അഡാറ് ലവിലെ ‘ഫ്രീക്ക് പെണ്ണേ’ ഗാനത്തിന് 234 കെ ഡിസ്‌ലൈക്ക്!- VIDEO

ഒമര്‍ ലുലു കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ഒരു അഡാറ് ലവ്. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. അഡാറ് ലവിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിനെ ഏറ്റെടുത്ത പ്രേക്ഷകരെല്ലാം ഈ ഗാനത്തിനെ കൈവിട്ട മട്ടാണ്. 234 കെ ഡിസ്‌ലൈക്കാണ് ഇതുവരെ ഗാനത്തിന് ലഭിച്ചിരിക്കുന്നത്.

ഫ്രീക്ക് പെണ്ണേ എന്നു തുടങ്ങുന്ന ഗാനമാണ് ഇത്രയധികം ഡിസ്‌ലൈക്കുകള്‍ നേടിയിരിക്കുന്നത്. സത്യരാജിന്‍റെതാണ് വരികള്‍. ഷാന്‍ റഹ്മാനാണ് സംഗീതം. സത്യരാജും നീതു നടുവേടത്തുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രമാക്കി ഒമര്‍ ലുലുവിന്‍റെ സംവിധാനത്തില്‍ ഔസേപ്പച്ചന്‍ വാലക്കുഴിയാണ് അഡാറ് ലവ് നിര്‍മിക്കുന്നത്. പ്രിയ പ്രകാശ് വാര്യര്‍, റോഷന്‍ അബ്ദുല്‍ റൗഫ്, നൂറിന്‍ ഷെരീഫ്, മിഖേല്‍ ആന്‍ ഡാനിയേല്‍, മാത്യു, സിയാദ് ഷാജഹാന്‍, യാമി സോന എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Related posts

Leave a Reply

*