കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ തകര്‍ച്ചക്ക് കാരണം ഇവയൊക്കെ; പിഴവുകള്‍ ചൂണ്ടിക്കാട്ടി ഐ എം വിജയന്‍

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണില്‍ തകരാനുണ്ടായ പ്രധാന കാരണം ടീം നടത്തുന്ന നിരന്തരമായ മാറ്റങ്ങള്‍ ആണെന്ന് ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍.

ഗോവയ്ക്ക് എതിരെ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് അഞ്ചു മാറ്റങ്ങളാണ് നടത്തിയിരുന്നത്, ഇത് ടീമിന്റെ ബാലന്‍സ് മുഴുവന്‍ തെറ്റിച്ചു എന്നും വിജയന്‍ പറഞ്ഞു. ഒരു മാധ്യമത്തിനു വേണ്ടി എഴുതിയ ലേഖനത്തിലാണ് ബ്ലാസ്റ്റേഴ്‌സിലെ പിഴവുകള്‍ വിജയന്‍ ചൂണ്ടിക്കാട്ടിയത്.

അറ്റാക്കിംഗില്‍ അത്രയും കരുത്തുള്ള അനായാസം ഗോളടിച്ച് കൂട്ടുന്ന ഗോവയ്ക്ക് എതിരെ ഇന്ത്യന്‍ താരങ്ങളെ മാത്രം ഡിഫന്‍സില്‍ അണിനിരത്തിയത് തെറ്റായ തീരുമാനം ആണെന്നും അദ്ദേഹം പറയുന്നു. ഗോവയ്ക്ക് എതിരെ ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ജെയിംസിന് തന്നെ അദ്ദേഹത്തിന്റെ പിഴവ് മനസ്സിലായെന്നും വിജയന്‍ ചൂണ്ടിക്കാണിക്കുന്നു.

prp

Related posts

Leave a Reply

*