാര്‍ച്ചിനിടെ കെ.എസ്.യു പ്രവര്‍ത്തകരെ  പോലീസ് മര്‍ദ്ദിച്ചതില്‍  പ്രതിഷേധിച്ച്‌ യുഡിഎഫ് വെള്ളിയാഴ്ച ഇടുക്കി ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വെകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
തൊടുപുഴ ഡിവൈ.എസ്.പി ഓഫീസിലേക്കുള്ള കെ.എസ്.യു മാര്‍ച്ചിനിടെ പോലീസ് ലാത്തിചാര്‍ജില്‍ ഒട്ടേറെ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.
കൊല്ലത്ത് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് തൊടുപുഴയില്‍ ഇന്ന് മാര്‍ച്ച്‌ നടത്തിയത്.

prp

Related posts

Leave a Reply

*