കച്ചവടക്കാരനെ കണ്‍ഫ്യൂഷനിലാക്കി കസ്റ്റമര്‍; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയിലാകെ വൈറലായിരിക്കുകയാണ് ഒരു മീന്‍ കച്ചവടത്തിന്‍റെ  വീഡിയോ. മത്തിയും അയലയുമേ കച്ചവടക്കാരന്‍റെ അടുത്തുള്ളൂ. വാങ്ങാന്‍ വന്നയാള്‍ക്ക്  കണ്‍ഫ്യൂഷന്‍. അയലയോ മത്തിയോ ഏതെടുക്കണമെന്ന കാര്യത്തില്‍.

കസ്റ്റമറിന്‍റെ കണ്‍ഫ്യൂഷന്‍ മനസ്സിലായ കച്ചവടക്കാരന്‍ ആദ്യം മത്തി വച്ച്‌ നീട്ടി. പക്ഷേ പുള്ളിക്ക് ചെറിയ മീന്‍ വേണ്ട എന്നായി. കച്ചവടക്കാരനും കണ്‍ഫ്യൂഷന്‍.  അവസാനം മുഴുത്തൊരു അയല വച്ചു നീട്ടിയപ്പോള്‍ ചങ്ങാതി ഒന്നും ആലോചിച്ചില്ല അതും വാങ്ങി ഒറ്റപ്പോക്ക്.

ആരാണ് മീന്‍ വാങ്ങുന്നതെന്നറിയണ്ടേ.  ആശാന്‍ ഒരു കാക്കയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് രസകരമായ ഈ മീന്‍ കച്ചവടം.

അയല തരാമെങ്കിൽ തന്നാൽ മതി 😂😂

Posted by Kochi, Queen of the Arabian Sea on Friday, October 26, 2018

Related posts

Leave a Reply

*