ഭരിക്കുന്നത് ഷൂ പോളിഷ് ചെയ്തവര്‍: ബിജെപി നേതാവ്

ഷൂ പോളിഷ് ചെയ്‌തിരുന്നവരാണ് ഇപ്പോള്‍ യുപി ഭരിക്കുന്നതെന്ന വിവാദ പ്രസ്‌താവന നടത്തിയ ബിജെപി  വനിതാ നേതാവിന് 6 വര്‍ഷത്തേയ്ക്ക് ബിജെപിയില്‍ നിന്നും പുറത്താക്കി. അലിഗഡില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കുന്നതിനിടെ ഉത്തര്‍ പ്രദേശ്‌ മഹിളാ മോര്‍ച്ച നേതാവ്  മധു മിശ്രയാണ് വിവാദ പ്രസ്താവനടെ പേരില്‍ ബിജെപിയില്‍ നിന്നും പുറത്താക്കപ്പെട്ടത്.

madhu-mishra_landscape_1459810188

‘നിങ്ങളുടെ ഷൂപോളിഷ് ചെയ്തിരുന്നവരാണ് ഇപ്പോള്‍ നിങ്ങളെ ഭരിക്കുന്നത്. ഭരണഘടനയ്‌ക്ക് നന്ദി. ഇതിനുകാരണം നമുക്കിടയില്‍ ഒരുമയില്ലാത്തതാണ്.’ എന്നുമായിരുന്നു മധു മിശ്രയുടെ വിവാദ പ്രസ്‌താവന.

നേതാവിന്‍റെ പ്രസംഗം വിവാദത്തിന് വഴിവച്ചതോടെ വിശദീകരണം തേടിയതായും പ്രസംഗത്തിന്‍റെ ഓഡിയോ റെക്കോര്‍ഡിംഗ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് ലക്ഷ്മികാന്ത് വാജ്പേയ് അറിയിച്ചു. തെറ്റുകാരിയാണെന്ന് തെളിഞ്ഞാല്‍ വൈകുന്നേരത്തിനുള്ളില്‍ അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും എന്നും അദ്ദേഹം അറിയിച്ചിരുന്നു. തുടര്‍ന്ന് പ്രസംഗം ഗുരുതര വിവാദത്തിന് ഇടയാക്കിയതോടെ ഇവരെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി അറിയിപ്പ് വന്നു.

മധുമിശ്രയുടെ പ്രസ്‌താവനയിലൂടെ ബിജെപിയുടെ ആശയങ്ങളാണ് പുറത്തുവന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അഖിലേഷ് പ്രതാപ് സിംഗ് അഭിപ്രായപ്പെട്ടു. അതേസമയം, പ്രസ്‌താവനയില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് മധുമിശ്ര പറഞ്ഞു.

prp

Related posts

Leave a Reply

*