വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും തിരികെയെത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വെള്ളമൊക്കെ ഇറങ്ങി തുടങ്ങി, പലരും വീടു വൃത്തിയാക്കേണ്ട തിരക്കിലാണ്. ഇനിയാണ് അപകടങ്ങള്‍ വരാന്‍ പോകുന്നത്. പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പല അപകടങ്ങളും നിങ്ങളറിയാതെ ഉണ്ടാകാം. അതൊഴിവാക്കാന്‍ നിങ്ങള്‍ ആദ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.

1. വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കുന്നതിന് മുമ്പ് കെട്ടിട സുരക്ഷ, പാചകഗ്യാസ്, വൈദ്യുതി സുരക്ഷയും പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.

2. വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുക

3. വീടുകളും സ്ഥാപനങ്ങളും ബ്ലീച്ചിംഗ് പൗഡര്‍ കലക്കിയ ലായനി (10 ലിറ്റര്‍ വെള്ളത്തില്‍ 150 ഗ്രാം ബ്ലീച്ചിംഗ് പൗഡറും 2/3 സ്പൂണ്‍ ഡിറ്റര്‍ജന്റ് പൗഡറും) ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.

4. പരിസരം വൃത്തിയാക്കുന്നതിന് നീറ്റ് കക്ക (1 കിലോഗ്രാം നീറ്റുകക്കയില്‍ 250 ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ ചേര്‍ത്ത്) ഉപയോഗിക്കാവുന്നതാണ്.

5. കുടിവെള്ള സ്രോതസ്സുകള്‍ (കിണറുകള്‍, ടാങ്കുകള്‍, പൊതുകിണറുകള്‍) എന്നിവ സൂപ്പര്‍ ക്ലോറിനേഷന്‍ (1000 ലിറ്റര്‍ വെള്ളത്തില്‍ 5 ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍) നടത്തി ഒരു മണിക്കൂറിന് ശേഷം ഉപയോഗിക്കുക.6. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക (കുപ്പിവെള്ളമാണെങ്കില്‍ പോലും)

7. വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും ഉള്ള മലിനമായ ഭക്ഷണസാധനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക.

8. ശുചീകരണപ്രവര്‍ത്തനത്തില്‍ എര്‍പ്പെടുമ്പോള്‍ കൈയുറായും കാലുറയും ധരിക്കുക.

9. എലിപ്പനി പ്രതിരോധമ്രുന്നായ ഡോക്‌സിസൈക്ലിന്‍ ഗുളിക ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം കഴിക്കുക. (100 മില്ലിഗ്രാം 2 ഗുളിക കഴിക്കുന്നത് ഒരാഴയിലേക്ക് സംരക്ഷണം നല്‍കും.)

10. ഭക്ഷണ പാചകം ചെയ്യുവാനും കഴിക്കുവാനും ഉപയോഗിക്കുന്ന പാത്രങ്ങള്‍ ബ്ലീച്ചിംഗ് ലായനി (10 ലിറ്റര്‍ വെള്ളത്തില്‍ 150 ഗ്രാം ബ്ലീച്ചിംഗ് പൗഡറും 23 സ്പൂണ്‍ ഡിറ്റര്‍ജന്റ് പൗഡറും) ഉപയോഗിച്ച് അണുനശീകരണം നടത്തിയതിനുശേഷം മാത്രം ഉപയോഗിക്കുക.

prp

Related posts

Leave a Reply

*