ചെന്നിത്തല പരിധി വിടുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ  വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ” സഭയുടെ നേതാവ് ആകേണ്ട മുഖ്യമന്ത്രി ഇന്ന് പാര്‍ട്ടി സെക്രട്ടറിയായാണ് സഭയില്‍ പെരുമാറിയത്. പ്രതിപക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസ് വേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മാത്രമല്ല സര്‍ക്കാര്‍ ജനുവരി ഒന്നിന് നടത്തുന്ന വനിതാ മതില്‍ ജനങ്ങള്‍ തന്നെ പൊളിക്കും..” ഇങ്ങനെ നീളുന്നു രമേശ് ചെന്നിത്തലയുടെ പരാമര്‍ശങ്ങള്‍.

നവോത്ഥാന സംഘടനകളെ മാത്രമല്ല ചെന്നിത്തല അധിക്ഷേപിച്ചത്, യോഗത്തില്‍ പങ്കെടുത്തവരെ ജാതി സംഘടനകള്‍ എന്ന് വിളിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവിന് ചേരാത്ത പദപ്രയോഗമാണ് രമേശ് ചെന്നിത്തലയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിന്‍റെയും ആര്‍ എസ് എസിന്‍റെയും നിലപാടുകള്‍ ഇപ്പോള്‍ സമാനമാകുകയാണ്. മാറ്റിനിര്‍ത്തപ്പെട്ടവരുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ സന്ദേശമായിരിക്കും വനിതാ മതില്‍‌. ഇതില്‍ പങ്കെടുക്കാത്തവര്‍ മോശക്കാരെന്ന് സര്‍ക്കാരിനു നിലപാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

prp

Related posts

Leave a Reply

*