’96’ല്‍ നിന്നും ഡിലീറ്റ് ചെയ്ത ആ മനോഹരമായ സീന്‍ ഇതാണ്- VIDEO

ചെന്നൈ: പ്രേക്ഷകര്‍ ഇത്രയേറെ ’96’നെ പ്രണയിച്ചത് എന്ത് കൊണ്ടാണെന്നറിയില്ല. പ്രണയവും സൗഹൃദവും ജീവിതവും കാത്തിരിപ്പും പറയുന്ന ചിത്രം വിജയ് സേതുപതിയും തൃഷയും ചേര്‍ന്ന് അഭിനയിച്ച് അവിസ്മരണീയമാക്കി.

ചിത്രത്തില്‍ നിന്നും  ഡിലീറ്റ് ചെയ്‌ത ഗായിക എസ്. ജാനകിയുടെ ഒരു സീന്‍ ഇപ്പോള്‍ പുറത്ത്  വിട്ടിരിക്കുകയാണ്. എന്തു കൊണ്ടാണ് ഈ സീന്‍ പിന്‍വലിച്ചത് എന്ന ചോദ്യമാണ് എല്ലാവരില്‍ നിന്നും ഉയരുന്നത്. അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് അമ്പരപ്പിക്കുന്ന സര്‍പ്രൈസുമായി ആ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടത്.

റാമിയും ജാനുവിന്‍റെയും ജീവിതത്തിലെ നിര്‍ണായകമായ ആ രാത്രി നടന്ന രംഗമാണ് സിനിമയില്‍ ഇല്ലാഞ്ഞിട്ടും ഇപ്പോള്‍ വൈറലാകുന്നത്. സമയദൈര്‍ഘ്യം മൂലം വെട്ടിമാറ്റിയത്. ജാനു എന്ന എസ്. ജാനകീ ദേവിക്ക് ആ പേര് മാതാപിക്കാള്‍ നല്‍കാന്‍ കാരണം ഗായിക എസ്.ജാനകിയാണ്. റാം എന്ന കൂട്ടുകാരന്‍ സാക്ഷാല്‍ എസ്. ജാനകിയുടെ മുന്നില്‍ ജാനുവിനെ എത്തിക്കുന്നതാണ് ഈ കഥാസന്ദര്‍ഭം.

എസ്.ജാനകി സിനിമയില്‍ ഉണ്ടായിട്ടും ഇത്ര മനോഹരമായ സീന്‍ എന്തിന് ഒഴിവാക്കിയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സീനില്‍ മനോഹരമായി ഈ ഇതിഹാസ ഗായിക അഭിനയിക്കുന്നുമുണ്ട്. ജാനകിയമ്മ അഭിനയിച്ചിട്ടും ആ വിവരം എങ്ങനെ രഹസ്യമായി സൂക്ഷിക്കപ്പെട്ടു എന്നതും അത്ഭുതം പകരുന്നു.

Related posts

Leave a Reply

*