ഇന്ധനവില വീണ്ടും താഴ്ന്നു

കൊച്ചി : രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് 17 പൈസയും ഡീസലിന് 15 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ആറുദിവസം കൊണ്ട് പെട്രോളിന് ഒരു രൂപയും ഡീസലിന് 92 പൈസയുമാണ് കുറഞ്ഞത്.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്‍റെ ഇന്നത്തെ വില 79.51 രൂപയാണ്. ഒരു ലിറ്റര്‍ ഡീസലിനാകട്ടെ 76.07 രൂപയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്‍റെ ഇന്നത്തെ വില 80.92,  ഡീസല്‍ വില 77.54 രൂപ. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 79.86 രൂപ, 76.42 രൂപ എന്നിങ്ങനെയാണ്.

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് 77.56 രൂപയും ഡീസലിന് 72.31 രൂപയുമാണ് വില്‍പ്പന വില. മുംബൈയില്‍ പെട്രോളിന് 17 പൈസയും ഡീസലിന് 16 പൈസയുമാണ് വില കുറഞ്ഞത്. പെട്രോളിന് 83.07 രൂപയും ഡീസലിന് 75.76 രൂപയുമാണ്.

prp

Related posts

Leave a Reply

*