ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിടുേമ്ബാഴും ട്വിറ്ററില്‍ ട്രന്‍ഡിങ്ങായി ‘ബാബരി സിന്ദാ ഹെ’ കാമ്ബയിന്. ഈ ടാഗില്‍ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ട്വീറ്റുകളാണ് വന്നിരിക്കുന്നത്.
ബാബരി മസ്ജിദിന്‍െറ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തും, പള്ളി തകര്‍ത്തതിന് പിറ്റേന്ന് പുറത്തിറങ്ങിയ പത്രവാര്‍ത്തകള്‍ ഷെയര്‍ ചെയ്തുമാണ് കാമ്ബയിനില്‍ നിരവധിപേര്‍ അണിചേര്‍ന്നത്.
കോണ്‍ഗ്രസ്, ആം ആദ്മി അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ വിഷയത്തില്‍ പുലര്‍ത്തുന്നത് നീതികേടാണെന്നും ട്വീറ്റുകളിലൂടെ നിരവധിപേര്‍ ഓര്‍മിപ്പിച്ചു. സ്ഥലം ബാബരി മസ്ജിദായിരുന്നെന്നും ഇപ്പോഴും മസ്ജിദ് ആണെന്നും ഇനിയും ആയിരിക്കുമെന്നും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി പ്രസ്താവിച്ചിരുന്നു. ‘ബാബരി സിന്ദാ ഹേ’ ടാഗിലൂടെ ഉവൈസിയും കാമ്ബയിന് ഭാഗമായി.
ബാബരി മസ്ജിദ് തകര്‍ത്തവര്‍ ആരാണെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും ക്രിമിനല്‍ നടപടികള്‍ സ്വീകരിച്ചവരെ ശിക്ഷിക്കുന്നതില്‍ കോടതി അലംഭാവം കാണിക്കുകയാണെന്നും നിരവധിപേര്‍ പങ്കുവെച്ചു. എന്‍.എസ്.യു ദേശീയ പ്രസിഡന്റ് ആയിരുന്ന കശ്മീരില്‍ നിന്നുള്ള ഫൈറൂസ് ഖാന് അടക്കമുള്ളവരും കാമ്ബയിനില്‍ അണിചേര്‍ന്നു.