കൊച്ചി: ആക്രമണത്തിന് ഇരയായ യുവനടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ നടന് അജു വര്‍ഗ്ഗീസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമം 228 (എ) വകുപ്പ് ചുമത്തിയാണ് അജു വര്‍ഗ്ഗീസിനെതിരെ കേസെടുത്തിരിക്കുന്നത്.
സ്റ്റേഷന് ജാമ്യം ലഭിക്കാവുന്ന കുറ്റമായതിനാല്‍ ഉടന്‍ തന്നെ ജാമ്യം അനുവദിക്കുകയായിരുന്നു. നടിയുടെ പേര് വെളിപ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റ് പിന്നീട് പിന്‍വലിച്ചെങ്കിലും കേസെടുക്കുകയായിരുന്നു.
ഇതിനിടെ കേസിലെ എഫ്.ഐ.ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അജു വര്‍ഗ്ഗീസ് നല്കിയ ഹര്‍ജിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. കേസിലെ എഫ്.ഐ.ആര് റദ്ദാക്കുന്നതില്‍ വിരോധമില്ലെന്ന് കാണിച്ച്, ഇരയായ നടി നല്കിയ സത്യവാങ്മൂലവും അജു വര്‍ഗ്ഗീസിന്റെ ഹര്‍ജിക്കൊപ്പം നല്‍കിയിരുന്നു.
അജു വര്‍ഗ്ഗീസും താനും സുഹൃത്തുക്കളാണെന്നും പരാമര്‍ശം ദുരുദ്ദേശപരമായി കാണുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ നടി പറഞ്ഞിരുന്നു. അതുകൊണ്ട് എഫ്.ഐ.ആര് റദ്ദാക്കുന്നതില്‍ വിരോധമില്ലെന്നും ഇരയായ നടി സത്യവാങ്മൂലത്തില്‍ ചുണ്ടികാട്ടിയിരുന്നു. എന്നാല്‍ കേസ് റദ്ദാക്കാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.