റാം റഹീമിന് വളര്‍ത്തുമകളുമായി അവിഹിതബന്ധമെന്ന് മുന്‍ ഭര്‍ത്താവ്

റോത്തക്: ബലാത്സംഗ കുറ്റത്തിന് 20 വര്‍ഷം തടവിന് വിധിക്കപ്പെട്ട വിവാദ ആള്‍ദൈവം ഗുര്‍മീത് സിങ്ങും വളര്‍ത്തുമകള്‍ ഹണിപ്രീതുമായി അവിഹിത ബന്ധമുണ്ടെന്ന മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്തയുടെ വെളിപ്പെടുത്തല്‍ വീണ്ടും ചര്‍ച്ചയാകുന്നു .2011ല്‍ സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജിയില്‍ ഹണിപ്രീതിന്റെ ഭര്‍ത്താവായ വിശ്വാസ് ഗുപ്ത ഇക്കാര്യം വ്യക്തമാക്കിയിരുന്നു. പിന്നീട് വിവാഹമോചന ഹര്‍ജി പിന്‍വലിക്കുകയും കോടതിയ്ക്കു പുറത്തുവെച്ച്‌ കേസ് ഒത്തുതീര്‍പ്പിലെത്തുകയുമായിരുന്നു.

ഹണിപ്രീതുമായി ഗുര്‍മീതിന് വഴിവിട്ട ബന്ധമുണ്ടായിരുന്നെന്നും കിടക്കപങ്കിടുകയായിരുന്ന ഇരുവരെയും താന്‍ പിടികൂടിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഗുര്‍മീത് ഭീഷണിപ്പെടുത്തിയതായും വിശ്വാസ് ഗുപ്ത വെളിപ്പെടുത്തിയിരുന്നു.

പലപ്പോഴും ഗുര്‍മീതിനൊപ്പം താനും ഹണിപ്രീതും ഉള്ളപ്പോള്‍, ഹണിപ്രീതിനെ തനിക്കൊപ്പം ഉറങ്ങാന്‍ ഗുര്‍മീത് അനുവദിക്കാറില്ലായിരുന്നെന്നും ഗുര്‍മീതും ഹണിപ്രീതും ഒരു മുറിയിലാണ് ഉറങ്ങിയിരുന്നതെന്നും വിശ്വാസ് ഗുപ്ത പറഞ്ഞിരുന്നു. ഹണിപ്രീതിനെ ദത്തെടുത്തത് ദുരുദ്ദേശത്തോടുകൂടിയായിരുന്നെന്നും ഇയാള്‍ വിവാഹമോചന ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

 

prp

Leave a Reply

*