മുംബൈ: പ്രമുഖ ഹിന്ദി സിനിമ – സീരിയല്‍ നടി റീത്ത ഭാധുരി അന്തരിച്ചു. 62 വയസ്സായിരുന്നു. വൃക്കരോഗത്തെ തുടര്‍ന്ന് പത്ത് ദിവസമായി രോഗബാധിതയായി ആശുപത്രിയിലായിരുന്നു.
1955 നവംബറില്ആയിരുന്നു ജനനം. 1968ല്‍ പുറത്തിറങ്ങിയ തേരി തലാഷ് മേ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. ഹിന്ദി, ഗുജറാത്തി ഭാഷകളിലായി രാജ, ജൂലി, ബേട്ടാ. ദില്‍ വില്‍ പ്യാര് വ്യാര്‍ എന്നിവയടക്കം 70ഓളം സിനിമകളിലും 30 ടിവി ഷോകളിലും അഭിനയിച്ചിട്ടുണ്ട്.
ഛോട്ടി ബഹു, കുംകും, കിച്ചഡി എന്നീവ റീത്തയുടെ ജനപ്രീതിയേറിയ ടിവി സീരിയലുകള്‍ ആണ്.