നീതി തേടി സനലിന്‍റെ കുടുംബം, കൊല്ലപ്പെട്ട സ്ഥലത്ത് ഭാര്യ ഉപവാസമിരിക്കും

തിരുവനന്തപുരം: വാക്കുതര്‍ക്കത്തിനിടെ നെയ്യാറ്റിന്‍കരയില്‍ യുവാവിനെ റോഡിലേക്ക് തള്ളിയിട്ട് കൊന്ന സംഭവത്തിലെ പ്രതി ഹരികുമാറിനെ അറസ്‌റ്റ് ചെയ്യാത്തതില്‍ വന്‍ പ്രതിഷേധവുമായി കുടുംബം. സനല്‍കുമാര്‍ കൊല്ലപ്പെട്ട സ്ഥലത്ത് നീതി തേടി താന്‍ ഉപവാസമിരിക്കുമെന്ന് ഭാര്യ വിജി അറിയിച്ചു. നാളെ ആയിരിക്കും ഏകദിന ഉപവാസം.

കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സനല്‍കുമാറിന്‍റെ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കേസ് സി.ബി.ഐക്ക് വിടുകയോ കോടതിയുടെ മേല്‍നോട്ടത്തില്‍ പൊലീസ് അന്വേഷിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാണ് അച്ഛന്‍ വര്‍ഗീസിനും ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് വിഷ്ണുപുരം ചന്ദ്രശേഖരനുമൊപ്പം വിജി സംയുക്ത ഹര്‍ജി നല്‍കുന്നത്.

ഡിവൈ.എസ്.പിയെ അറസ്റ്റ് ചെയ്യാത്ത പൊലീസില്‍ വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് ഹര്‍ജി നല്‍കുന്നതെന്ന് വിജി ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരില്‍ വിശ്വാസമുണ്ട്. പൊലീസിലെ ഉന്നതര്‍ ഹരികുമാറിനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. ക്രൈംബ്രാഞ്ച് എസ്.പി ആന്‍റണി വീട്ടിലെത്തിയെങ്കിലും മൊഴിയെടുക്കാതെ മടങ്ങിയെന്നും വിജി പറഞ്ഞു.

prp

Related posts

Leave a Reply

*